പ്രഭാത വാർത്തകൾ
◼️യുക്രെയിനിലെ കര്‍ഖീവില്‍ നടന്ന ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. കര്‍ണാടക സ്വദേശിയും കര്‍ഖീവിലെ മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നാലാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ നവീന്‍ ജ്ഞാനഗൗഡര്‍ ആണ് കൊല്ലപ്പെട്ടത്. അവശ്യസാധനങ്ങള്‍ വാങ്ങാനായി സൂപ്പര്‍മാര്‍ക്കറ്റില്‍ ക്യൂ നില്‍ക്കുമ്പോഴായിരുന്നു ഷെല്ലാക്രമണം. ഗവര്‍ണര്‍ ഹൗസ് ലക്ഷ്യമിട്ട് റഷ്യ ഷെല്ലാക്രമണം നടത്തുകയായിരുന്നു. ◼️റഷ്യയും യുക്രെയിനും തമ്മിലുള്ള രണ്ടാം വട്ട സമാധാന ചര്‍ച്ച ഇന്നു നടക്കും. ഇതേസമയം, കീവില്‍ താമസിക്കുന്ന നഗരവാസികളോട് ഉടന്‍ സ്ഥലംവിടണമെന്നു റഷ്യ. യുദ്ധം കനത്തതോടെ ഇന്ത്യക്കാര്‍ ഇന്നലെത്തന്നെ കീവ് വിടണമെന്ന് ഇന്ത്യന്‍…