രാഹുൽ മാങ്കൂട്ടത്തിലിന്റെ പാലക്കാട് ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തി. രാഹുൽ മാങ്കൂട്ടത്തിൽ ഗുരുതരമായ കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ട് എന്ന് വെളിവാക്കുന്ന തെളിവുകളാണ് പുറത്തുവന്നതെന്ന് BJP സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി. ബിഎൻസി ചട്ട പ്രകാരം സ്വയം കേസെടുക്കാൻ കഴിയുന്ന കുറ്റകൃത്യമാണിത്. പൊലീസ് എന്തുകൊണ്ട് കേസെടുക്കുന്നില്ല?. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി, അപമാനിച്ചു ഇതിനെല്ലാം പൊലീസിന് സ്വമേധയാ കേസെടുക്കാൻ കഴിയുന്ന കുറ്റകൃത്യമാണ്.
രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം. അറസ്റ്റ് ചെയ്യാത്തതിൽ സംശയങ്ങൾ ഉണ്ട്. പിണറായി സർക്കാരും കോൺഗ്രസ്സുമായുള്ള അഡ്ജസ്റ്റ് പൊളിറ്റിക്സിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് രാഹുൽ മാങ്കൂട്ടത്തിൽ വിഷയം. ആരെയാണ് ഇവർ ഭയക്കുന്നത്. മതമൗലികവാദികളുടെ സമ്മർദ്ദം പിണറായി സർക്കാരിന് മുകളിലുണ്ട്. അതുകൊണ്ടാണ് പൊലീസിനെ കൊണ്ട് കേസെടുക്കാത്തത്.
പാലക്കാട് സ്ഥാനാർത്ഥികളെ നിർണയിച്ചത് രാഹുൽ. പെൺകുട്ടിക്ക് നീതി ലഭിക്കുന്നത് വരെ ബിജെപി സമരവുമായി മുന്നോട്ടു പോകും. ബിജെപിക്ക് വിഷയത്തിൽ ആത്മാർത്ഥതയുണ്ട്. ഈ വിഷയം ജനശ്രദ്ധ നേടാൻ കാരണം ഭാരതീയ ജനതാ പാർട്ടി സ്വീകരിച്ച നിലപാട്. നിരന്തരമായി സമരം ചെയ്തത് ബിജെപി.
രാഹുലിനെ പാലക്കാട് തടയാൻ കഴിയുന്ന സ്ഥലങ്ങളിലെല്ലാം ബിജെപി തടയുന്നുണ്ട്. ഇപ്പോൾ പാലക്കാട് സ്ഥിര സാന്നിധ്യമില്ല. വല്ലപ്പോഴുമാണ് വന്നു പോകുന്നത്. രാഹുലിന് അവിടെ വന്നുപോകാൻ ആകാത്തത് ബിജെപിയുടെ പ്രതിരോധം ഭയന്ന്.
അതേസമയം രാഹുൽ മങ്കൂട്ടത്തിലുമായി വേദി പങ്കിട്ട പാലക്കാട് നഗരസഭ അധ്യക്ഷയ്ക്കെതിരെ എന്ത് നടപടി സ്വീകരിച്ചു എന്ന ചോദ്യത്തിന് വിഷയം ലഘൂകരിക്കരുതെന്ന് മാത്രം അനൂപ് ആന്റണി മറുപടി നൽകി.






