കോവിഷീൽഡ് വാക്‌സിൻ ഇടവേള കുറയ്ക്കാൻ ആലോചന

  കോവിഷീൽഡ് വാക്‌സിൻ ഇടവേള എട്ടുമുതൽ 16 ആഴ്ചയായി മാറ്റിയേക്കും. നിലവിൽ 12 മുതൽ 16 ആഴ്ചവരെയാണ് ഇടവേളയുള്ളത്. ഇത് സംബന്ധിച്ച് നാഷണൽ ടെക്‌നിക്കൽ അഡൈ്വസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷനാണ് നിർദേശം നൽകിയിരിക്കുന്നത്. രണ്ട് ഡോസ് കോവിഷീല്‍ഡ് വാക്സിനേഷനുള്‍ക്കിടയിലെ 84 ദിവസത്തെ ഇടവേളയില്‍ ഇളവ് അനുവദിച്ച് ഹൈക്കോടതി നേരത്തെഉത്തരവിട്ടിരുന്നു. താല്‍പര്യമുള്ളവര്‍ക്ക് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് സ്വീകരിക്കാം. ഇതിനനുസരിച്ചുള്ള മാറ്റങ്ങള്‍ കോവിന്‍ പോര്‍ട്ടലില്‍ വരുത്താന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കാനും വിധിയില്‍ പറഞ്ഞിരുന്നു. ജസ്റ്റിസ് പിബി…

Read More

ഫുട്‌ബോൾ ഗാലറി തകർന്ന സംഭവം; സംഘാടകർക്കെതിരെ കേസ്

മലപ്പുറം കാളികാവിൽ ഫുട്‌ബോൾ ഗാലറി തകർന്ന സംഭവത്തിൽ സംഘാടകർക്കെതിരെ കാളികാവ് പൊലീസ് കേസെടുത്തു. കാളികാവ് പൂങ്ങോട് ഇന്നലെ രാത്രിയാണ് ഗാലറി തകർന്നത്. അപകടമുണ്ടാവുമെന്ന് അറിഞ്ഞിട്ടും പരിധിയിൽ കൂടുതൽ ആളുകളെ പ്രവേശിപ്പിച്ചതിനാണ് സംഘാടകർക്കെതിരെ കേസെടുത്തത്. ഐപിസി 308 വകുപ്പുപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. 3000 ആളുകളെ ഉൾക്കൊള്ളാൻ ശേഷിയുള്ള സ്റ്റേഡിയമാണ് നിർമിച്ചതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ 6000 ആളുകളെ ഉൾക്കൊള്ളാൻ ശേഷിയുണ്ടെന്നാണ് സംഘാടകർ പറഞ്ഞിരുന്നത്. അപകടം നടക്കുമ്പോൾ പതിനായിരത്തോളം ആളുകൾ സ്‌റ്റേഡിയത്തിലുണ്ടായിരുന്നു എന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. മഴയിൽ…

Read More

സംസ്ഥാനത്ത് 719 കോവിഡ് രോഗികള്‍; ടിപിആര്‍ 3.55%

സംസ്ഥാനത്ത് ഇന്ന് 719 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 660 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 51 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 915 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,250 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 19,627 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 18,929 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 698…

Read More

ഒരു വർഷത്തിന് ശേഷം ചൈനയിൽ വീണ്ടും കൊവിഡ് മരണം; ശനിയാഴ്ച രണ്ട് പേർ മരിച്ചു

ചൈനയിൽ ഒരു വർഷത്തിന് ശേഷം ആദ്യമായി കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച രണ്ട് പേരാണ് ചൈനയിൽ  കൊവിഡ് ബാധിച്ച് മരിച്ചത്. ചൈനയിലെ വടക്കുകിഴക്കൻ പ്രവിശ്യയായ ജിലിനിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ചൈനയിൽ ഏറ്റവുമധികം നിയന്ത്രണങ്ങളും ലോക്ക് ഡൗണും നിലവിലുള്ള നഗരമാണ് ജിലിൻ. 2021 ജനുവരിക്ക് ശേഷം ഇതാദ്യമായാണ് ചൈനയിൽ ഒരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ ചൈനയിലെ ആകെ കൊവിഡ് മരണം 4638 ആയ ശനിയാഴ്ച മാത്രം 4051 പുതിയ കേസുകളാണ് ചൈനയിൽ റിപ്പോർട്ട്…

Read More

ധോണിയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ പുലി വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങി

  ധോണിയിൽ ജനവാസ മേഖലയിലിറങ്ങി ഭീതി പടർത്തിയ പുലി കുടുങ്ങി. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. വെട്ടംതടത്തിൽ ടി ജി മാണിയുടെ വീട്ടിൽ സ്ഥാപിച്ച കൂട്ടിലാണ് പുലർച്ചെയോടെ പുലി കുടുങ്ങിയത്. കഴിഞ്ഞ ദിവസം ഇതേ വീട്ടിലെത്തിയ പുലി കോഴിയെ പിടികൂടിയിരുന്നു. തുടർന്നാണ് ഈ പരിസരത്ത് തന്നെ വനംവകുപ്പ് കൂട് സ്ഥാപിച്ചത്. പുലി കുടുങ്ങിയതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി. പുലിക്കൂട് വനപാലകർ സ്ഥലത്ത് നിന്ന് മാറ്റി. കൂട് മാറ്റുന്നതിനിടെ പുതുപ്പെരിയാരം വാർഡ് മെമ്പർ ഉണ്ണികൃഷ്ണനെ പുലി…

Read More

വയനാട് ജില്ലയില്‍ 29 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (17.03.22) 29 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 59 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 167982 ആയി. 166764 പേര്‍ രോഗമുക്തരായി. നിലവില്‍ 249 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 239 പേര്‍ വീടുകളി ലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 940 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 21 പേര്‍ ഉള്‍പ്പെടെ ആകെ 249 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്….

