ബെയ്റൂട്ടിൽ ഇസ്രയേലിന്റെ വ്യോമാക്രമണം; ഹിസ്ബുല്ല ചീഫ് ഓഫ് സ്റ്റാഫ് ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു

വെടിനിർത്തൽ ലംഘിച്ച് ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേലിന്റെ വ്യോമാക്രമണം. ആക്രമണത്തിൽ ഹിസ്ബുല്ല ചീഫ് ഓഫ് സ്റ്റാഫ് ഹയ്കം അലി തബാതബയി അടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു. ഇരുപതോളം പേർക്ക് പരുക്കേറ്റു. യുഎസ് ട്രഷറി 2016ൽ ഭീകരനായി പ്രഖ്യാപിച്ചയാളാണ് തബാതബായി. ഹരേത് ഹ്രെയ്ക് മേഖലയിലെ കെട്ടിടത്തിൽ മൂന്ന് മിസൈലുകളാണ് പതിച്ചത്. ആക്രമണ വിവരം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് സ്ഥിരീകരിച്ചു. അമേരിക്കയുടെ മധ്യസ്ഥതയിൽ ഒരു വർഷം മുൻപ് ഒപ്പുവച്ച വെടിനിർത്തൽ കാരാർ നിലനിൽക്കെ ആണ് ബെയ്റൂട്ടിലെ ആക്രമണം….

Read More

‘നിതീഷ് കുമാറിനെ പിന്തുണയ്ക്കാന്‍ റെഡി, പക്ഷേ…’; നിബന്ധനകളുമായി ഒവൈസി

ബിഹാറില്‍ നിതീഷ് കുമാറിനെ പിന്തുണയ്ക്കാന്‍ തയ്യാറെന്ന് അസദുദ്ദീന്‍ ഒവൈസി. പാട്‌നയ്ക്ക് പുറത്തേക്ക് വികസനം എത്തണമെന്നും സീമാഞ്ചല്‍ മേഖലയില്‍ നീതി ലഭിക്കണമെന്നും പറഞ്ഞുകൊണ്ടാണ് ഒവൈസി നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ തയ്യാറെന്ന് അറിയിച്ചത്. തീവ്രവാദം വളരാന്‍ അനുവദിക്കില്ല എന്ന ഉറപ്പുകൂടി ലഭിച്ചാല്‍ തന്റെ പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ നിതീഷിന് നല്‍കുമെന്നും ഒവൈസി വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ എഐഎംഐഎം അഞ്ച് സീറ്റുകള്‍ നേടിയിരുന്നു വികസനം എത്തിനോക്കിയിട്ടില്ലാത്ത മേഖലയാണ് സീമാഞ്ചല്‍ എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആ പ്രദേശത്തിനായി ഒവൈസി ശക്തമായി…

Read More

‘ജോലി സമ്മര്‍ദം താങ്ങാനാകുന്നില്ല’; ആത്മഹത്യ ഭീഷണിയുമായി ബിഎല്‍ഒ

ആത്മഹത്യ ഭീഷണിയുമായി ബിഎല്‍ഒ. കോട്ടയം മുണ്ടക്കയം സ്വദേശി ആന്റണിയാണ് വില്ലേജ് ഓഫീസര്‍ അടക്കമുള്ളവരുടെ ഗ്രൂപ്പില്‍ ആത്മഹത്യ ഭീഷണി മുഴക്കിയത്. ജോലി സമ്മര്‍ദം താങ്ങാനാകുന്നില്ലെന്ന് ഓഡിയോ സന്ദേശം. ഇലക്ഷന്‍ കമ്മീഷനും റവന്യൂവിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് ഞങ്ങളെ എല്ലാ തരത്തിലും ചൂഷണം ചെയ്യുകയാണ്. മാനസികവും ശാരീരികവുമായി പീഡിപ്പിച്ചിട്ടാണ് ഈ അടിമപ്പണി ചെയ്യിക്കുന്നത്. ഇത് ദയവായി നിര്‍ത്തണം. എന്റെ മാനസികനില തകര്‍ന്നു പോകുന്ന അവസ്ഥയാണ്. പലരുമായി സംസാരിച്ച് മനുഷ്യന്റെ സമനിലയും മാനസികമായ ആരോഗ്യവും നഷ്ടപ്പെട്ടു. ഒന്നുകില്‍ ഞാന്‍ ആരെയെങ്കിലും കൊല്ലും. അല്ലെങ്കില്‍…

Read More

ഇന്നും മഴയുണ്ട്; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. മലയോര മേഖലകളില്‍ മഴ കനത്തേക്കും. രാവിലെ സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാവിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,…

Read More