Headlines

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒന്‍പത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മുതല്‍ 17 വരെ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്കുണ്ട്. ഏറ്റവും പുതിയ റഡാര്‍ ചിത്രം പ്രകാരം കേരളത്തിലെ…

Read More

രാജ്ഭവനിലെ അറ്റ് ഹോം പരിപാടി ബഹിഷ്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

രാജ്ഭവനിലെ അറ്റ് ഹോം പരിപാടി ബഹിഷ്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും. സർവകലാശാല വിഷയങ്ങളിൽ ഉൾപ്പെടെ സർക്കാർ-രാജ്ഭവൻ ഭിന്നത തുടരുന്നതിനിടെയാണ് ബഹിഷ്കരണം. പ്രതിപക്ഷ നേതാവും പരിപാടിയിൽ പങ്കെടുക്കുന്നില്ല. രാജ്ഭവനിലെ വിരുന്ന് സൽക്കാരത്തിന് 15 ലക്ഷം രൂപയുടെ അധിക ഫണ്ട് സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു. പൗരപ്രമുഖർക്കും വിശിഷ്ടാതിഥികൾക്കുമായി ഗവർണർ വിരുന്ന് സൽക്കാരം നടത്തുന്നത്. നേരത്തെ രാജ്ഭവനിൽ അടുത്തിടെ നടന്ന പരിപാടികളിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ച സാഹചര്യത്തിൽ പരിപാടികൾ ബഹിഷ്‌കരിക്കുന്ന തരത്തിലേക്ക് മന്ത്രിമാർ കടന്നിരുന്നു. ഇതിന് പിന്നാലെയാണ് സർവകലാശാല വിഷയങ്ങളിൽ സർക്കാർ-ഗവർണർ…

Read More

അലാസ്ക ഉച്ചകോടിയിലേക്ക് കണ്ണുംനട്ട് ലോകം; ട്രംപ്-പുടിൻ കൂടിക്കാഴ്ച രാത്രി പന്ത്രണ്ടരയ്ക്ക്

അലാസ്ക ഉച്ചകോടിയിലേക്ക് കണ്ണുംനട്ട് ലോകം. യുക്രെയ്ൻ വിഷയത്തിൽ ട്രംപ്-പുടിൻ കൂടിക്കാഴ്ച ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടരയ്ക്ക്. ശുഭപ്രതീക്ഷയെന്ന് ഡോണാൾഡ് ട്രംപ്. സമാധാന ശ്രമങ്ങളെ വ്ലാദിമർ പുടിൻ അഭിനന്ദിച്ചു. കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അലാസ്കയിലേക്ക് പുറപ്പെട്ടു‌. അലാസ്കയിലെ ആങ്കറേജ്‌ യു എസ്‌ സൈനിക കേന്ദ്രത്തിലാണ് കൂടിക്കാഴ്ച നടക്കുക. അലാസ്‌കയിലെ ഉച്ചകോടി ഫലപ്രദമായാൽ റഷ്യയും യുക്രെയ്‌നും അമേരിക്കയുടെ മധ്യസ്ഥതയിൽ വൈകാതെ ത്രികക്ഷി ചർച്ച നടത്തുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഏഴ് വർഷത്തിനിടെ ഇതാദ്യമായാണ് ഇരു നേതാക്കളും നേരിട്ട് കൂടിക്കാഴ്ച…

Read More

‘സംഘടനയെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാന്‍ കഴിയട്ടെ’; ‘അമ്മ’ നേതൃത്വത്തിന് ആശംസകളുമായി മമ്മൂട്ടി

താര സംഘടനയായ ‘അമ്മ’യുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തിന് ആശംസകളുമായി മമ്മൂട്ടി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ചു. സംഘടനയെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നുവെന്നും കുറിച്ചു. സാമൂഹ്യ മാധ്യമങ്ങളിലൂടെയായിരുന്നു പ്രതികരണം. മമ്മൂട്ടി ഇക്കുറി വോട്ട് ചെയ്യാന്‍ എത്തിയിരുന്നില്ല. ഇതാദ്യമായി അമ്മയുടെ തലപ്പത്തേയ്ക്ക് വനിതകള്‍ തിരഞ്ഞെടുക്കപ്പെട്ടുവെന്ന പ്രത്യേകതയുണ്ട്. വാശിയേറിയ തിരഞ്ഞെടുപ്പിന് ഒടുവില്‍ ദേവനെ 27 വോട്ടിന് തോല്‍പ്പിച്ച് ശ്വേതാ മേനോന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. കുക്കു പരമേശ്വരനാണ് ജനറല്‍ സെക്രട്ടറി. 57 വോട്ടിനാണ്് രവീന്ദ്രനെ തോല്‍പ്പിച്ചത്….

