റാന്നി ∙ മീൻ വറുത്തു നൽകാത്തതിന്റെ പേരിൽ ഭർത്താവ് ഭാര്യയെ ക്രൂരമായി മർദിച്ചതായി പരാതി. മർദന ദൃശ്യങ്ങൾ സഹിതം ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ റാന്നി പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. റാന്നി ഐത്തല പടിയറ വീട്ടിൽ റെജിക്കെതിരെയാണ് ഭാര്യ സുജ പരാതി നൽകിയത്. തലമുടിയിൽ കുത്തിപ്പിടിച്ച് മുതുകത്തും കവിളിലും ക്രൂരമായി അടിക്കുകയും ഇടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മദ്യ ലഹരിയിൽ വീട്ടിലെത്തിയ ഭർത്താവു ചോറിനു കറികൾ കുറഞ്ഞു പോയതിന്റെ പേരിലാണു മർദിച്ചത്. മർദനം പതിവായതിനാലാണു തെളിവു സഹിതം പൊലീസിൽ പരാതി നൽകിയതെന്നു സുജ പറഞ്ഞു.
മീൻ വറുത്തു നൽകിയില്ല; ഭാര്യയെ മർദിച്ചതിന് ഭർത്താവിനെതിരെ കേസ്, മർദന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ








