സംസ്ഥാനത്ത് തിങ്കളാഴ്ച അവധി; സർക്കാർ ഉത്തരവ് ഇറങ്ങി
തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 19 തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു. 1881-ലെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരമാണ് സർക്കാർ അവധി പ്രഖ്യാപിക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. ഒക്ടോബർ 19-ന് അവധി വരുന്നതോടെ സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം അവധി ലഭിക്കും. ഒക്ടോബർ 18 ഞായറാഴ്ച വാരാന്ത്യ അവധിയും, 19 തിങ്കളാഴ്ച നവരാത്രി പൊതുഅവധിയും, 20 ചൊവ്വാഴ്ച മഹാനവമിയും, 21 ബുധനാഴ്ച വിജയദശമിയുമാണ് വരുന്നത്. സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ…
