Headlines

ഫ്‌ളക്‌സ് ബോര്‍ഡ് കെട്ടുന്നതിനെ ചൊല്ലി തര്‍ക്കം; കൊല്ലത്ത് ബിജെപി – സിപിഐഎം സംഘര്‍ഷം; ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

ഫ്‌ളക്‌സ് ബോര്‍ഡ് കെട്ടുന്നതിനെ ചൊല്ലിയുള്ള സംഘര്‍ഷത്തിനിടെ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. കൊല്ലം പുനലൂര്‍ നഗരസഭയിലെ ശാസ്താംകോണം വാര്‍ഡിലാണ് ബിജെപി – സിപിഐഎം സംഘര്‍ഷം. ബിജെപി പ്രവര്‍ത്തകനായ രതീഷിനാണ് വെട്ടേറ്റത്. ബിജെപി സ്ഥാനാര്‍ത്ഥിയായ മണിക്കുട്ടന്‍ നാരായണനെ ആക്രമിക്കാനുള്ള ശ്രമമെന്നാണ് ബിജെപിയുടെ പരാതി. രതീഷിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്‍ഡിഎ സ്ഥാനാര്‍ഥിയായ മണിക്കുട്ടനും ബിജെപിയുടെ വെസ്റ്റ് ഏരിയ ജനറല്‍ സെക്രട്ടറിയായ മധുസൂദനനും ബിജെപി ബൂത്ത് ജനറല്‍ സെക്രട്ടറിയായ കവിരാജനും പരുക്കേറ്റിട്ടുണ്ട് എന്നാണ് ബിജെപി പ്രവര്‍ത്തകര്‍ പറയുന്നത്. ഇന്ന് രാത്രി…

Read More

ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് വഴിയെത്തുന്ന തീർഥാടകർക്ക് ഇന്നുമുതൽ കർശന നിയന്ത്രണം

ശബരിമലയില്‍ ദര്‍ശനപുണ്യം തേടി തീർത്ഥാടക പ്രവാഹം തുടരുന്നു. മണ്ഡല – മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട തുറന്ന ശേഷം ഇതുവരെ ദര്‍ശനം നടത്തിയത് മൂന്നര ലക്ഷത്തോളം ഭക്തര്‍. ഇന്നലെ സ്പോട്ട് ബുക്കിങ്ങിന് എത്തിയത് 14000ത്തിൽ അധികം പേരാണ്. സ്പോട്ട് ബുക്കിങ് 5000 ആക്കുന്നതോടെ തീർഥാടകർ കാത്തു നിൽക്കേണ്ടിവരും. മറ്റു ദിവസങ്ങളിൽ ബുക്ക് ചെയ്തുകൊണ്ട് നേരത്തെ എത്തിയവർ 28,000 ഓളം പേരാണ്. നിലവിൽ ശബരിമല സന്നിധാനത്ത് പതിവു തിരക്ക് മാത്രമാൻ അനുഭവപ്പെടുന്നത്. ശബരിമലയില്‍ വെർച്യുവൽ ക്യൂവിലൂടെ എത്തുന്ന എല്ലാ…

Read More

ഗസയിൽ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം; 28 മരണം

ഗസയിൽ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം. 28 പേർ കൊല്ലപ്പെട്ടു. 77 പേർക്ക് പരുക്കേറ്റു. കഴിഞ്ഞ ഒക്ടോബർ 10ന് നിലവിൽ വന്ന വെടിനിർത്തൽ കരാറിനുശേഷം ഇസ്രയേൽ നടത്തുന്ന ഏറ്റവും കനത്ത ആക്രമണമാണ് ഇത്. ഹമാസിനെ ലക്ഷ്യം വച്ചാണ് ആക്രമണങ്ങളെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കുന്നു. ഇസ്രയേൽ സൈനികർക്കുനേരെ ഹമാസ് വെടിയുതിർത്തതിനാലാണ് ആക്രമണം നടത്തിയതെന്നും ഇസ്രയേൽ.എന്നാൽ ഹമാസ് ഇതിനോട് പ്രതികരിച്ചിട്ടില്ല. ഗസ സിറ്റിയുടെ പ്രാന്തപ്രദേശമായ സെയ്തൂണിൽ 10 പേരും കിഴക്കൻ ഷെജായ പ്രാന്തപ്രദേശത്ത് രണ്ട് പേരും തെക്കൻ ഗാസ മുനമ്പിലെ ഖാൻ…

Read More

എസ്ഐആർ ജോലിസമ്മർദം; തമിഴ്നാട്ടിലും ബിഎൽഒയുടെ ആത്മഹത്യാ ശ്രമം, പ്രതിഷേധം

തമിഴ്നാട്ടിലും ബിഎൽഒയുടെ ആത്മഹത്യാ ശ്രമം. കുംഭകോണത്തെ അങ്കണവാടി ജീവനക്കാരി ചിത്രയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എസ്ഐആറുമായി ബന്ധപ്പെട്ട ജോലി സമ്മർദമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്ന് ആരോപണം. 200 ഫോമുകൾ രാത്രിയ്ക്കുള്ളിൽ അപ്ലോഡ് ചെയ്യണമെന്ന് സൂപ്പർവൈസർ നിർദേശിച്ചു. അപ്ലോഡ് ചെയ്തില്ലെങ്കിൽ സസ്പെൻഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപണം.ശക്തമായ പ്രതിഷേധവുമായി അങ്കണവാടി വർക്കേഴ്സ് രംഗത്തെത്തി. ​കഴിഞ്ഞ ദിവസം കേരളത്തിലെയും രാജസ്ഥാനിലെയും പശ്ചിമ ബംഗാളിലെയും ബിഎൽഒമാർ ജീവനൊടുക്കിയിരുന്നു. രാജസ്ഥാനിലെ സ്‌കൂൾ അധ്യാപകനായ മുകേഷ്‌ ജംഗിദ്‌ (45) വോട്ടർപ്പട്ടിക തീവ്രഃപുനപരിശോധനയുടെ ഭാഗമായി കടുത്ത ജോലി സമ്മർദമുണ്ടെന്ന്‌…

Read More

യുഎസില്‍ നിന്ന് ഇന്ത്യയില്‍ എത്തിച്ച അന്‍മോള്‍ ബിഷ്‌ണോയി എന്‍ഐഎ കസ്റ്റഡിയില്‍; ചിത്രം പുറത്ത്

യുഎസില്‍ നിന്ന് ഇന്ത്യയില്‍ എത്തിച്ച ഗുണ്ടാ നേതാവ് അന്‍മോള്‍ ബിഷ്‌ണോയി എന്‍ഐഎ കസ്റ്റഡിയില്‍. ഡല്‍ഹി പട്യാല ഹൗസ് കോടതിയുടേതാണ് നടപടി. അന്‍മോള്‍ ബിഷ്‌ണോയിയെ കസ്റ്റഡിയില്‍ വേണം എന്നും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എന്‍ഐഎ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയില്‍ എത്തിച്ചതിന് ശേഷം ഉള്ള അന്‍മോള്‍ ബിഷ്‌ണോയുടെ ചിത്രവും അന്വേഷണസംഘം പുറത്ത് വിട്ടിരുന്നു. അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയുടെ ഇളയ സഹോദരനാണ് അന്‍മോള്‍. മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബാ സിദ്ദിഖിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് ഇയാള്‍. പഞ്ചാബി ഗായകന്‍ സിദ്ധു മൂസവാല കൊലപാതക…

Read More

പത്താം തവണയും മുഖ്യമന്ത്രിയാകാന്‍ നിതീഷ് കുമാര്‍; സത്യപ്രതിജ്ഞ നാളെ

ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ നാളെ. ഉപമുഖ്യമന്ത്രിമാരായി സാമ്രാട്ട് ചൗധരിയും വിജയ് സിന്‍ഹയും തുടരും. രാജ്ഭവനില്‍ എത്തി ഗവര്‍ണറെ കണ്ട് നിതീഷ് കുമാര്‍ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു. പട്‌നയില്‍ ചേര്‍ന്ന എന്‍ഡിഎ നേതാക്കളുടെ യോഗത്തില്‍ നിതീഷ് കുമാറിനെ കക്ഷി നേതാവായി തിരഞ്ഞെടുത്തു. പിന്നാലെ രാജ്ഭവനില്‍ എത്തി നിതീഷ് കുമാര്‍ ഗവര്‍ണറെ കണ്ടു. ജെഡിയുവില്‍ നിന്ന് 9 പേരും ബിജെപിയില്‍ നിന്ന് 10 പേരും മന്ത്രിസഭയിലേക്ക് എത്തിയേക്കും. ഹിന്ദുസ്ഥാനി ആവാം മോര്‍ച്ചക്കും രാഷ്ട്രീയ ലോക് മോര്‍ച്ചയ്ക്കും…

