
കിഷ്ത്വാര് മേഘവിസ്ഫോടനം; മരണസംഖ്യ 65 ആയി; കുടുങ്ങി കിടക്കുന്നവര്ക്കായി തിരച്ചില് പുരോഗമിക്കുന്നു
ജമ്മു കശ്മീരിലെ കിഷ്ത്വാറില് മേഘവിസ്ഫോടനത്തെ തുടര്ന്നുണ്ടായ മിന്നല് പ്രളയത്തില് മരിച്ചവരുടെ എണ്ണം 65 പേര് ആയി. കാണാതായ 200ഓളം പേര്ക്ക് വേണ്ടിയുള്ള തിരച്ചില് തുടരുന്നു. മച്ചൈല് മാതാ ക്ഷേത്രത്തിലേക്കുള്ള വഴിയിലെ വാഹന ഗതാഗതയോഗ്യമായ അവസാന ഗ്രാമമായ ചാസോതിയിലാണ് അപകടം ഉണ്ടായത്. അപകടത്തില്പ്പെട്ട ഭൂരിഭാഗവും ക്ഷേത്രത്തിലേക്ക് എത്തിയ തീര്ത്ഥാടകരാണ്. 150 ഓളം പേര്ക്ക് പ്രളയത്തില് പരുക്കേറ്റിരുന്നു. ഇരുനൂറില് ഏറെ പേരെ പ്രദേശത്തു നിന്നും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. സൈന്യത്തിന്റെയും ദേശീയ സംസ്ഥാന ദുരന്തനിവാരണ സേനകളുടെയും നേതൃത്വത്തില് പ്രദേശത്ത് രക്ഷാപ്രവര്ത്തനം…