പ്രഭാത വാർത്തകൾ

  ◼️വന്‍ വിലക്കയറ്റം. അരി, പലവ്യഞ്ജനങ്ങള്‍, ഇറച്ചിക്കോഴി തുടങ്ങിയ ഇനങ്ങള്‍ക്കാണു ഭീമമായ വിലവര്‍ധന. മട്ട അരിക്ക് മൂന്നു മാസത്തിനിടെ എട്ടു രൂപയാണ് കൂടിയത്. മൊത്തവ്യാപാര വില 48 രൂപയാണ്. ചില്ലറ വില 50 രൂപവരെയാണ്. ജയ അരിക്ക് ദിവസങ്ങളുടെ ഇടവേളയില്‍ മൂന്നു രൂപ മുതല്‍ നാലു രൂപ വരെ കൂടി. 38 രൂപയാണ് മൊത്തവില. 43 രൂപയാണു ചില്ലറ വില്‍പനവില. ഒരാഴ്ച കൊണ്ട് പാമോലിന് 30 രൂപ കൂടി 160 രൂപയായി. ഇറച്ചിക്കോഴി വില 165 രൂപയായി….

Read More

സൈലന്റ് വാലി ബഫർ സോണിലെ കാട്ടുതീ: കത്തിനശിച്ച് നൂറുകണക്കിന് ഹെക്ടർ വനഭൂമി

  സൈലന്റ് വാലി ബഫർ സോണിൽ മൂന്ന് ദിവസമായി പടരുന്ന കാട്ടുതീ നിയന്ത്രണവിധേയമാക്കി. നൂറുകണക്കിന് ഹെക്ടർ വനഭൂമിയാണ് കത്തിനശിച്ചത്. വനംവകുപ്പ് നടത്തിയ തീവ്രപരിശ്രമത്തിന്റെ ഫലമായിട്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്. കോട്ടോപ്പാടം പൊതുവപ്പാടം-മേക്കാളപ്പാറ വനമേഖലയിലാണ് ആദ്യം തീ പടർന്നത്. ജനവാസ കേന്ദ്രങ്ങളുടെ അടുത്ത് വരെ തീ പടർന്നിരുന്നു. ഇത് നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് അണച്ചു. എന്നാൽ ഉൾവനത്തിലേക്ക് പടർന്ന തീ നിയന്ത്രണവിധേയമാക്കാൻ ദിവസങ്ങളെടുക്കേണ്ടി വന്നു. രണ്ടാം ദിവസം മേക്കളപ്പാറ വനമേഖലയിലും പിന്നീട് സൈലന്റ് വാലിയുടെ മറുഭാഗത്തെ തത്തേങ്ങലം വനമേഖലയിലും…

Read More

പഞ്ചാബിൽ ഭഗവന്ത് മൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

പഞ്ചാബിൽ ഭഗവന്ത് മന്നിന്റെ നേതൃത്വത്തിലുള്ള ആംആദ്മി പാർട്ടി സർക്കാർ ഇന്ന് അധികാരമേൽക്കും. ഉച്ചയ്ക്ക് 12.30ന് ഭഗത് സിംഗിന്റെ ജന്മഗ്രാമമായ ഖത്കൽ കലാനിൽ വെച്ചാണ് സത്യാപ്രതിജ്ഞാ ചടങ്ങ്. പ്രദേശത്തെ അമ്പത് ഏക്കറിലാണ് ചടങ്ങിനുള്ള പന്തൽ ഒരുക്കിയിരിക്കുന്നത് നാല് ലക്ഷത്തിലേറെ ആളുകൾ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് സൂചന. ചടങ്ങിൽ പങ്കെടുക്കുന്ന പുരുഷൻമാർ മഞ്ഞ തലപ്പാവും സ്ത്രീകൾ മഞ്ഞ ഷാളും അണിഞ്ഞ് എത്തണമെന്ന് ഭഗവന്ത് സിംഗ് മൻ നിർദേശിച്ചിരുന്നു. ഡൽഹിക്ക് പുറമെ ഇതാദ്യമായാണ് മറ്റൊരു സംസ്ഥാനത്ത് ആംആദ്മി അധികാരത്തിലെത്തുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പഞ്ചാബിലെ…

