Headlines

ബസ് യാത്രയ്ക്കിടെ മാല മോഷണം; ഡിഎംകെ വനിത പഞ്ചായത്ത് പ്രസിഡന്റ് പിടിയിൽ

ബസ് യാത്രയ്ക്കിടെ മാല മോഷ്ടിച്ച പഞ്ചായത്ത് പ്രസിഡന്റ് പിടിയിൽ. തിരുപ്പത്തൂർ നരിയംപെട്ട് പഞ്ചായത്ത് പ്രസിഡന്റ് ഭാരതിയാണ് പിടിയിലായത്. ഡിഎംകെ വനിതാ വിഭാഗം ജില്ലാ നേതാവാണ്. നേർക്കുണ്ട്രം സ്വദേശിയുടെ മാലയാണ് മോഷ്ടിച്ചത്. ഭാരതിയെ റിമാൻഡ് ചെയ്തു. പൊതുപ്രവർത്തനത്തിനൊപ്പം മോഷണവും ഒരു ഹോബിയാക്കിയ ഈ വനിതാ നേതാവിനെ അറസ്റ്റ് ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. കാഞ്ചീപുരത്ത് നടന്ന ഒരു വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത ശേഷം ബസിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന നേർക്കുണ്ട്രം സ്വദേശി വരലക്ഷ്മിയുടെ അഞ്ച്…

Read More

‘മനുഷ്യരെ ഭിന്നിപ്പിക്കാനല്ല, ഒരുമിപ്പിക്കാനാണ് ഗുരു പഠിപ്പിച്ചത്, കേരളത്തിന് വെളിച്ചം പകർന്ന ശ്രീനാരായണ ഗുരുവിനെ പോലും സ്വന്തമാക്കാൻ വർഗീയ ശക്തികൾ ശ്രമിക്കുന്നു’; മുഖ്യമന്ത്രി

ശ്രീനാരായണ ഗുരു ജയന്തി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹത്തിൽ വർഗ്ഗീയത പടർത്തി, മനുഷ്യരെ ഭിന്നിപ്പിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്ന വേളയാണിത്. മനുഷ്യത്വത്തെക്കാൾ വലുതാണ് ജാതിയെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. ജാതിയും മതവും പടർത്തിയ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തൂത്തെറിഞ്ഞ കേരളത്തിലും ഇത്തരം ആശയങ്ങൾ വേരുപിടിക്കുകയാണെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പിണറായി വിജയന്റെ പ്രതികരണം. കേരളത്തിന് വെളിച്ചം പകർന്ന ശ്രീനാരായണ ഗുരുവിനെ പോലും ഇന്ന് സ്വന്തമാക്കാൻ വർഗ്ഗീയ ശക്തികൾ ശ്രമിക്കുന്നുണ്ട്. വർഗ്ഗീയതയെ എന്നും എതിർത്ത ഗുരുശ്രേഷ്ഠനായിരുന്നു ശ്രീനാരായണ…

Read More

പാർത്ഥസാരഥി ക്ഷേത്രത്തിലെ വിവാദ അത്തപ്പൂക്കളം; കേന്ദ്രമന്ത്രി സുരേഷ് ഗോപി സ്ഥലം സന്ദർശിക്കും

കൊല്ലം മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിലെ വിവാദ അത്തപ്പൂക്കളം ഇട്ട സ്ഥലം കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദർശിക്കും. വിഷയത്തിൽ നാളെ ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലേക്ക് ബിജെപി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഓപ്പറേഷൻ സിന്ദൂർ മാതൃകയിൽ അത്തപ്പൂക്കളം ഇട്ടതിന് സൈനികൻ അടക്കം 27 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കലാപശ്രമം, നിയമവിരുദ്ധമായി ഫ്ളക്സ് ബോര്‍ഡ് സ്ഥാപിക്കല്‍ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ പൊലീസ് നടപടിക്ക് എതിരെ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തിയിരുന്നു. പൊലീസ് നടപടി ഞെട്ടിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന…

Read More

നഗ്നരായി സംഘം ചേർന്നെത്തി സ്ത്രീകളെ ആക്രമിക്കും; യുപിയിൽ നഗ്ന സംഘത്തെ കണ്ടെത്താനാകാതെ പൊലീസ്, ഡ്രോൺ പരിശോധനയിലും ഫലമില്ല

