2000 വൈഫൈ ഹോട്ട് സ്‌പോട്ടുകൾ കൂടി സ്ഥാപിക്കും; റോഡുകൾക്കും പാലങ്ങൾക്കുമായി 1207 കോടി

 

2022-23 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കുന്നു. കെ എസ് ആർ ടി സിയുടെ പുനരുജ്ജീവനത്തിനായി ഈ വർഷം ആയിരം കോടി രൂപ കൂടി വകയിരുത്തി. ഡിപ്പോകളിലെ സൗകര്യം ഒരുക്കാൻ 30 കോടി. കെ എസ് ആർ ടി സിയുടെ ഭൂമിയിൽ അമ്പത് പുതിയ ഇന്ധനസ്റ്റേഷനുകൾ തുടങ്ങും. ദീർഘദൂര ബസുകൾ സി എൻ ജി, എൻ എൻ ജി, ഇലക്ട്രിക് എന്നിവയിലേക്ക് മാറ്റാൻ 50 കോടി രൂപ അനുവദിക്കും

കാഷ്യു ഡെവലപ്‌മെന്റ് കോർപറേഷന് 6 കോടി അനുവദിക്കും. കാപക്‌സിന് 4 കോടി. കാഷ്യു കൾട്ടിവേഷന് 7.5 കോടി. കാഷ്യു ബോർഡിന് 7. 8 കോടി

കെ എസ് ഐ ഡി സിക്ക് 113 കോടി. കാസർകോട് കെഎസ്‌ഐഡിസിക്ക് 2.5 കോടി. കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിൽ വ്യവസായ യൂണിറ്റുകൾക്ക് രണ്ടര കോടി. കിൻഫ്രക്ക് 332 കോടി

കൈത്തറി യൂണിഫോം പദ്ധതിക്ക് 140 കോടി. 20 ചെറിയ ഐടി പാർക്കുകൾ സ്ഥാപിക്കും. വിവര സാങ്കേതിക മേഖലക്ക് 555 കോടി. ഇ ഗവേൺസ് കേന്ദ്രത്തിന് 3.5 കോടി. ഡാറ്റാ സെന്ററുകൾക്ക് 53 കോടി.

സംസ്ഥാനത്ത് 2000 വൈഫൈ ഹോട്ട് സ്‌പോട്ടുകൾ കൂടി സ്ഥാപിക്കും. ഇതിനായി 16 കോടി വകയിരുത്തി. വെർച്വൽ ഐടി കേഡർ രൂപീകരണത്തിന് 44 ലക്ഷം. ഡിജിറ്റൽ സർവകലാശാലക്ക് 26 കോടി. ടെക്‌നോ പാർക്കിന്റെ സമഗ്ര വികസനത്തിന് 26 കോടി. ഇൻഫോപാർക്കിന് 35 കോടി. സൈബർ പാർക്കിന് 12 കോടി

കെ ഫോണിന് 125 കോടി, സ്റ്റാർട്ടപ് മിഷന് 90.5 കോടി.

തിരുവനന്തപുരം ഔട്ടർ റിംഗ് റോഡിന് സ്ഥലമേറ്റെടുക്കാൻ 1000 കോടി. പുതിയ ബൈപ്പാസുകളുടെ നിർമാണത്തിന് 200 കോടി. പ്രളയം ബാധിച്ച് നശിച്ച പാലങ്ങൾ നിർമിക്കാൻ 92 കോടി. റോഡുകൾക്കും പാലങ്ങൾക്കുമായി 1207 കോടി. ജില്ലാ റോഡുകളുടെ വികസനത്തിനും പരിപാലനത്തിനും 62 കടോി.

ഴീക്കൽ, കൊല്ലം, ബേപ്പൂർ, പൊന്നാനി തുറമുഖങ്ങൾക്ക് 41.5 കോടി. വിഴിഞ്ഞം കാർഗോ തുറമുഖം, തങ്കശ്ശേരി തുറമുഖത്തിനും 10 കോടി വീതം. ആലപ്പുഴ തുറമുഖത്തെ വിനോദ സഞ്ചാര കേന്ദ്രമാക്കി ഉയർത്താൻ രണ്ടര കോടി. ബേപ്പൂർ തുറമുഖത്തിന്റെ അനുബന്ധ വികസനത്തിന് 15 കോടി.