Headlines

തോൽവിയുടെ ഉത്തരവാദിത്വം തനിക്കെന്ന് ഉമ്മൻ ചാണ്ടി; ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനം അംഗീകരിക്കുമെന്ന് ചെന്നിത്തല

നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്വമേറ്റെടുത്ത് കോൺഗ്രസിലെ നേതാക്കൾ. രാഷ്ട്രീയ കാര്യ സമിതി യോഗത്തിൽ കമ്മിറ്റി അധ്യക്ഷനെന്ന നിലയിൽ തോൽവിയുടെ ഒന്നാമത്തെ ഉത്തരവാദി താനാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. പഴിചാരൽ ഉണ്ടാകരുതെന്നും ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു വിഷയത്തിൽ ഹൈക്കമാൻഡ് എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പരസ്പരം ആരോപണം ഉയർത്തി മറ്റുള്ളവർക്ക് ചിരിക്കാൻ വക നൽകരുത്. കോൺഗ്രസിൽ നിന്ന് ആളുകളെ അടർത്തിയെടുക്കാൻ ആർഎസ്എസ് ശ്രമിക്കും അതിൽ ജാഗ്രത വേണം വൈകാരികമായിട്ടാണ് മുല്ലപ്പള്ളി രാമചന്ദ്രൻ…

Read More

റെംഡെസിവിറുമായി വന്ന വിമാനം ഗ്വാളിയോറിൽ ഇടിച്ചിറക്കി; മൂന്ന് പേർക്ക് പരുക്ക്

കൊവിഡ് ബാധിച്ചു ഗുരുതരമായവർക്ക് നൽകുന്ന മരുന്നായ റെംഡെസിവിറുമായി വന്ന വിമാനം ഗ്വാളിയർ വിമാനത്താവളത്തിൽ അടിയന്തിരമായി ഇടിച്ചിറക്കി. മധ്യപ്രദേശ് വ്യോമയാന വകുപ്പിന്റെ ഏഴ് പേർക്കിരിക്കാവുന്ന ടർബോപ്രോപ്പ് വിമാനമാണ് റൺവേയിൽ ഇടിച്ചിറക്കിയത്. സംഭവത്തിൽ വിമാനത്തിന്റെ ക്യാപ്റ്റനും കോ പൈലറ്റും ഉൾപ്പെടെ മൂന്ന് പേർക്ക് പരുക്കേറ്റതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പരുക്കേറ്റവരെ മഹാരാജ്പൂർ എയർഫോഴ്സ് സ്റ്റേഷനിൽ ഇന്ത്യൻ വ്യോമസേന നടത്തുന്ന ആശുപത്രിയിലേക്ക് കൊണ്ടുപോയി. അതേസമയം മരുന്നുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ല

Read More

സംസ്ഥാനത്ത് ഇന്ന് 42,464 പേർക്ക് കൊവിഡ്, 63 മരണം; 27,152 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 42,464 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6506, കോഴിക്കോട് 5700, മലപ്പുറം 4405, തിരുവനന്തപുരം 3969, തൃശൂർ 3587, ആലപ്പുഴ 3040, പാലക്കാട് 2950, കോട്ടയം 2865, കൊല്ലം 2513, കണ്ണൂർ 2418, പത്തനംതിട്ട 1341, കാസർഗോഡ് 1158, വയനാട് 1056, ഇടുക്കി 956 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,632 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.28 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ,…

Read More

തെലുങ്ക് നടൻ അല്ലു അർജുന് കൊവിഡ് സ്ഥിരീകരിച്ചു

നടൻ അല്ലു അർജുൻ കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചത്. സ്വന്തം വീട്ടിൽ ഐസൊലേഷനിൽ ആണെന്ന് താരം പറഞ്ഞു. സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് അല്ലുവിനെ കോവിഡ് ബാധിക്കുന്നത്. നടൻ ഫഹദ് ഫാസിൽ ഈ ചിത്രത്തിന്റെ ഷൂട്ടിങിനായി ഹൈദരാബാദിൽ ഉണ്ട്. സിനിമയിൽ വില്ലൻ വേഷത്തിലാണ് ഫഹദ് എത്തുന്നത്.

Read More

കോവിഡ് ബാധിച്ച് മരിച്ചു

സുല്‍ത്താന്‍ ബത്തേരി കാഞ്ഞിരാണ്ടി ടെക്സ്‌റ്റൈല്‍സില്‍ മുന്‍കാല സെയില്‍സ്മാനായിരുന്ന പാട്ടവയല്‍ പന്തക്കല്‍ പി ജെ ജെയിംസ് (56) ആണ് മരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു ഇദ്ദേഹം. ഇന്ന് പുലര്‍ച്ചെ 12 മണിയോടെയാണ് മരിച്ചത്. മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ: മിനി ജെയിംസ്. മക്കള്‍: ആഷ്ന ജംയിസ്, ജോസ് പോള്‍. മരുമകന്‍: മനു.