ഉത്തർപ്രദേശിലെ മീററ്റിൽ നഗ്നരായി സംഘം ചേർന്നെത്തി സ്ത്രീകളെ ആക്രമിക്കുന്ന സംഘത്തെ കണ്ടെത്താനാകാതെ പൊലീസ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഡ്രോൺ പരിശോധന നടത്തിയെങ്കിലും ഫലം ഉണ്ടായില്ല സ്ഥലത്ത് നിരീക്ഷണത്തിനായി സിസിടിവികൾ സ്ഥാപിച്ചു. സ്ത്രീകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ വനിത കോൺസ്റ്റബിൾമാരെ പ്രദേശത്ത് വിന്യസിച്ചു. നഗ്ന സംഘത്തിൽ നിന്ന് നാലു പേർക്ക് ഇതുവരെ ആക്രമണം നേരിട്ടു. അടുത്തിടെ ഭരാല ഗ്രാമത്തിൽ ജോലിസ്ഥലത്തേക്ക് ഒറ്റയ്ക്ക് പോകുകയായിരുന്ന ഒരു സ്ത്രീയെ രണ്ട് പുരുഷന്മാർ വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകാൻ ശ്രമിച്ചു. ആ…

Read More

‘ഔസേപ്പിൽ നിന്ന് 5 ലക്ഷം രൂപ വാങ്ങിയിട്ടില്ല, ചികിത്സാ ചിലവിന് 5000 രൂപയാണ് വാങ്ങിയത്’; പരാതിക്കാരൻ ദിനേശ്

ഹോട്ടൽ ഉടമ ഔസേപ്പിന്റെ കയ്യിൽ നിന്ന് വാങ്ങിയത് 5,000 രൂപ മാത്രമെന്ന് പീച്ചി പൊലീസ് മർദനത്തിലെ പരാതിക്കാരനായ ദിനേശ് ട്വന്റിഫോറിനോട്. ആശുപത്രി ചിലവിനായാണ് പണം വാങ്ങിയത്. അഞ്ച് ലക്ഷം രൂപ നൽകിയെന്ന് പറഞ്ഞത് കള്ളമാണെന്നും ഔസേപ്പിന്റെ കടയിൽ ജോലി നൽകാം എന്ന് പറഞ്ഞത് കൊണ്ടാണ് പരാതി പിൻവലിച്ചതെന്നും ദിനേശ് പറഞ്ഞു. ഔസേപ്പ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ പൊലീസ് തന്നെ ക്രൂരമായി മർദിച്ചെന്നും ദിനേശ് പറഞ്ഞു. എന്നാൽ ദിനേശിന്റെ വാദങ്ങളെ ഹോട്ടൽ ഉടമ ഔസേപ്പ് തള്ളിക്കളഞ്ഞു. തന്റെ വീടിന്റെ…

Read More

ഛത്തീസ്ഗഡിൽ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ

ഛത്തീസ്ഗഡിലെ കോർബയിൽ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ. 24 വയസ്സുള്ള ഹിമാൻഷു കശ്യപാണ് ആത്മഹത്യ ചെയ്തത്. പരീക്ഷാ സമ്മർദ്ദമാണ് മരണകാരണമെന്ന് പൊലീസ് പ്രാഥമികമായി വിലയിരുത്തുന്നു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. സഹപാഠികൾ ആണ് കശ്യപിനെ ഹോസ്റ്റൽ മുറിയിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് അധികാരികളെയും പൊലീസിനെയും വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് സംഘം മുറിയിൽനിന്ന് ഒരു ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. കുറിപ്പിൽ പരീക്ഷയിൽ മികച്ച പ്രകടനം നടത്താൻ തനിക്ക് മേൽ വലിയ…

Read More

പീച്ചി പൊലീസ് സ്റ്റേഷൻ മർദനം; പണം വാങ്ങി കേസ് ഒതുക്കി തീർത്തു, എസ്‌ഐ വാങ്ങിയത് 5 ലക്ഷം രൂപ

തൃശൂർ പീച്ചി പൊലീസ് സ്റ്റേഷനിൽ ഹോട്ടൽ മാനേജറേയും ഉടമയുടെ മകനെയും മർദിച്ചതിന് പിന്നാലെ പണം വാങ്ങി പൊലീസ് കേസൊതുക്കി. അഞ്ച് ലക്ഷം രൂപയാണ് പരാതിക്കാരനിൽ നിന്ന് വാങ്ങിയത്. പരാതിക്കാരൻ ദിനേശിന് പണം നൽകിയത് എസ്ഐ പറഞ്ഞിട്ടെന്ന് ഹോട്ടൽ ഉടമ ഔസേപ്പ് പറഞ്ഞു പട്ടിക്കാട് ലാലീസ് ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടല്‍ ഉടമ കെ.പി. ഔസേപ്പ്, മകന്‍ പോള്‍ ജോസഫ്, ഹോട്ടല്‍ ജീവനക്കാര്‍ എന്നിവരെ പീച്ചി പൊലീസ് സ്റ്റേഷനില്‍വെച്ച് എസ്ഐ പി.എം. രതീഷ് മർദിച്ചിരുന്നു. പരാതിക്കാരനായ ദിനേഷിനെ ഉപയോഗിച്ചാണ്…

