
പത്തനംതിട്ട ഹണിട്രാപ്പ്; ജയേഷ് പോക്സോ കേസിലും പ്രതി
പത്തനംതിട്ട പുല്ലാട് യുവാക്കളെ ഹണി ട്രാപ്പിൽ കുടുക്കി ക്രൂരമായി മർദിച്ച സംഭവത്തിൽ ജയേഷ് സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്. 2016 ൽ പതിനാറുകാരിയെ പീഡിപ്പിച്ച പോക്സോ കേസിൽ വിചാരണ നേരിടുന്ന പ്രതിയാണ് ജയേഷ്. ഇയാൾക്കെതിരെ കോയിപ്രം സ്റ്റേഷനിൽ തന്നെ പോക്സോ കേസ് ഉള്ളതായി പൊലീസ് വ്യക്തമാക്കി. ഇയാളുടെ പിൻകാല ചരിത്രം പരിശോധിച്ച് വരികയാണ് പൊലീസ്. അന്വേഷണത്തോട് സഹകരിക്കാത്ത ജയേഷ് ഇതുവരെ ഫോണിന്റെ പാസ്സ്വേർഡ് പൊലീസിന് നൽകിയിട്ടില്ല. കസ്റ്റഡിയിലുള്ള മൊബൈൽ ഫോൺ ഉടൻ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. ജയേഷിനെ കസ്റ്റഡിയിൽ…