Headlines

കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് അഡ്വ. പ്രിൻസ് ലൂക്കോസ് അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് അഡ്വ.പ്രിൻസ് ലൂക്കോസ് അന്തരിച്ചു. 53 വയസ്സായിരുന്നു. ജോസഫ് വിഭാഗത്തിൻ്റെ ഉന്നതാധികാരസമിതി അംഗമായിരുന്നു. വേളാങ്കണ്ണിയിൽ നിന്നും കോട്ടയത്തേയ്ക്കുള്ള യാത്രയ്ക്കിടെ ട്രെയിനിൽ വെച്ചാണ് ഹൃദയാഘാതം ഉണ്ടായത്. ഉടൻ തന്നെ തെങ്കാശിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 2021 ൽ മന്ത്രി വി.എൻ വാസവനെതിരെ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. കേരള കോൺഗ്രസ് സ്ഥാപക നേതാവായിരുന്ന ഒ.വി ലൂക്കോസിന്റെ മകനാണ് പ്രിൻസ് ലൂക്കോസ്. യൂത്ത് ഫ്രണ്ട്, കെ എസ് സി സംസ്ഥാന പ്രസിഡന്റ്‌ ആയിരുന്നു.

Read More

ബീഹാർ വോട്ടർപട്ടിക പരിഷ്‌ക്കരണം; ഹർജികൾ ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ

ബീഹാർ വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഹർജികൾ പരിഗണിക്കും. കഴിഞ്ഞതവണ കേസ് പരിഗണിച്ച കോടതി ആധാർ രേഖയായി അംഗീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനം വിട്ട് പുറത്തു പോയവർക്ക് ഓൺലൈൻ വഴി പരാതികൾ നൽകാൻ സൗകര്യമൊരുക്കണമെന്നും കമ്മീഷനോട് സുപ്രീംകോടതി നിർദേശിച്ചിരുന്നു. എസ്‌ഐആറിൽ അഭിപ്രായങ്ങളും എതിർപ്പുകളും അറിയിക്കുവാനുള്ള സമയം നീട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളും ഇതിനോടൊപ്പം പരിഗണിക്കും. ആധാർ രേഖയായി അംഗീകരിക്കാൻ ആകില്ലെന്നായിരുന്നു തുടക്കം മുതലുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്….

Read More

അമേരിക്കയുടെ തീരുവ ഭീഷണി; നിർണായക ബ്രിക്സ് ഓണ്‍ലൈന്‍ യോഗം ഇന്ന്

അമേരിക്കന്‍ തീരുവ ഭീഷണി ചര്‍ച്ച ചെയ്യാനുള്ള നിർണായക ബ്രിക്സ് ഓണ്‍ലൈന്‍ യോഗം ഇന്ന് ചേരും. ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ വിളിച്ചുചേര്‍ക്കുന്ന ബ്രിക്സ് നേതാക്കളുടെ യോഗത്തിൽ വിദേശ കാര്യമന്ത്രി ഡോ. എസ് ജയ് ശങ്കർ പങ്കെടുക്കും. ട്രംപിന്റെ താരിഫ് നയങ്ങള്‍ക്കെതിരെ സംയുക്ത പ്രസ്താവന ഇറക്കാനാണ് യോഗം ലക്ഷ്യമിടുന്നത്. ഇന്ത്യയ്ക്ക് സമാനമായി ബ്രസീലിലും 50 ശതമാനം അധികതീരുവ ട്രംപ് പ്രഖ്യാപിച്ചിരുന്നു. തീവ്ര വലതുപക്ഷ നേതാവ് ജെയര്‍ ബോള്‍സോനാരോക്കെതിരെയുള്ള നിയമനടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടാണ് ട്രംപ് ബ്രസീലിന് മേല്‍ തീരുവ…

