വാര്‍ഷിക പരീക്ഷ മാര്‍ച്ച് 22 മുതല്‍; ഒന്ന് മുതല്‍ നാല് വരെ ക്ലാസുകള്‍ക്ക് പരീക്ഷ ഇല്ല
സംസ്ഥാനത്തെ സ്കൂളുകളിലെ വാര്‍ഷിക പരീക്ഷ ഈ മാസം തന്നെ നടത്തും. അഞ്ച് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് വാര്‍ഛിക പരീക്ഷ നടത്തുന്നത്. മാര്‍ച്ച് 22 മുതല്‍ 30 വരെ പരീക്ഷകള്‍ നടത്താനാണ് ആലോചന. ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് പരീക്ഷ ഉണ്ടായിരിക്കില്ല. പരീക്ഷയുടെ ടൈം ടോബിള്‍ ഉടന്‍ തന്നെ പുറത്തിറക്കും. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ക്ക് മുന്നോടിയായി മറ്റ് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ പരീക്ഷ തീര്‍ക്കാനാണ് തീരുമാനം. എസ്.എസ്.എല്‍.സി പരീക്ഷകള്‍ മാര്‍ച്ച് 30 നും, പ്ലസ്ടു…