വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കമ്പളക്കാട് ടൗണ്‍, സിനിമാള്‍കുന്ന്, കൊഴിഞ്ഞങ്ങാട്, പൂവനിരികുന്ന് എന്നിവിടങ്ങളില്‍ ഇന്ന് (ശനിയാഴ്ച) രാവിലെ 9 മുതല്‍ 6 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. സുല്‍ത്താന്‍ ബത്തേരി 66  കെ.വി സബ് സ്റ്റേഷന്‍ 110 കെ.വി ആയി ഉയര്‍ത്തുന്നതിന്റെ ഭാഗമായി ബത്തേരി  സെക്ഷന്‍ പരിധിയില്‍  വരുന്ന ഭാഗങ്ങളില്‍ നാളെ (ഞായര്‍) രാവിലെ 8 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തിരുഹൃദയ നഗര്‍, വാട്ടര്‍ അതോറിറ്റി പമ്പ് ഹൗസ് എന്നിവിടങ്ങളില്‍ ഇന്ന് (ശനി) രാവിലെ 8.30 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. *വൈദ്യുതി മുടങ്ങും* വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ ഒഴുക്കന്മൂല ,ഒഴുക്കന്മൂല ചർച്ച്, മുണ്ടക്കൽ, നടാംചേരി, വെള്ളമുണ്ട, കോച്ചുവയൽ, തേറ്റമല എന്നിവിടങ്ങളിൽ ഇന്ന് (ശനി ) രാവിലെ 9 മുതൽ 5.30 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.