ജയിൽ ജന്തർമന്തറാക്കും; ഡൽഹി പൊലീസ് ആരെയാണ് സംരക്ഷിക്കുന്നതെന്ന് രാജ്യം കാണണം, തീയായി ഐഷി ഘോഷ്
ഡൽഹി: സിജെപിയുടെയും വിദ്യാർഥി സംഘടനകളുടെയും പ്രതിഷേധം തടയാൻ ഡൽഹിയിൽ യുദ്ധസമാന നീക്കം. പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തുന്നവരെ കൂട്ടത്തോടെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് ഷൂട്ട് ചെയ്യുമെങ്കിൽ ചെയ്യട്ടെ… ഞങ്ങൾ ജന്തർ മന്തറിലേക്ക് പോവുകയാണ്. ഞങ്ങൾ ഭീകരവാദികൾ അല്ല. ആയിരത്തോളം വരുന്ന പ്രവർത്തകരെ പൊലീസ് തല്ലിച്ചതയ്ക്കുന്നു. നോക്കി നിൽക്കാൻ കഴിയില്ല. ഡൽഹി പൊലീസ് ആരെയാണ് സംരക്ഷിക്കുന്നതെന്ന് രാജ്യം കാണണം, പ്രതിഷേധ മുഖത്ത് നിന്ന് തങ്ങളെ തടയാൻ കഴിയില്ലെന്നും ഐഷി ഘോഷ് പറഞ്ഞു. നൂറ് കണക്കിന് ഇടത് സംഘടനാപ്രവർത്തകരെയാണ് പൊലീസ് തടഞ്ഞത്….
