പഞ്ചാബിലെ നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മൻ മാർച്ച് 16ന് സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിലായിരിക്കില്ല, സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിംഗിന്റെ ജന്മനാട്ടിൽ സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഭഗവന്ത് മൻ അറിയിച്ചിരുന്നു.
ഭഗത് സിംഗിന്റെ ജന്മനാടായ നവാൻഷഹർ ജില്ലയിലെ ഖട്കർ കാലാനിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഭഗവന്ത് പാർട്ടി അധ്യക്ഷൻ അരവിന്ദ് കേജരിവാളിനെ ക്ഷണിച്ചിട്ടുണ്ട്. ഞായറാഴ്ച അമൃത്സറിൽ റോഡ് ഷോയും സംഘടിപ്പിക്കും.
പഞ്ചാബിൽ എഎപിക്ക് വോട്ട് ചെയ്യാത്തവർ വിഷമിക്കേണ്ടതില്ലെന്നും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും വേണ്ടിയാവും സർക്കാർ പ്രവർത്തിക്കുകയെന്നും മൻ അറിയിച്ചിരുന്നു.