
അമീബിക് മസ്തിഷ്ക ജ്വരം; രണ്ടുപേരുടെ മരണം കൂടി സ്ഥിരീകരിച്ചു
സംസ്ഥാനത്ത് വിവിധ ആശുപത്രികളിലായി അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്നത് 26 രോഗികൾ ആണ്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നത് 10 രോഗികളും ആർസിസിയിൽ ഒരാളും സ്വകാര്യ ആശുപത്രിയിൽ രണ്ടുപേരും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുണ്ട്. തൃശ്ശൂർ മെഡിക്കൽ കോളജിൽ മൂന്ന് പേരാണ് ചികിത്സയിൽ. കോഴിക്കോട് മെഡിക്കൽ കോളജിൽ 10 പേരും രോഗബാധിതരായി കഴിയുന്നു. ഇതുവരെയുള്ള ആക്ടീവ് കേസുകളുടെ എണ്ണമാണ് ആരോഗ്യവകുപ്പ് നൽകിയത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു….