Headlines

പീച്ചി സ്റ്റേഷന്‍ മര്‍ദനം; സിഐ രതീഷിനെതിരെ അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയത് ജനുവരിയില്‍; കര്‍ശന നടപടി വേണമെന്ന് റിപ്പോര്‍ട്ടില്‍; ഉടന്‍ നടപടിയെടുത്തേക്കും

പീച്ചി പോലീസ് സ്റ്റേഷന്‍ മര്‍ദ്ദനത്തില്‍ സി ഐ പിഎം രതീഷിനെതിരെ ഉടന്‍ നടപടിക്ക് സാധ്യത. അഡീഷണല്‍ എസ്പി കെഎ ശശിധരന്റെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിന്മേലാണ് നടപടിയെടുക്കുക. ജനുവരിയിലാണ് രതീഷിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയത്. രതീഷിന് കടവന്ത്ര എസ് എച്ച് ഒ ആയി പ്രമോഷന്‍ ലഭിച്ചതോടെ നോര്‍ത്ത് സോണ്‍ ഐജി സൗത്ത് സോണ്‍ ഐജിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ച ഉണ്ടായതായാണ് കണ്ടെത്തല്‍. കര്‍ശന നടപടി സ്വീകരിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുമുണ്ടായിരുന്നു. പണം വാങ്ങി കേസ് ഒതുക്കി…

Read More

‘മുഖ്യമന്ത്രി ആകാനുള്ള റിഹേഴ്സലിലാണ് വി ഡി സതീശൻ, എന്നാൽ സതീശന്റെ സംസാരം ശരിയല്ല’: വെള്ളാപ്പള്ളി നടേശൻ

ആഗോള അയ്യപ്പ സംഗമം അത്ഭുതമായി മാറുമെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളപ്പള്ളി നടേശൻ. ദേവസ്വം ബോർഡിൻ്റെ വികസനത്തിനും അയ്യപ്പ സംഗമം കാരണമാകും. ശബരിമലയുടെ പ്രസക്തി ലോകത്തിൻ്റെ നെറുകയിൽ എത്തും. എല്ലാവരും ഇതിനെ സഹായിക്കേണ്ടതാണ്. അതിനോട് പുറം തിരിഞ്ഞ് നിൽക്കരുതെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. അങ്ങനെ നിന്നാൽ ചരിത്രത്തിൽ അപഹാസ്യരാകും. രാഷ്ട്രീയം പിന്നിൽ ഉണ്ടെന്ന് പറയുന്നത് ബാലിശമാണ്. ഒരു മുള്ളുപോലും ഏൽക്കാതെയാണ് ശബരിമല സർക്കാർ കൊണ്ടുപോകുന്നത്. അതിന് സർക്കാർ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. വകുപ്പുകളുടെ ഏകോപനം മാത്രമാണ് പ്രശ്നം. സ്ത്രീ…

Read More

കാര്‍ലോ അക്യുട്ടിസിനെ വിശുദ്ധനായി ഇന്ന് പ്രഖ്യാപിക്കും; കത്തോലിക്ക സഭയിലെ ആദ്യ മിലേനിയൽ വിശുദ്ധൻ

കാര്‍ലോ അക്യുട്ടിസിനെ വിശുദ്ധനായി ഇന്ന് പ്രഖ്യാപിക്കും. ഓണ്‍ലൈനിലൂടെ കത്തോലിക്കാവിശ്വാസം പ്രചരിപ്പിച്ചതിന് ‘ഗോഡ്‌സ് ഇന്‍ഫ്‌ളുവന്‍സര്‍’ എന്ന പേരുനേടിയ കാര്‍ലോ അക്യുട്ടിസിനെ ലിയോ പതിന്നാലാമന്‍ മാര്‍പാപ്പ ഇന്ന് വിശുദ്ധനായി പ്രഖ്യാപിക്കും. 2006 ല്‍ 15 വയസ്സുള്ളപ്പോള്‍ രക്താര്‍ബുദം ബാധിച്ച് മരിച്ച കമ്പ്യൂട്ടര്‍ വിദഗ്ധനായ കാര്‍ലോ അക്യുട്ടിസിനെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടക്കുന്ന ചടങ്ങില്‍ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തും. ആയിരക്കണക്കിന് ആളുകളാണ് അദ്ദേഹത്തിന്റെ എംബാം ചെയ്ത ശരീരം കാണാനായി എത്തുന്നത്. അക്യൂട്ടിസിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചടങ്ങ്…