Read More

ആരവങ്ങൾക്ക് കാതോർത്ത് ശക്തന്റെ തട്ടകം; തൃശ്ശൂരിൽ ഇന്ന് പുലിക്കളി

സംസ്ഥാനത്തെ ഓണാഘോഷങ്ങൾക്ക് സമാപനം കുറിച്ചുള്ള തൃശ്ശൂരിലെ പുലിക്കളി ഇന്ന്. വർഷങ്ങൾക്ക് ശേഷം സ്വരാജ് റൗണ്ടിൽ ഒൻപത് പുലിക്കളി സംഘങ്ങളാണ് ഇറങ്ങുന്നത്. ഇന്ന് നടക്കുന്ന പുലിക്കളിയിൽ വെളിയന്നൂർ ദേശം, കുട്ടൻകുളങ്ങര ദേശം, യുവജനസംഘം വിയ്യൂർ, ശങ്കരംകുളങ്ങരദേശം, അയ്യന്തോൾ ദേശം, ചക്കാമുക്ക് ദേശം, സീതാറാം മിൽ ദേശം, നായ്ക്കനാൽ ദേശം, പാട്ടുരായ്ക്കൽദേശം എന്നീ ടീമുകൾ പങ്കെടുക്കും. കഴിഞ്ഞതവണ 7 സംഘങ്ങളാണ് പങ്കെടുത്തത്. പുലിക്കളിക്ക് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് കോർപ്പറേഷൻ ഉറപ്പുവരുത്തി. പതിവിൽ നിന്ന് വ്യത്യസ്തമായി പുലിവരയ്ക്കും ചമയ പ്രദർശനത്തിനും…

Read More

വിവാഹമോചനവുമായി ബന്ധപ്പെട്ട് കോടതിയില്‍ നിന്ന് വിധിവരാനിരിക്കെ ഭാര്യയേയും ഭാര്യാമാതാവിനേയും വെട്ടി; ശേഷം യുവാവ് തൂങ്ങിമരിച്ചു

കോട്ടയം മുണ്ടക്കയത്ത് ഭാര്യയെയും ഭാര്യ മാതാവിനെയും വെട്ടിപ്പരുക്കേല്‍പ്പിച്ച പ്രതി തൂങ്ങിമരിച്ച നിലയില്‍. കരിനിലം സ്വദേശി പ്രദീപ് ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇയാള്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യ സൗമ്യയെയും ഭാര്യമാതാവ് ബീനയെയും വെട്ടിപ്പരുക്കല്‍പ്പിച്ചത്. കഴിഞ്ഞ കുറച്ചു നാളുകളായി പ്രദീപും ഭാര്യ സൗമ്യയും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഇത് വിവാഹമോചനത്തിന്റെ വക്കോളം എത്തുകയും ചെയ്തിരുന്നു. കോടതിയില്‍ നിന്നും വിധി വരുന്നതിനു മുന്‍പാണ് യുവാവ് വീട്ടിലെത്തി ഭാര്യ സൗമ്യയെയും ഭാര്യമാതാവ് ബീനയെയും ആക്രമിച്ചത്. ഇവരെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍…

Read More

മഞ്ജു വാര്യര്‍ക്കെതിരായ അപകീര്‍ത്തി പ്രചാരണം: സനല്‍ കുമാര്‍ ശശിധരന്‍ കസ്റ്റഡിയില്‍

നടി മഞ്ജുവാര്യരെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ കേരള പോലീസ് കസ്റ്റഡിയിലെടുത്തു. അമേരിക്കയില്‍ നിന്നും മടങ്ങിയെത്തും വഴി മുംബൈ വിമാനത്താവളത്തില്‍ വച്ച് എമിഗ്രേഷന്‍ വിഭാഗമാണ് സംവിധായകനെ തടഞ്ഞു വെച്ചത്. എളമക്കരയില്‍ നിന്നുള്ള പോലീസ് സംഘം നാളെ രാത്രി സംവിധായകനെ കൊച്ചിയില്‍ എത്തിക്കും. സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പങ്കുവെച്ചെന്നും വ്യാജ ഓഡിയോ സന്ദേശം പ്രചരിപ്പിച്ചന്നും ആരോപിച്ച് നടി മഞ്ജു വാര്യര്‍ നല്‍കിയ പരാതിയിലാണ് നടപടി. എളമക്കര പോലീസ് ജനുവരിയിലാണ് രജിസ്റ്റര്‍ ചെയ്തത്. 2022ല്‍ പ്രണയഭ്യര്‍ത്ഥന…

Read More

മുഖ്യമന്ത്രിയുടെ ഓണവിരുന്നിന് പോകുന്ന സമയത്ത് കസ്റ്റഡിമർദ്ദന വാർത്ത മാധ്യമങ്ങളിൽ വന്നിരുന്നില്ല,വന്നെങ്കിൽ സതീശൻ പോകുമായിരുന്നില്ല:അടൂര്‍ പ്രകാശ്