Read More

ദക്ഷിണാഫ്രിക്കൻ നിരത്തുകളിലേക്ക് തിരിച്ചുവരവിനൊരുങ്ങി ടാറ്റ; വിദേശ വിപണിയിലും വേരുറപ്പിക്കാൻ‌ നീക്കം

ദക്ഷിണാഫ്രിക്കൻ നിരത്തുകളിലേക്ക് തിരിച്ചുവരവിനൊരുങ്ങി ടാറ്റ. വിദേശ വിപണികളിലേക്കും പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് നീക്കം. ആറ് വർഷങ്ങൾക്ക് ശേഷമാണ് ടാറ്റ ദക്ഷിണാഫ്രിക്കൻ നിരത്തുകളിലേക്ക് തിരികെ വരുന്നത്. ഇക്കാര്യത്തിൽ ഈ മാസം 19ന് ഔദ്യോ​ഗിക തീരുമാനം ഉണ്ടാകും. ദക്ഷിണാഫ്രിക്കയിലെ വിതരണക്കാരായ മോട്ടസ് എന്ന കമ്പനിയുമായി ടാറ്റ ധാരണാപത്രത്തില്‍ ഒപ്പുവെച്ചതായാണ് റിപ്പോർട്ട്. “ആഗോള വികസന യാത്രയിൽ ദക്ഷിണാഫ്രിക്ക ഒരു പ്രധാന വിപണിയാണ്. ഞങ്ങളുടെ ക്ലാസ്-ലീഡിംഗ് ഉൽപ്പന്നങ്ങളും സുരക്ഷിതവും, സ്റ്റൈലിഷും, നൂതനത്വവും അടിസ്ഥാനമാക്കിയുള്ളതുമായ വാഹനങ്ങൾ ദക്ഷിണാഫ്രിക്കൻ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ സാധിക്കും,” ടാറ്റ മോട്ടോഴ്‌സ്…

Read More

ഹുമയൂൺ ശവകുടീരത്തിന്റെ ഒരു ഭാഗം തകർന്നുവീണു; 10 പേർ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്

ഡൽഹിയിലെ നിസാമുദ്ദീനിൽ സ്ഥിതിചെയ്യുന്ന ഹുമയൂൺ ശവകുടീരത്തിന്റെ ഒരു ഭാഗം തകർന്നുവീണു. സ്ഥലത്ത് പത്തോളം പേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ശവകുടീരത്തിന്റെ താഴികക്കുടം വരുന്ന ഭാഗമാണ് തകർന്നു വീണത്. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. എൻഡിആർഎഫ് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. 11 പേരെ സ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തി വൈദ്യചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, ഇന്ന് ഉച്ചകഴിഞ്ഞ് ഏകദേശം 3:51 നാണ് അപകടം ഉണ്ടാകുന്നത്. പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തിൽ നിർമിച്ച സ്മാരകമാണ്…

Read More

‘പ്രധാനമന്ത്രിയുടെ ജിഎസ്ടി ഇളവ് പ്രഖ്യാപനം ആശങ്കയുണ്ടാക്കുന്നത്’; ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

പ്രധാനമന്ത്രിയുടെ ജിഎസ്ടി ഇളവ് പ്രഖ്യാപനം ആശങ്കയുണ്ടാക്കുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വിശദമായ ചര്‍ച്ചയ്ക്ക് ശേഷം മാത്രം തീരുമാനം നടപ്പിലാക്കണം. സംസ്ഥാനങ്ങളെ നോക്കുകുത്തിയാക്കുന്ന തരത്തിലുള്ള രീതികള്‍ ഗൗരവതരമെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. സമഗ്രമായ പരിശോധന ആവശ്യമെന്നും തിരഞ്ഞെടുപ്പ് പ്രഖ്യാപനം പോലെ നടപ്പാക്കാവുന്ന കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് സഹായകരമാകുമോ എന്ന് പരിശോധിക്കണം. ഈ ആശങ്ക താന്‍ നേരത്തെ പറഞ്ഞിരുന്നതാണ്. ജിഎസ്ടിയില്‍ മുന്‍പുള്ള കുറവ് വരുത്തല്‍ ജനങ്ങള്‍ക്ക് പ്രയോജനപ്പെട്ടിട്ടില്ല. കുറഞ്ഞതൊക്കെ, ഗുണമായത് കമ്പനികള്‍ക്ക് മാത്രമാണ് – അദ്ദേഹം…