Read More

കൊച്ചിയിലെ വെർച്വൽ അറസ്റ്റ് തട്ടിപ്പ് കേസ് പ്രത്യേകസംഘം അന്വേഷിക്കും

കൊച്ചിയിൽ വെർച്വൽ അറസ്റ്റ് ഭീഷണിയിലൂടെ 2.88 കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിക്കും. മട്ടാഞ്ചേരി സ്വദേശിനിയായ ഉഷാകുമാരി എന്ന സ്ത്രീയുടെ പരാതിയെ തുടർന്നാണ് കൊച്ചി പൊലീസ് കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചത്. തട്ടിപ്പുകാർ ഉഷാകുമാരിയെ ഫോണിൽ വിളിക്കുകയും അവർ ഒരു കള്ളപ്പണ ഇടപാട് കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു. അറസ്റ്റിലാണെന്ന് വിശ്വസിപ്പിക്കാനായി സുപ്രീം കോടതിയുടെയും സിബിഐയുടെയും വ്യാജ എംബ്ലങ്ങളുള്ള സർട്ടിഫിക്കറ്റുകൾ അവർക്ക് അയച്ചുകൊടുത്തു. ഈ കേസിൽ നിന്ന് രക്ഷപ്പെടാൻ പിഴയടയ്ക്കണമെന്ന് പറഞ്ഞ്…

Read More

വടക്കേ ഇന്ത്യയിൽ മഴക്കെടുതി; ഹിമാചൽ പ്രദേശിലും പഞ്ചാബിലും കനത്ത നാശനഷ്ടം

വടക്കേ ഇന്ത്യയിൽ കാലവർഷം കനത്ത നാശനഷ്ടങ്ങളാണ് വിതച്ചത്. ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളെ മഴക്കെടുതി ഗുരുതരമായി ബാധിച്ചു. ഈ സംസ്ഥാനങ്ങൾ കേന്ദ്ര സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. ഹിമാചൽ പ്രദേശിൽ ജൂൺ 20 മുതൽ സെപ്റ്റംബർ 6 വരെ 366 പേർക്കാണ് മഴക്കെടുതിയിൽ ജീവൻ നഷ്ടമായത്. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് മാണ്ഡിയിലാണ്. റോഡ് അപകടങ്ങളിൽ മരിച്ചവരുടെ കണക്കുകൾ കൂടി ഇതിൽ ഉൾപ്പെടുന്നു. സംസ്ഥാനത്തുടനീളം 4,079 കോടി രൂപയുടെ നാശനഷ്ടമുണ്ടായി. ഏകദേശം 3,390…

Read More

പാർട്ടി നിലപാട് വേദനയുണ്ടാക്കി; ഗുരുദേവന്റ ദർശനത്തോട് ബിജെപി യോജിച്ച് പോകില്ല, കെ എ ബാഹുലേയൻ

ചതയ ദിനാഘോഷം ഒബിസി മോര്‍ച്ചയെ ഏല്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് നാഷണല്‍ കൗണ്‍സില്‍ അംഗവും മുതിർന്ന നേതാവുമായ കെ എ ബാഹുലേയൻ ബി ജെ പിയിൽ നിന്ന് രാജിവെച്ചു. കേരളത്തിൻറെ ചരിത്രത്തിൽ ഒരു രാഷ്ട്രീയ പാർട്ടി പിന്നോക്ക സംഘടനയെ ചതയ ദിനാഘോഷം സംഘടിപ്പിക്കാൻ ഏൽപ്പിച്ചു, പാർട്ടിയുടെ ഈ നിലപാട് തനിക്ക് കടുത്ത മാനസിക വേദനയുണ്ടാക്കി. ശ്രീനാരായണ ഗുരുദേവനെ ചെറുതായി കാണാനുള്ള ശ്രമം പണ്ടുമുതൽ നടക്കുന്നുണ്ട്. ഗുരുദേവ ദർശനവുമായി യോജിച്ച് പോകുന്നതല്ല ബിജെപിയുടെ നിലപാടെന്നും കെ എ ബാഹുലേയൻ പറഞ്ഞു ഗുരുദേവ…

Read More

കൊല്ലത്ത് ദളിത് കുടുംബത്തിന് നേരെ ലഹരി സംഘത്തിൻ്റെ അക്രമം; 11 പേർക്ക് പരുക്ക്

കൊല്ലത്ത് തിരുവോണ ദിവസം ദളിത് കുടുംബത്തിന് നേരെ ലഹരി സംഘത്തിൻ്റെ അക്രമം. ലഹരി സംഘത്തിൻ്റെ അസഭ്യവിളി ചോദ്യം ചെയ്തതാണ് മർദനത്തിന് ഇടയാക്കിയത്. വീടുകയറിയുള്ള അക്രമത്തിൽ കുട്ടികളടക്കം11 പേർക്ക് പരുക്കേറ്റു. ഇതിൽ വീട്ടിൽ വിരുന്നെത്തിയ ബന്ധുക്കൾക്കടക്കമാണ് മർദനമേറ്റത്. സംഭവത്തിൽ 18 പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. 25 അംഗ സംഘമാണ് അക്രമം നടത്തിയത്. ചവറ സ്വദേശിനി നാഗലക്ഷ്മിക്കും കുടുംബത്തിനും നേരെയാണ് അക്രമണം ഉണ്ടായത്. എന്നാൽ പ്രധാന പ്രതികളെ സംരക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നുണ്ടെന്നാണ് ആരോപണം. തിരുവോണ ദിവസം ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു…

