കോവിഡ് രൂക്ഷം; വ്യാഴാഴ്ച മുതല്‍ കൂടുതല്‍ നിയന്ത്രണം: കേരളം വീണ്ടും ലോക്ഡൗണ്‍ ഭീഷണിയില്‍
കോവിഡ് വ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കേരളം കൂടുതല്‍ നിയന്ത്രണങ്ങളിലേയ്ക്ക്. കടുത്ത നടപടികള്‍ വേണ്ടിവരുമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. രാജ്യമൊട്ടാകെയുള്ള ജനതാ കര്‍ഫ്യൂവിനെ കുറിച്ച് ആലോചിക്കുന്നില്ലെന്നും സംസ്ഥാനങ്ങളില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള അധികാരം അതതു സര്‍ക്കാരുകള്‍ക്കുണ്ടെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ സ്ഥിതി ആശങ്കാജനമാണന്ന് തെരഞ്ഞെടുപ്പു പ്രചരണത്തിടയിലും മുഖ്യമന്ത്രി ഓര്‍മ്മിച്ചിരുന്നത് സ്ഥിതി കൂടുതല്‍ ഗൗരവതരമാണെന്നതിന്റെ സൂചനയാണ്. ലോക്ഡൗണിന്റെ കാര്യങ്ങള്‍ ഇപ്പോള്‍ തീരുമാനമായിട്ടില്ലെങ്കിലും കടുത്ത നിയന്ത്രണങ്ങള്‍ നടപ്പില്‍ വരുത്തും. കോവിഡ് പടരുന്ന സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്താണ് തെരഞ്ഞെടുപ്പിലെ കൊട്ടിക്കലാശം ഒഴിവാക്കാന്‍…
