കമ്പളക്കാട് പറളിക്കുന്നിൽ മധ്യവയസ്ക്കൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്….. മലപ്പുറം കരിപ്പൂർ കിളിനാട്ട് അബ്ദുൽ ലത്തീഫ് ആണ് മരിച്ചത്. സംഭവത്തിൽ രണ്ടാം ഭാര്യ ജസ്ന, സഹോദരൻ ജംഷാൻ എന്നിവരെ കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അബ്ദുൽ ലത്തീഫ് പറളിക്കുന്നിലെ രണ്ടാം ഭാര്യയുടെ വീട്ടിലെത്തിയത്. ഇവിടെ വെച്ചുണ്ടായ മർദ്ധനത്തിൽ ഇയാൾക്ക് ഗുരുത പരിക്കേറ്റിരുന്നു. സംഭവത്തിൽ രണ്ടാം ഭാര്യ ജസ്ന, സഹോദരൻ ജംഷാൻ എന്നിവരെ കൽപ്പറ്റ പോലീസ് കഴിഞ്ഞദിവസം തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യംചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു. ലത്തീഫുമായി ഭാര്യയും, ഭാര്യവീട്ടുകാരുമായി സാമ്പത്തിക വിഷയത്തിലടക്കം തര്‍ക്കമുണ്ടായിരുന്നു. മരിച്ച ലത്തീഫിനെതിരെ മുൻപും കേസുകൾ എടുത്തിട്ടുണ്ട്. ഞായറാഴ്ച രാത്രി വീട്ടില്‍ നിന്നും ബഹളം കേട്ടതായും നാട്ടുകാര്‍ പറഞ്ഞു. പിന്നീട് കൽപ്പറ്റ പൊലീസ് സംഭവസ്ഥലത്തെത്തുകയും അവശനിലയില്‍ കണ്ടെത്തിയ ലത്തീഫിനെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ലത്തീഫിൻ്റെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.
The Best Online Portal in Malayalam