Read More

അമിതവേഗം ചോദ്യം ചെയ്തതിന് പ്രതികാരം; സ്കൂട്ടറിനെ പിന്തുടർന്ന് സ്വകാര്യ ബസ് എത്തിയത് 1 കിലോ മീറ്റർ ദൂരം, പിന്നാലെ ഭീഷണിപ്പെടുത്തൽ

മലപ്പുറത്ത് സ്വകാര്യ ബസിന്റെ അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങും ചോദ്യം ചെയ്തതിന് ബസ് ഇടിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി. സ്കൂട്ടർ യാത്രക്കാരായ നിലമ്പൂർ സ്വദേശി അഭിഷേകിനും സഹോദരിക്കുമാണ് ദുരനുഭവം ഉണ്ടായത്. ‘പിസിഎം’ എന്ന ബസ്സിനെതിരെയാണ് കുടുംബം പരാതി നൽകിയത്. നിലമ്പൂർ ചന്തക്കുന്നിലാണ് കഴിഞ്ഞ ദിവസം സംഭവം ഉണ്ടായത്. ചന്തക്കുന്ന് മുതൽ ഒരു കിലോമീറ്റർ ദൂരമാണ് ബസ് ബൈക്കിനെ പിന്തുടർന്ന് എത്തിയത്. സ്കൂട്ടറിന് തൊട്ടു പിറകെ ബസ് ഇടിക്കാൻ വരികയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് ചൂണ്ടിക്കാട്ടിയാണ് അഭിഷേക് പരാതി നൽകിയത്. പിന്നീട്…

Read More

ചേരാനല്ലൂരിൽ വാഹനമിടിച്ച് കുതിര ചത്ത സംഭവം; സവാരിക്കാരനെതിരെ കേസ്

ചേരാനല്ലൂരിൽ വാഹനമിടിച്ച് കുതിര ചത്ത സംഭവത്തിൽ കുതിരയെ സവാരി ചെയ്തിരുന്ന ആളായ ഫത്തഹുദീനെതിരെ പൊലീസ് കേസെടുത്തു. കുതിരയെ അശ്രദ്ധമായി റോഡിലേക്ക് ഇറക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇന്ത്യൻ ശിക്ഷാ നിയമം 291, 120 (ജെ) വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. പൊതുവഴിയിൽ അപകടകരമായ രീതിയിൽ മൃഗത്തെ ഉപയോഗിച്ചതിനും നിയമവിരുദ്ധമായ പ്രവൃത്തികൾക്ക് പ്രേരിപ്പിച്ചതിനുമാണ് ഈ വകുപ്പുകൾ പ്രകാരം കേസെടുത്തിരിക്കുന്നത്. ഇന്നലെയായിരുന്നു കുതിര അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ട കാറിന്റെ മുൻഭാഗത്ത് സാരമായ കേടുപാടുകൾ സംഭവിച്ചു. കാർ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. രാത്രിയിൽ…

Read More

പാലാരിവട്ടത്ത് ഇതര സംസ്ഥാന തൊഴിലാളിയുടെ അതിക്രമം; യുവതികളെ കത്തിയുമായി പിന്തുടർന്ന് ഭീഷണിപ്പെടുത്തി

എറണാകുളം പാലാരിവട്ടത്ത് യുവതികളെ കത്തിയുമായി പിന്തുടർന്ന് ഭീഷണിപ്പെടുത്തിയ അതിഥി തൊഴിലാളിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം നടന്നത്. മഹാരാഷ്ട്ര സ്വദേശി ഷെയ്ഖ് ഷായാണ് അക്രമി. പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം വെച്ചാണ് അതിഥി തൊഴിലാളി യുവതികളെ ശല്യം ചെയ്തത്. കത്തിയുമായി പിന്നാലെ നടന്ന് ഭീഷണിപ്പെടുത്തുന്നത് കണ്ടപ്പോൾ യുവതികൾ ഭയന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ഇയാൾ കത്തിയുമായി അവരുടെ പിന്നാലെ പാഞ്ഞു. ഈ രംഗങ്ങൾ കണ്ടുകൊണ്ട് അതുവഴി വന്ന ഒരു യുവാവ്…

Read More