മലപ്പുറത്ത് കാണാതായ നവവധുവിന്റെ മൃതദേഹം കടലുണ്ടി പുഴയിൽ കണ്ടെത്തി
മലപ്പുറത്ത് കാണാതായ നവവധുവിന്റെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തി. മലപ്പുറം വളളിക്കുന്ന് സ്വദേശി ആര്യ(26)യെയാണ് മരിച്ച നിലയിൽ കണ്ടത്. ഇന്നലെ വൈകിട്ട് നാല് മണിയോടെ സ്വന്തം വീട്ടിൽ നിന്നും സ്കൂട്ടറിൽ പുറത്തേക്ക് പോയ ആര്യയെ പിന്നീട് കാണാതാകുകയായിരുന്നു. ബന്ധുക്കൾ നടത്തിയ തിരച്ചിലിൽ കടലുണ്ടി പുഴയുടെ തീരത്ത് നിന്നും ആര്യയുടെ സ്കൂട്ടറും ചെരുപ്പും കണ്ടെത്തി. രാത്രി തന്നെ പുഴയിൽ അന്വേഷണം ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഉച്ചയ്ക്ക് ശേഷം പുഴയിൽ തോട്ടക്കടവ് ഭാഗത്ത് മൃതദേഹം കാണുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ആര്യയും…