Read More

പ്രഭാത വാർത്തകൾ

  ◼️അഞ്ചു സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് പിസിസി അധ്യക്ഷന്മാരോട് രാജിവയ്ക്കാന്‍ എഐസിസി അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടു. യുപി, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങളിലെ പിസിസി അധ്യക്ഷന്‍മാരോടാണ് രാജിവക്കാന്‍ ആവശ്യപ്പെട്ടത്. ഉത്തരാഖണഡ് പിസിസി അധ്യക്ഷന്‍ രാജിവച്ചു. എഐസിസിയുടെ തീരുമാനം രണ്‍ദീപ് സിംഗ് സുര്‍ജേവാലയാണ് വെളിപ്പെടുത്തിയത്. ◼️ബിജെപിയില്‍ കുടുംബാധിപത്യം അനുവദിക്കില്ലെന്ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ പല എംപിമാരും നേതാക്കളും മക്കള്‍ക്ക് മത്സരിക്കാന്‍ സീറ്റ് ആവശ്യപ്പെട്ടു. എന്നാല്‍ പലതും അനുവദിച്ചില്ല. സീറ്റ് അനുവദിക്കാത്തതിന്റെ…

Read More

രാജ്യസഭാ തെരഞ്ഞെടുപ്പ്; പി സന്തോഷ് കുമാർ സിപിഐ സ്ഥാനാർത്ഥി

തിരുവനന്തപുരം: പി സന്തോഷ് കുമാർ സിപിഐയുടെ രാജ്യസഭാ സ്ഥാനാർത്ഥി. സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് യോഗത്തിലാണ് തീരുമാനം. സിപി ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയാണ് പി സന്തോഷ് കുമാർ. എഐവൈ എഫ് മുൻ അഖിലേന്ത്യാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 2011 ന് ഇരിക്കൂറിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. രാജ്യസഭാ സീറ്റുകൾ സിപിഐഎമ്മിനും സിപിഐക്കും കൊടുക്കാൻ എൽഡിഎഫ് യോഗത്തിൽ ധാരണയായിരുന്നു. എൽജെഡി, എൻസിപി, ജെഡിഎസ് എന്നീ ഘടക കക്ഷികളും സീറ്റിൽ അവകാശം ഉന്നയിച്ചിരുന്നെങ്കിലും സീറ്റുകൾ സിപിഐക്കും സിപിഐഎമ്മിനും നൽകുകയാണെന്ന് മുഖ്യമന്ത്രി പിണറായി…

Read More

പ്രഭാത വാർത്തകൾ

  ◼️സില്‍വര്‍ ലൈന്‍ പദ്ധതിയെച്ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ ഏറ്റുമുട്ടല്‍. കെ റെയില്‍ കേരളത്തെ രണ്ടായി മുറിക്കുന്ന മതിലാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വാദിച്ചു. എന്നാല്‍ പാതയുടെ വശങ്ങളില്‍ മതിലുണ്ടാക്കില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ചര്‍ച്ചയ്ക്കൊടുവില്‍ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. ◼️കെ റെയിലിന്റെ സര്‍വേക്കല്ലു പറിച്ചാല്‍ ഇനിയും അടികിട്ടുമെന്ന് എഎന്‍ ഷംസീര്‍. അടിച്ചാല്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് എം കെ മുനീര്‍. ജനങ്ങളുടെ നെഞ്ചത്തുകൂടി കെ റെയില്‍ നടപ്പിലാക്കാനാകില്ല. കെ റെയിലല്ല, കേരളമാണ് തങ്ങള്‍ക്ക് പ്രധാനമെന്നും മുനീര്‍…

Read More

പ്രഭാത വാർത്തകൾ

  ◼️കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയാഗാന്ധി തന്നെ തുടരും. പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുത്തവര്‍ ഗാന്ധി കുടുംബത്തില്‍ വിശ്വാസം പ്രഖ്യാപിച്ചു. സ്ഥാനമൊഴിയാന്‍ തയ്യാറെന്ന് സോണിയ യോഗാരംഭത്തില്‍ത്തന്നെ പറഞ്ഞു. എന്നാല്‍ എല്ലാവരും അവരില്‍ വിശ്വാസം പ്രകടിപ്പിക്കുകയാണു ചെയ്തത്. ഏപ്രിലില്‍ ചിന്തന്‍ ശിബിര്‍ നടത്താന്‍ തീരുമാനിച്ചു. പ്രവര്‍ത്തക സമിതി യോഗം അഞ്ചു മണിക്കൂറാണ് വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തത്. ◼️സംസ്ഥാനത്ത് ഇന്നും കൊടും ചൂടും വരണ്ട കാലാവസ്ഥയും. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ആറു ജില്ലകളില്‍ ജാഗ്രത…

