2022-23 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കുന്നു. അടുത്ത വർഷം മുതൽ പരിസ്ഥിതി ബജറ്റ് സാമ്പത്തിക ബജറ്റിനൊപ്പം അവതരിപ്പിക്കുമെന്ന് ധനമന്ത്രി പറഞ്ഞു
പ്രധാന പ്രഖ്യാപനങ്ങൾ
2023 മുതൽ പരിസ്ഥിതി ബജറ്റ് അവതരിപ്പിക്കും.
നെല്ലിന്റെ താങ്ങുവില കൂട്ടി
നെൽകൃഷി വികസനത്തിന് 76 കോടി
പച്ചക്കറി കൃഷി പ്രോത്സാഹനത്തിന് 25 കോടി
മലയോര മേഖലകളിൽ കോൾഡ് സ്‌റ്റോറേജ് ചെയിൻ സ്ഥാപിക്കാൻ പത്ത് കോടി
റംബൂട്ടാൻ ലിച്ചി, അവക്കാഡോ, മാംഗോസ്റ്റീൻ കൃഷി വ്യാപിപ്പിക്കും.
തീര സംരക്ഷണത്തിന് നൂറ് കോടി
പൗൾട്രി വികസനത്തിന് ഏഴര കോടി
മലപ്പുറം മൂർക്കനാട്ടെ പാൽപൊടി നിർമാണ കേന്ദ്രത്തിന്റെ നിർമാണം ഈ വർഷം പൂർത്തിയാക്കും
ആധുനിക സംവിധാനങ്ങളോട് കൂടി കാർഷിക വിപണി എല്ലാ പഞ്ചായത്തുകളിലും സ്ഥാപിക്കാൻ ലക്ഷ്യം
എസ് സി, എസ് ടി സംഘങ്ങളുടെ ആധുനീകരണത്തിന് 14 കോടി വകയിരുത്തി
മനുഷ്യ വന്യ ജീവി സംഘർഷം തടയാൻ 25 കോടി വകയിരുത്തി. ജീവഹാനിക്കുള്ള നഷ്ടപരിഹാരം അടക്കമാണിത്. വനം വന്യ ജീവി വകുപ്പിന് 232 കോടി വകയിരുത്തി. വനാതിർത്തിയിലെ ഗ്രാമങ്ങളിൽ നടപ്പാക്കുന്ന പദ്ധതികൾക്ക് സാമ്പത്തിക സഹായം.
കുട്ടനാടിന്റെ വികസനത്തിന് 140 കോടി. നെല്ലിന്റെ താങ്ങുവില ഉയർത്തി. 28.20 രൂപയായാണ് ഉയർത്തിയത്. കുടുംബശ്രീക്ക് 260 കോടി രൂപ വകയിരുത്തി. ഇക്കോ ടൂറിസം പ്രോത്സാഹനത്തിന് 10 കോടി രൂപ വകയിരുത്തി
സിയാൽ കമ്പനിക്ക് 200 കോടി. കിലക്ക് 33 കോടി. കുട്ടനാട് വികസനത്തിന് 200 കോടി. ലോവർ കുട്ടനാട് സംരക്ഷണ പദ്ധതിക്ക് 20 കോടി. കുട്ടനാടിൽ കൃഷി സംരക്ഷണത്തിന് 54 കോടി. ഇടുക്കി, വയനാട്, കാസർകോട് പാക്കേജിന് 75 കോടി. ശബരിമല മാസ്റ്റർ പ്ലാനിന് 30 കോടി. അനർട്ടിന് 44 കോടി.