തിരുവനന്തപുരം: കുന്നംകുളത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയില്‍ മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്ന ദിവസം, മുഖ്യമന്ത്രിക്കൊപ്പം വിഡി സതീശന്‍ ഓണവിരുന്നുണ്ടതിനെ ന്യായീകരിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് രംഗത്ത്. മുഖ്യമന്ത്രിയുടെ ഓണവിരുന്നിനായി പോകുന്ന സമയത്ത് കുന്നംകുളത്തെ കസ്റ്റഡി മർദ്ദന വാർത്ത മാധ്യമങ്ങളിൽ വന്നിരുന്നില്ല.അങ്ങനെ വാർത്തകൾ വന്നിരുന്നെങ്കിൽ ഒരുപക്ഷേ സതീശൻ മുഖ്യമന്ത്രിയുടെ വിരുന്നിനു പോകുമായിരുന്നി്ല്ലെെന്ന് അദ്ദേഹം പറഞ്ഞു നിലപാടുകൾ സ്വീകരിക്കുന്നത് കൊണ്ടാണ് തനിക്കെതിരെ വിമർശനങ്ങൾ ഉണ്ടാകുന്നതെന്ന് വിഡി സതീശന്‍ പറ‍ഞു.കേരളം തന്നെ ഇരമ്പി വന്നാലും ബോധ്യങ്ങളിൽ നിന്നും നിലപാടുകളിൽ…

Read More

കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്, ഇടിമിന്നലോടെ മഴ തിരിച്ചെത്തുന്നു, ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു; ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും ശക്തമായ മഴയെത്തുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. നാളെ മുതൽ ഇടിമിന്നലോടെ മഴ തിരിച്ചെത്തുമെന്നാണ് പ്രവചനം. ഇത് പ്രകാരം നാളെ മുതൽ 3 ദിവസത്തേക്ക് ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. 2 ദിവസം വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ കേരളത്തിലായിരിക്കും മഴ ഇക്കുറി കൂടുതൽ ശക്തമാകുകയെന്നാണ് വ്യക്തമാകുന്നത്….

Read More

കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്തത് നീചകൃത്യം, തങ്കച്ചനെ കുടുക്കാന്‍ ചാരായവും സ്‌ഫോടക വസ്തുക്കളും വച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണം’: സിപിഐഎം

വയനാട് മുള്ളന്‍കൊല്ലി പെരിക്കല്ലൂരിലെ തങ്കച്ചനെ കള്ളക്കേസില്‍ കുടുക്കിയതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കടുത്ത ആരോപണവുമായി സിപിഐഎം. തങ്കച്ചനെ കേസില്‍പ്പെടുത്തണമെന്ന ഉദ്ദേശത്തോടെ കര്‍ണാടക നിര്‍മ്മിത പാക്കറ്റ് ചാരായവും സ്‌ഫോടക വസ്തുക്കളും കാര്‍ പോര്‍ച്ചില്‍ കൊണ്ട് വെച്ച് കോണ്‍ഗ്രസ് നേതാക്കളായ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഗ്രൂപ്പ് വൈരം തീര്‍ക്കാന്‍ നീചമായ പ്രവര്‍ത്തിയാണ് ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ അടങ്ങിയ സംഘം ചെയ്തതെന്നാണ് സിപിഐഎമ്മിന്റെ വിമര്‍ശനം. ഡിസിസി പ്രസിഡന്റിന്റെ വലം കയ്യായി മുള്ളന്‍കൊല്ലിയില്‍ പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ സംഘമാണ്…

Read More

പ്രധാനമന്ത്രിയെ ഇന്ന് ബിജെപി എംപിമാരും നേതാക്കളും ആദരിക്കും; ആദരം ജിഎസ്ടി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നതിന്

ജിഎസ്ടി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ന് ബിജെപി എംപിമാരും നേതാക്കളും ആദരിക്കും. പാര്‍ലമെന്റ് സമുച്ചയത്തില്‍ നടക്കുന്ന ബിജെപി എംപിമാര്‍ക്കുള്ള വര്‍ക്ക്‌ഷോപ്പില്‍ വച്ചാകും ആദരം. പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ ഇതിനോടകം പുറത്തു വന്നു. വേദിയില്‍ ഏറ്റവും പിന്നില്‍ എംപിമാര്‍ക്കൊപ്പം മോദി ഇരിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. ജിഎസ്ടി മാറ്റങ്ങളോടുള്ള പൊതുജനങ്ങളുടെ അനുകൂല പ്രതികരണം ഉയര്‍ത്തിക്കാട്ടുന്നതിനും വരാനിരിക്കുന്ന ബിഹാര്‍ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ മെനയുന്നതിനുമാണ് പരിപാടി ലക്ഷ്യമിടുന്നത്. വര്‍ക്ക്‌ഷോപ്പില്‍ പാര്‍ട്ടി ചരിത്രത്തെ കുറിച്ചും, കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ സ്വീകരിക്കേണ്ട ഇടപെടലുകളെ…

Read More