സി ബി എസ് ഇ 10, 12 രണ്ടാം ഘട്ട പരീക്ഷ ഏപ്രില്‍ 26ന് ആരംഭിക്കും

 

ന്യൂഡല്‍ഹി: സി ബി എസ് ഇ 10, 12 ക്ലാസുകളിലേക്കുള്ള രണ്ടാം ഘട്ട പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 26 മുതല്‍ പരീക്ഷ തുടങ്ങും. രാവിലെ പത്തര മുതല്‍ ഒറ്റ ഷിഫ്റ്റായിട്ടായിരിക്കും പരീക്ഷ നടത്തുക. പത്താം ക്ലാസ് പരീക്ഷ മെയ് 24 നും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ജൂണ്‍ 15 നും അവസാനിക്കും. പരീക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സി ബി എസ് ഇ വെബ്സൈറ്റില്‍ ലഭിക്കും.

എന്നാല്‍, സി ബി എസ് ഇ 10, 12 ക്ലാസ് ഒന്നാം ഘട്ട പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ച് ഇതുവരെ അറിയിപ്പൊന്നും പുറപ്പെടുവിച്ചിട്ടില്ല. പരീക്ഷാ ഫലം തയാറാക്കുന്ന നടപടികള്‍ ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞുവെന്നും എപ്പോള്‍ വേണമെങ്കിലും ഫലം പ്രഖ്യാപിക്കാമെന്നുമാണ് സി ബി എസ് ഇ പറയുന്നത്. വിദ്യാര്‍ഥികള്‍ക്ക് ലോഗിന്‍ അക്കൗണ്ട് വഴി സ്‌കോര്‍ നേരിട്ട് ലഭിക്കുന്ന രീതിയിലാകും ഫലപ്രഖ്യാപനം.