Read More

പീച്ചി കസ്റ്റഡി മര്‍ദനം; SI രതീഷിനെതിരായ റിപ്പോർട്ട് മാസങ്ങളായി കെട്ടിക്കിടക്കുന്നു, കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടും നടപടി ഉണ്ടായില്ല

തൃശൂർ പീച്ചിയിലെ പൊലീസ് മർദനത്തിൽ എസ്‌ഐ രതീഷിനെതിരായ റിപ്പോർട്ട് ഐജി ഓഫീസിൽ കെട്ടികിടക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ. രതീഷ് മർദിച്ചെന്ന് വകുപ്പ് തല അന്വേഷണത്തിൽ കണ്ടെത്തിയെങ്കിലും അന്വേഷണം പൂർത്തിയാക്കുന്നതിനിടെ ആരോപണവിധേയനായ രതീഷിന് സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു. പിന്നീട് ഉദ്യോഗസ്ഥൻ കൊച്ചി പരിധിയിൽ എസ്എച്ച്ഒ ആയി ചുമതലയേറ്റെടുക്കുകയായിരുന്നു. ഉത്തര മേഖല ഐജിയുടെ അധികാര പരിധിയിൽ നിന്ന് രതീഷ് മാറി എന്ന് പറഞ്ഞാണ് നടപടി എടുക്കാതിരുന്നത്. പ്രതിപക്ഷ ആരോപണം ശെരിവെക്കുന്ന രീതിയിലാണ് കാര്യങ്ങൾ പോകുന്നത്. 2024 ഒക്ടോബറിന് ശേഷം അന്വേഷണ റിപ്പോർട്ട്…

Read More

ചെന്നൈയിൽ റോഡ് റോളർ കയറി ഭിന്നശേഷിക്കാരൻ മരിച്ചു

ചെന്നൈ കോയമ്പേട് വടക്ക് മട വീഥിയിൽ കോർപ്പറേഷന്റെ റോഡ് റോളർ കയറി ഭിന്നശേഷിക്കാരൻ ഭാസ്കർ [54 ] മരിച്ചു. റോഡ് നിർമ്മാണത്തിനായി എത്തിച്ച റോഡ് റോളറാണ് അപകടമുണ്ടാക്കിയത്. സംഭവം നടന്ന ഉടൻ തന്നെ കോർപ്പറേഷൻ അധികൃതർക്കെതിരെയും ഡ്രൈവർക്കെതിരെയും പ്രതിഷേധം ശക്തമായിരുന്നു. തുടർന്ന് അധികൃതർ അടിയന്തര നടപടികൾ സ്വീകരിച്ചു. അപകടത്തിന് കാരണക്കാരനായ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടാതെ സംഭവത്തിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് കോർപ്പറേഷൻ അസിസ്റ്റന്റ് എഞ്ചിനീയറെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ…

Read More

‘നാട്ടിൽ നടക്കുന്നത് അടിയന്തരാവസ്ഥ’; കുന്നംകുളം കസ്റ്റഡി മർദനത്തിൽ നടപടിയുണ്ടാകുമെന്ന് സുരേഷ് ഗോപി

കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ ഉറപ്പായും നപടിയുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. പൊലിസ് അതിക്രമം വളരെ മോശം പ്രവർത്തി. നാട്ടിൽ നടക്കുന്നത് അടിയന്തരാവസ്ഥ തന്നെ. നടപടി ഉണ്ടാകും. തൻ്റെ പരിധിയിൽ വരുന്ന പ്രദേശമാണ് എന്താണ് ചെയ്യാൻ പറ്റുമെന്ന് നോക്കട്ടെ. ദൃശ്യങ്ങള്‍ കണ്ടുവെന്നും വളരെ മോശപ്പെട്ട പ്രവൃത്തിയാണ് ഉണ്ടായതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. അതേസമയം കുന്നംകുളത്തെ പോലീസ് മര്‍ദനത്തില്‍ രണ്ടരവര്‍ഷത്തിനുശേഷം ആഭ്യന്തരവകുപ്പ് കഴിഞ്ഞ ദിവസം നടപടിയെടുത്തിരുന്നു. യൂത്ത്കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ മര്‍ദിച്ച എസ്‌ഐ ഉള്‍പ്പെടെയുള്ള…

Read More