ശബരിമല ദര്‍ശനത്തിന് ഭക്തരുടെ തിരക്ക് വര്‍ധിച്ചു വരുന്നത് പരിഗണിച്ച് നാളെ (25.11. 2025) ശബരിമല ദര്‍ശനത്തിനുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം 5000 ആയി നിജപെടുത്തിയിരിക്കുന്നു. വെര്‍ച്ചല്‍ ക്യൂ ബുക്കിംഗ് വഴി എഴുപതിനായിരം ഭക്തര്‍ക്ക് ദര്‍ശനത്തിന് അവസരമുണ്ട്.
ഇന്നും ശബരിമലയില്‍ തീര്‍ഥാടന തിരക്കാണുണ്ടായിരുന്നത്. ഇതുവരെ ദര്‍ശനം നടത്തിയ ഭക്തരുടെ എണ്ണം 85,000 കടന്നു. 10000ത്തിനു മുകളിലാണ് ഇന്നത്തെ സ്‌പോട്ട് ബുക്കിംഗ്. തീര്‍ഥാടകരുടെ എണ്ണം കൂടിയെങ്കിലും തിരക്ക് നിയന്ത്രണവിധേയമാണ്.
സീസണ്‍ തുടങ്ങി ഇതുവരെ ആകെ എത്തിയ ഭക്തരുടെ എണ്ണം 7.5 ലക്ഷം പിന്നിട്ടു. സന്നിധാനത്തെ ഓരോ ദിവസത്തെയും തിരക്കിനനുസരിച്ച് ആണ് സ്‌പോട്ട്ബുക്കിംഗ് അനുവദിക്കുന്നത്. ആദ്യ ദിനങ്ങളില്‍ ഇതര സംസ്ഥാനത്തു നിന്നുള്ള തീര്‍ത്ഥാടകരായിരുന്നു അധികമെങ്കില്‍ കേരളത്തില്‍ നിന്നുള്ള ഭക്തരുടെ എണ്ണവും വര്‍ധിച്ചു.








