
ജോസ് നെല്ലേടത്തിന്റെ ആത്മഹത്യ; മുള്ളൻകൊല്ലിയിൽ കോൺഗ്രസിൽ നേതൃമാറ്റത്തിന് സാധ്യത
വയനാട് മുള്ളൻകൊല്ലിയിൽ കോൺഗ്രസിൽ നേതൃ മാറ്റത്തിന് സാധ്യത. മുള്ളൻകൊല്ലിയിലെ ഉൾ പാർട്ടി പ്രശ്നങ്ങൾ പരിഹരിക്കാൻ കെപിസിസി പ്രത്യേക സമിതിയെ നിയോഗിക്കണമെന്ന് ഡിസിസി ആവശ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇക്കാര്യത്തിൽ നടപടി ഉണ്ടാകും. ഗ്രാമപഞ്ചായത്ത് അംഗം ജോസ് നെല്ലേടത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൂടുതൽ പേരിൽനിന്ന് ഇന്ന് പോലീസ് മൊഴിയെടുക്കും. ഇതിൽ കുടുംബാംഗങ്ങളും സഹപ്രവർത്തകരും ഉൾപ്പെടും. കോൺഗ്രസ് വാർഡ് പ്രസിഡണ്ട് തങ്കച്ചനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ കൂടുതൽ അറസ്റ്റുകൾക്കും സാധ്യതയുണ്ട്. അതേസമയം വയനാട്ടിൽ ഒൻപത് മാസം മുൻപ് ജീവനൊടുക്കിയ കോൺഗ്രസ്…