Read More

വിജിൽ തിരോധാനക്കേസ്; അന്വേഷണ ഉദ്യോഗസ്ഥർക്ക് ഡി.ജി.പിയുടെ ബഹുമതി

കോഴിക്കോട് എലത്തൂർ സ്വദേശിയായ വിജിൽ തിരോധാന കേസിൽ അന്വേഷണ സംഘത്തിലുണ്ടായിരുന്ന സിറ്റി പൊലീസ് കമ്മീഷണർ ടി. നാരായണൻ ഐ.പി.എസ്. ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അരുൺ കെ പവിത്രൻ, അസി. പൊലീസ് കമ്മീഷണർ അഷ്റഫ് ടി. കെ, എലത്തൂർ ഇൻസ്പെക്ടർ രഞ്ജിത്ത് ഉൾപ്പെടെയുള്ള അന്വേഷണ ഉദ്യോഗസ്ഥർക്കാണ് സംസ്ഥാന പൊലീസ് മേധാവിയിൽ നിന്നും സത് സേവന പുരസ്കാര ബഹുമതി ലഭിച്ചത്. ആറു വർഷത്തിന് ശേഷമാണ് വിജിൽ തിരോധാനത്തിൽ വഴിത്തിരിവുണ്ടായത്. മിസ്സിങ് കേസ് ആയി രജിസ്റ്റർ ചെയ്ത കേസ് പിന്നീട് നരഹത്യക്കേസ്…

Read More

‘വൈഷ്ണയ്ക്ക് വോട്ടവകാശം പുനഃസ്ഥാപിച്ചത് നിയമവാഴ്ചയുടെ വിജയം: സണ്ണി ജോസഫ്

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന് വോട്ടവകാശം പുനഃസ്ഥാപിച്ചത് ഹൈക്കോടതിയുടെ നീതിയുക്തമായ ഇടപെടലിന്റെ അടിസ്ഥാനത്തിലാണെന്നും ഇത് നിയമവാഴ്ചയുടെ വിജയം കൂടിയാണെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. വൈഷ്ണയ്ക്ക് കോടതി ചെലവ് നല്‍കാന്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബാധ്യസ്ഥമാണ്. കോടതിയുടെ നീതിയുക്തവും സമയോചിതവുമായ ഇടപെടല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ വൈഷ്ണയ്ക്ക് സ്ഥാനാര്‍ഥിത്വവും വോട്ടവകാശവും നിഷേധിക്കപ്പെടുമായിരുന്നു. ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കുന്ന ഉത്തരവാദിത്വത്തില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഭരണാധികാരികളും ദുഷ്ടലാക്കോടെയുള്ള രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങിക്കൊടുക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും സണ്ണി…

Read More

വൈഷ്ണ സുരേഷിന് മത്സരിക്കാം; വോട്ട് നീക്കിയ നടപടി റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ

തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാം. വൈഷ്ണയുടെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിറക്കി. വോട്ട് ചേർത്തോടെ വൈഷ്ണക്ക് ഇനി മത്സരിക്കാൻ തടസമുണ്ടാകില്ല. ഹൈക്കോടതി നിർദേശത്തെ തുടർന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ നേരിട്ട് ഇന്നലെ ഹിയറിങ്ങ് നടത്തിയിരുന്നു. വൈഷ്ണയും പരാതിക്കാരനായ സിപിഐഎം പ്രവർത്തകനും കോർപ്പറേഷൻ ഉദ്യോഗസ്ഥരും ഹാജരായി. ഔദ്യോഗിക രേഖകളിൽ ഉള്ള വിലാസത്തിലാണ് വോട്ട് ചേർക്കാൻ അപേക്ഷ നൽകിയതെന്നും മുട്ടട വാർഡിലെ താമസക്കാരിയാണെന്നും വൈഷ്ണ അറിയിച്ചു….

Read More

ശബരിമല സ്വര്‍ണ്ണക്കൊള്ള; ‘മുരാരി ബാബുവിന് ജാമ്യം നല്‍കരുത്’, കേസില്‍ നേരിട്ട് പങ്കുണ്ടെന്ന് പ്രോസിക്യൂഷന്‍, കൊള്ളയില്‍ പങ്കില്ലെന്ന് മുരാരി ബാബു

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ റിമാൻഡിലുള്ള മുരാരി ബാബുവിൻ്റെ ജാമ്യാപേക്ഷ വിശദമായ വാദം കേൾക്കാൻ നാളത്തേക്ക് മാറ്റി. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും പ്രതിയാണ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു. മുരാരി ബാബുവിന് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ഇന്ന് കോടതിയില്‍ വാദിച്ചു. ഉന്നത ഉദ്യോഗസ്ഥൻ എന്ന നിലയിൽ മുരാരി ബാബുവിന് കേസിൽ നേരിട്ട് പങ്കുണ്ടെന്നാണ് പ്രോസിക്യൂഷൻ്റെ വാദം. എന്നാൽ, ഉദ്യോഗസ്ഥൻ എന്ന രീതിയിലുള്ള കടമ മാത്രമാണ് ചെയ്തതെന്നും സ്വർണ്ണക്കൊള്ളയിൽ…

Read More