പ്രഭാത വാർത്തകൾ
🔳ഞായറാഴ്ചകളിലെ ലോക് ഡൗണിനു സമാനമായ നിയന്ത്രണം പിന്‍വലിച്ചു. സ്കൂളുകളില്‍ ഫെബ്രുവരി 28 മുതല്‍ വൈകുന്നേരംവരെ ക്ലാസുകള്‍ നടത്തണം. കൊവിഡ് അവലോകന യോഗമാണ് തീരുമാനമെടുത്തത്. ഉത്സവങ്ങളില്‍ കൂടുതല്‍ പേരെ അനുവദിക്കും. ആറ്റുകാല്‍ പൊങ്കാല, മാരാമണ്‍ കണ്വെന്ഷന്, ആലുവ ശിവരാത്രി എന്നീ വിശേഷങ്ങള്‍ക്കായി പ്രത്യേക മാനദണ്ഡം പുറത്തിറക്കും. 🔳സില്‍വര്‍ ലൈന്‍ പദ്ധതിക്കു തത്ത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും സ്ഥലം ഏറ്റെടുക്കലാണു പ്രധാന കടമ്പയെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഡിപിആര്‍ തയാറാക്കാനും സാമ്പത്തിക വശങ്ങള് പരിശോധിക്കാനുമാണ് അനുമതി നല്‍കിയത്. വായ്പാ…