Read More

വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമില്ല; ആഹ്ലാദ പ്രകടനങ്ങൾക്കും വിലക്ക്

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മെയ് 2ന് വോട്ടെണ്ണൽ ദിനത്തിൽ ആഹ്ലാദ പ്രകടനങ്ങൾ പാടില്ലെന്നാണ് ഇന്ന് ചേർന്ന സർവകക്ഷി യോഗത്തിൽ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മെയ് രണ്ടിനും അടുത്ത ദിവസങ്ങളിലും ആഹ്ലാദ പ്രകടനങ്ങൾ പൂർണമായും ഒഴിവാക്കണം. വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് ചുമതലകൾ ഉള്ളവർക്ക് മാത്രമാണ് പ്രവേശനം പൊതുജനങ്ങൾക്ക് വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശനമുണ്ടാകില്ല. നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ, രാഷ്ട്രീയ കക്ഷികളുടെ കൗണ്ടിംഗ് ഏജന്റുമാർ, മാധ്യമപ്രവർത്തകർ എന്നിവർക്ക് മാത്രമാണ് പ്രവേശനമുണ്ടാകുക. ഇതിൽ തന്നെ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്കും 72 മണിക്കൂറിനിടയിലെ ആർടിപിസിആർ…

Read More

കൊവിഡ് വ്യാപനം: ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവെച്ചു

  കൊവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവെച്ചു. ബുധനാഴ്ച മുതൽ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും കൊവിഡ് രൂക്ഷമായി പടരുന്ന സാഹചര്യത്തിൽ പ്രാക്ടിക്കൽ പരീക്ഷകൾ നടത്തുന്നത് പ്രായോഗികമല്ലെന്ന് വിദ്യാർഥികളും രക്ഷിതാക്കളും പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

Read More

വയനാട്ടിൽ വിവാഹ ചടങ്ങുകളില്‍ ഇനി 25 പേര്‍ മാത്രം; മറ്റുള്ള ആഘോഷ പരിപാടികള്‍ ഒഴിവാക്കണം ; ജില്ലാ കളക്ടർ അദീല അബ്ദുള്ള

വയനാട് ജില്ലയില്‍ വിവാഹ ചടങ്ങുകളില്‍ ഇനി 25 പേര്‍ മാത്രം; മറ്റുള്ള ആഘോഷ പരിപാടികള്‍ ഒഴിവാക്കണം ജില്ലയില്‍ കോവിഡ് രണ്ടാം തരംഗം നിയന്ത്രിക്കുന്നതിനായി വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്ക് പങ്കെടുക്കാവുന്നവരുടെ എണ്ണം 25 ആയി ചുരുക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജനപ്രതിനിധികള്‍ ഉള്‍പ്പെടെുള്ളവരുടെ യോഗം തീരുമാനിച്ചു. പിറന്നാളുകള്‍ പോലുള്ള മറ്റുള്ള ആഘോഷ പരിപാടികള്‍ പൂര്‍ണമായി ഒഴിവാക്കാന്‍ ജനങ്ങള്‍ സഹകരിക്കണം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്ത്രണങ്ങള്‍ കര്‍ശനമാക്കാനും യോഗം തീരുമാനിച്ചു. ജില്ലയിലെ ട്രൈബല്‍ കോളനികളില്‍…

Read More

സംസ്ഥാനത്ത് ഇന്ന് 22,414 പേർക്ക് കൊവിഡ്, 22 മരണം; പരിശോധിച്ചത് ഒരു ലക്ഷത്തിലേറെ സാമ്പിളുകൾ

സംസ്ഥാനത്ത് ഇന്ന് 22,414 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. ഇന്ന് മാത്രം 1,21,763 പേരിലാണ് പരിശോധന നടത്തിയത്. എറണാകുളം ജില്ലയിൽ മാത്രം നാലായിരത്തിനടുത്താണ് കൊവിഡ് കേസുകൾ. ഇന്ന് 3980 പേർക്കാണ് എറണാകുളത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് 2645 പേർക്കും തൃശ്ശൂർ 2293, കോട്ടയം 2140, തിരുവനന്തപുരം 1881 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.

Read More

മലപ്പുറം സ്വദേശിയെ വയനാട് ബത്തേരിയിലെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

  മലപ്പുറം സ്വദേശിയെ ബത്തേരിയിലെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.വേങ്ങര വലിയോറ സ്വദേശി ആറാട്ടുതൊടി സൈതലവി (58) നെയാണ് ബത്തേരിയിലെ സ്വകാര്യ ലോഡ്ജ് റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ റൂം തുറക്കാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് 11.30 ടെ ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ കഴിഞ്ഞ 11നാണ് സെയ്തലവി  മുറിയെടുത്തത്. മൃതദേഹം താലൂക്ക് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. പൊലിസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.    

Read More