2000 വൈഫൈ ഹോട്ട് സ്‌പോട്ടുകൾ കൂടി സ്ഥാപിക്കും; റോഡുകൾക്കും പാലങ്ങൾക്കുമായി 1207 കോടി
2022-23 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കുന്നു. കെ എസ് ആർ ടി സിയുടെ പുനരുജ്ജീവനത്തിനായി ഈ വർഷം ആയിരം കോടി രൂപ കൂടി വകയിരുത്തി. ഡിപ്പോകളിലെ സൗകര്യം ഒരുക്കാൻ 30 കോടി. കെ എസ് ആർ ടി സിയുടെ ഭൂമിയിൽ അമ്പത് പുതിയ ഇന്ധനസ്റ്റേഷനുകൾ തുടങ്ങും. ദീർഘദൂര ബസുകൾ സി എൻ ജി, എൻ എൻ ജി, ഇലക്ട്രിക് എന്നിവയിലേക്ക് മാറ്റാൻ 50 കോടി രൂപ അനുവദിക്കും കാഷ്യു…