3,000 രൂപ വരെ സ്കോളർഷിപ് നൽകണമെന്ന് ശിപാർശ
തിരുവനന്തപുരം: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് 3,000 രൂപ വരെയുള്ള സ്കോളോർഷിപ്പ് പദ്ധതി നടപ്പാക്കണമെന്നു ജുഡീഷൽ കമ്മീഷൻ സർക്കാരിനോടു ശിപാർശ ചെയ്തു. പ്രൈമറി ക്ലാസുകളിൽ 1,000 രൂപ മുതൽ ഹൈസ്കൂൾ തലത്തിലെത്തുമ്പോൾ സ്കോളർഷിപ് തുക 3,000 രൂപയാക്കി ഉയർത്തണമെന്നും മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിനായി നടപ്പാക്കേണ്ട ശിപാർശകളെക്കുറിച്ചു പഠിച്ച ജസ്റ്റീസ് എം.ആർ. ഹരിഹരൻ നായർ കമ്മീഷൻ സർക്കാരിനു നൽകിയ റിപ്പോർട്ടിൽ പറയുന്നു. മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്ക വിദ്യാർഥികൾക്കു സർക്കാർ നൽകുന്ന സ്കോളർഷിപ്പിന്…