Read More

വിലക്കയറ്റം അതിരൂക്ഷം, ഒരു കിലോ അരിക്ക് 448 രൂപ; ശ്രീലങ്കയിൽ കലാപവുമായി ജനം തെരുവിൽ

ശ്രീലങ്കയിൽ വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ പ്രസിഡന്റിനെതിരെ കലാപവുമായി ജനം തെരുവിലിറങ്ങി. ലങ്കൻ തലസ്ഥാനമായ കൊളംബോയിൽ പ്രസിഡന്റ് ഗോതബായ രജപക്‌സെ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം പടരുകയാണ്. സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാനായി ലങ്കൻ രൂപയുടെ മൂല്യം 36 ശതമാനം സർക്കാർ കുറച്ചിരുന്നു യുദ്ധകാലത്ത് പോലും കാണാത്ത പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്. അരി കിലോക്ക് 448 ശ്രീലങ്കൻ രൂപയും ഒരു ലിറ്റർ പാലിന് 263 ലങ്കൻ രൂപയുമാണ്. ഇത് യഥാക്രമം 128 ഇന്ത്യൻ രൂപയും 75 ഇന്ത്യൻ രൂപയുമാണ് പെട്രോളിനും…

Read More

പ്രഭാത വാർത്തകൾ

  ◼️വന്‍ വിലക്കയറ്റം. അരി, പലവ്യഞ്ജനങ്ങള്‍, ഇറച്ചിക്കോഴി തുടങ്ങിയ ഇനങ്ങള്‍ക്കാണു ഭീമമായ വിലവര്‍ധന. മട്ട അരിക്ക് മൂന്നു മാസത്തിനിടെ എട്ടു രൂപയാണ് കൂടിയത്. മൊത്തവ്യാപാര വില 48 രൂപയാണ്. ചില്ലറ വില 50 രൂപവരെയാണ്. ജയ അരിക്ക് ദിവസങ്ങളുടെ ഇടവേളയില്‍ മൂന്നു രൂപ മുതല്‍ നാലു രൂപ വരെ കൂടി. 38 രൂപയാണ് മൊത്തവില. 43 രൂപയാണു ചില്ലറ വില്‍പനവില. ഒരാഴ്ച കൊണ്ട് പാമോലിന് 30 രൂപ കൂടി 160 രൂപയായി. ഇറച്ചിക്കോഴി വില 165 രൂപയായി….

Read More

സൈലന്റ് വാലി ബഫർ സോണിലെ കാട്ടുതീ: കത്തിനശിച്ച് നൂറുകണക്കിന് ഹെക്ടർ വനഭൂമി

  സൈലന്റ് വാലി ബഫർ സോണിൽ മൂന്ന് ദിവസമായി പടരുന്ന കാട്ടുതീ നിയന്ത്രണവിധേയമാക്കി. നൂറുകണക്കിന് ഹെക്ടർ വനഭൂമിയാണ് കത്തിനശിച്ചത്. വനംവകുപ്പ് നടത്തിയ തീവ്രപരിശ്രമത്തിന്റെ ഫലമായിട്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്. കോട്ടോപ്പാടം പൊതുവപ്പാടം-മേക്കാളപ്പാറ വനമേഖലയിലാണ് ആദ്യം തീ പടർന്നത്. ജനവാസ കേന്ദ്രങ്ങളുടെ അടുത്ത് വരെ തീ പടർന്നിരുന്നു. ഇത് നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് അണച്ചു. എന്നാൽ ഉൾവനത്തിലേക്ക് പടർന്ന തീ നിയന്ത്രണവിധേയമാക്കാൻ ദിവസങ്ങളെടുക്കേണ്ടി വന്നു. രണ്ടാം ദിവസം മേക്കളപ്പാറ വനമേഖലയിലും പിന്നീട് സൈലന്റ് വാലിയുടെ മറുഭാഗത്തെ തത്തേങ്ങലം വനമേഖലയിലും…

Read More

പഞ്ചാബിൽ ഭഗവന്ത് മൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

പഞ്ചാബിൽ ഭഗവന്ത് മന്നിന്റെ നേതൃത്വത്തിലുള്ള ആംആദ്മി പാർട്ടി സർക്കാർ ഇന്ന് അധികാരമേൽക്കും. ഉച്ചയ്ക്ക് 12.30ന് ഭഗത് സിംഗിന്റെ ജന്മഗ്രാമമായ ഖത്കൽ കലാനിൽ വെച്ചാണ് സത്യാപ്രതിജ്ഞാ ചടങ്ങ്. പ്രദേശത്തെ അമ്പത് ഏക്കറിലാണ് ചടങ്ങിനുള്ള പന്തൽ ഒരുക്കിയിരിക്കുന്നത് നാല് ലക്ഷത്തിലേറെ ആളുകൾ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് സൂചന. ചടങ്ങിൽ പങ്കെടുക്കുന്ന പുരുഷൻമാർ മഞ്ഞ തലപ്പാവും സ്ത്രീകൾ മഞ്ഞ ഷാളും അണിഞ്ഞ് എത്തണമെന്ന് ഭഗവന്ത് സിംഗ് മൻ നിർദേശിച്ചിരുന്നു. ഡൽഹിക്ക് പുറമെ ഇതാദ്യമായാണ് മറ്റൊരു സംസ്ഥാനത്ത് ആംആദ്മി അധികാരത്തിലെത്തുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പഞ്ചാബിലെ…

Read More