Read More

ബഹിരാകാശ നിലയം വീഴ്ത്തുമെന്ന് റഷ്യ; അമേരിക്ക സമ്മര്‍ദത്തില്‍

  യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശം 17 ദിവസം പിന്നിടുമ്പോഴും ശക്തമായി തുടരുകയാണ്. യുക്രൈന്‍ തലസ്ഥാനമായ കീവില്‍ ഉള്‍പ്പെടെ ഇപ്പോഴും വെടിയൊച്ചകള്‍ക്ക് ശമനമില്ല. റഷ്യയുടെ യുദ്ധക്കൊതിക്ക് എതിരെ അന്താരാഷ്ട്ര സമൂഹം ശക്തമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെങ്കിലും അതൊന്നും ഫലം കാണുന്നില്ലെന്നതാണ് വാസ്തവം. റഷ്യയുടെ മേല്‍ കടുത്ത ഉപരോധം അടിച്ചേല്‍പ്പിച്ചാണ് അമേരിക്കയുടെ നേതൃത്വത്തില്‍ ലോകരാഷ്ട്രങ്ങള്‍ അവരെ വരിഞ്ഞുമുറുക്കാന്‍ ശ്രമം നടത്തുന്നത്. യുഎസും യൂറോപ്യന്‍ യൂണിയനും മറ്റ് ജി 7 രാജ്യങ്ങളും വെള്ളിയാഴ്ച റഷ്യയ്‌ക്കെതിരായ സാമ്പത്തിക ഉപരോധം ശക്തമാക്കാന്‍ തീരുമാനിച്ചു. ഇതോടെ…

Read More

പ്രഭാത വാർത്തകൾ

  ◼️കൂടുതല്‍ ഭൂമി കൈവശമുള്ളവര്‍ ബജറ്റ് നിര്‍ദേശമനുസരിച്ച് കൂടുതല്‍ നികുതി നല്‍കേണ്ടിവരും. ഭൂമിയുടെ അളവിനനുസരിച്ച് നാലു സ്ലാബുകളായി തിരിച്ചാണ് ഭൂനികുതി ചുമത്തുക. ഒരു ഏക്കറിനു മുകളില്‍ ഭൂമിയുണ്ടെങ്കില്‍ ഭൂനികുതി ഇരട്ടിയാകും. കോര്‍പറേഷന്‍ പരിധിയില്‍ ഒരേക്കര്‍ ഭൂമിയുള്ളവര്‍ വര്‍ഷം 1,600 രൂപ നികുതി അടയ്ക്കണം. എന്നാല്‍ നാലു സെന്റുവരെയുള്ള ഭൂമിക്കു നികുതി വര്‍ധനയില്ല. ഭൂനികുതി വര്‍ധന കര്‍ഷകരെയും തോട്ടമുടമകളേയും ബാധിക്കും. ◼️അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു പരാജയം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന്. വൈകുന്നേരം നാലിനാണ്…

Read More

കെഎസ്ആർടിസി; സ്വിഫ്റ്റ് ഡ്രൈവർ കം കണ്ടക്ടർ നിയമനം

  കെഎസ്ആർടിസി സ്വിഫ്റ്റിലെ ഡ്രൈവർ കം കണ്ടക്ടർ തസ്തികയിൽ ആദ്യദിവസം കരാറൊപ്പിട്ടത് 103 പേർ. ഇവരുടെ സർട്ടിഫിക്കറ്റ് പരിശോധനയും പൂർത്തിയായി. യോ​ഗ്യതാ പട്ടികയിൽ ഉൾപ്പെട്ട ആദ്യത്തെ 250 പേരെക്കൊണ്ട് കരാർ ഒപ്പിടീക്കണമെന്ന ഉത്തരവ് കഴിഞ്ഞ ദിവസം നൽകിയിരുന്നു. അതിൽ നിന്നുള്ള ആദ്യ 125 പേരെയാണ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്യാൻ അറിയിച്ചിരുന്നത്. അതിൽ 103 പേരാണ് കരാർ ഒപ്പിട്ടത്. അടുത്ത 125 പേരുടെ കരാറൊപ്പിടൽ ശനിയാഴ്ച നടക്കും. കരാർ ഒപ്പിട്ടവർക്കുള്ള പരിശീലന പരിപാടികൾ ഉടൻ ആരംഭിക്കുമെന്ന് സ്വിഫ്റ്റ് മാനേജ്മെന്റ്…

Read More