Read More

ബെംഗളൂരുവിൽ വീടിനുള്ളിൽ ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് അപകടം; എട്ട് വയസ്സുകാരൻ മരിച്ചു

ബെംഗളൂരു ചിന്നയൻപാളയത്ത്‌ വീടിനുള്ളിൽ ഉണ്ടായ സ്ഫോടനത്തിൽ എട്ട് വയസുകാരൻ മരിച്ചു. ഒൻപത് പേർക്ക് പരുക്കേറ്റു. മൂന്ന് വീടുകൾ പൂർണമായും ആറ് വീടുകൾ ഭാഗികമായും തകർന്നു. ഗ്യാസ് സിലണ്ടർ പൊട്ടിതെറിച്ചതാണ് അപകടകാരണം എന്നാണ് സൂചന. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. ചിന്നയൻപാളയത്ത്‌ ആളുകൾ തിങ്ങി നിറഞ്ഞു താമസിക്കുന്ന പ്രദേശത്തെ വീടിനുള്ളിൽ ആണ് സ്ഫോടനമുണ്ടായത്. ഈ വീടും സമീപത്തെ രണ്ട്‌ വീടുകളും പൂർണമായി തകർന്നു. മതിലിടിഞ്ഞു വീണാണ് എട്ട് വയസ്സുകാരനായ മുബാറക്ക് മരിച്ചത്. മുബാറക്കിന്റെ സഹോദരിയും മാതാവും പരുക്കുകളോടെ…

Read More

ചരിത്രത്തിലാദ്യമായി അമ്മയെ നയിക്കാൻ സ്ത്രീകൾ, പ്രസിഡന്റ് ശ്വേതാ മേനോൻ; വനിതകൾ തലപ്പത്ത് വരുന്നതിൽ സന്തോഷമെന്ന് ഉഷ ഹസീന

താര സംഘടനയായ അമ്മയെ ഇനി വനിതകള്‍ നയിക്കും. ശ്വേതാ മേനോനാണ് അമ്മയുടെ പ്രസിഡന്റ്. കുക്കു പരമേശ്വരൻ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഉണ്ണി ശിവപാൽ ട്രഷറർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ജയിച്ചു. വൈസ് പ്രസിഡന്റ് ലക്ഷ്‌മി പ്രിയ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. വനിതകൾ തലപ്പത്ത് വരുന്നതിൽ സന്തോഷമെന്ന് നടി ഉഷ ഹസീന പ്രതികരിച്ചു. ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നു. ആരോപണങ്ങൾ ചർച്ച ചെയപ്പെടുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. ‘അമ്മ’യിലെ മെമ്മറി കാർഡ് വിവാദത്തിൽ ഇടവേള ബാബുവിനും കുക്കു പരമേശ്വരനുമെതിരെ നടി…

Read More

മെസ്സി ഇന്ത്യയിലേക്ക്; സന്ദർശനത്തിന് അംഗീകാരം, മോദിയുമായി കൂടിക്കാഴ്ച നടത്തും

ലയണൽ മെസ്സിയുടെ ഇന്ത്യ സന്ദർശനത്തിനു അംഗീകാരം. ‘GOAT Tour of India 2025‘ എന്ന പരിപാടിയുടെ ഭാഗമായി മൂന്ന് ന​ഗരങ്ങൾ മെസി സന്ദർശിക്കും. ഡിസംബർ 12 ന് മെസ്സി കൊൽക്കത്തയിൽ എത്തും. ഡിസംബർ 15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. പരിപാടിയുടെ പ്രമോട്ടർ സതാദ്രു ദത്തയാണ് ഇക്കാര്യം അറിയിച്ചത്. അഹമ്മദാബാദ്, മുംബൈ, ന്യൂഡൽഹി എന്നീ നഗരങ്ങൾ മെസ്സി സന്ദർശിക്കും. ഇത് ഇന്ത്യയിലേക്കുള്ള മെസ്സിയുടെ രണ്ടാം വരവാണ്. 2011 സെപ്റ്റംബറിൽ മെസ്സി ഇന്ത്യയിൽ എത്തിയിട്ടുണ്ട്. അന്ന്…

Read More