പ്രഭാത വാർത്തകൾ
◼️വാഹന നികുതി കൂട്ടി. ഭൂനികുതിയും ഭൂമിയുടെ ന്യായവിലയും വര്ധിപ്പിച്ചു. ധനമന്ത്രി കെ.എന്. ബാലഗോപാല് നിയമസഭയില് അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് നിരക്കുവര്ധന. യുവാക്കള്ക്കു തൊഴിലവസരങ്ങള്ക്കും നാടിന്റെ വികസനത്തിനും വഴിവയ്ക്കുന്ന ഐടി പാര്ക്കുകളും ഐടി ഇടനാഴികളും സയന്സ് പാര്ക്കുകളും ബജറ്റില് വിഭാവനം ചെയ്യുന്നു. ഭവനരഹിതര്ക്ക് ലൈഫ് വഴി 1,06,000 വീടുകള്. ആരോഗ്യമേഖലയ്ക്ക് 2629.33 കോടി രൂപ. വിലക്കയറ്റം തടയുന്നതിന് 2000 കോടി രൂപ. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനും സില്വര് ലൈന് ഭൂമി ഏറ്റെടുക്കലിനും രണ്ടായിരം കോടി രൂപ വീതം….