പ്രഭാത വാർത്തകൾ
🔳യുക്രെയിനെ കത്തിച്ച് റഷ്യ. തലസ്ഥാന നഗരമായ കീവ് അടക്കമുള്ളിടത്ത് റഷ്യ മിസൈല്‍ ആക്രമണം നടത്തി. വ്യോമാക്രണത്തിനു പുറമേ, കരസേനയുടെ ആക്രമണവുമുണ്ട്. യുക്രെയിന്റെ തലസ്ഥാനമായ കീവില്‍ റഷ്യന്‍ പട്ടാളം എത്തി. ചെര്‍ണോബില്‍ ആണവനിലയം റഷ്യന്‍ പട്ടാളം പിടിച്ചെടുത്തു. 70 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തെന്നു റഷ്യ. ഇരുപക്ഷത്തുമായി നൂറ്റമ്പതിലേറെ പേര്‍ കൊല്ലപ്പെട്ടു. റഷ്യയുടെ ആറു യുദ്ധവിമാനങ്ങള്‍ വീഴ്ത്തിയെന്നും അമ്പതു റഷ്യന്‍ സൈനികരെ വധിച്ചെന്നും യുക്രെയിന്‍ അവകാശപ്പെട്ടു. യുക്രെയിനിലെ ജനം പലായനം ചെയ്യുകയാണ്. 🔳യുക്രെയിന്‍ യുദ്ധക്കളമായി. ആളുകള്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റുകളില്‍…