Headlines

ശബരിമല സ്വർണ്ണക്കൊള്ള; സിപിഐഎം നേതാവ് എ പദ്മകുമാർ അറസ്റ്റിൽ, മുൻ മുൻ ദേവസ്വം പ്രസിഡന്റായിരുന്നു

ശബരിമല സ്വർണ്ണക്കൊള്ള,മുൻ ദേവസ്വം പ്രസിഡന്റ് എ പദ്മകുമാർ അറസ്റ്റിൽ. എ പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. നിർണ്ണായക നീക്കവുമായി SIT. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിലായിരുന്നു ചോദ്യം ചെയ്യൽ. എസ്ഐടി തലവൻ എസ്‌പി ശശിധരൻ്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.നിലവിൽ സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് പദ്മകുമാർ. സ്വർണക്കൊള്ള കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനായി എ പത്മകുമാറിന് മുമ്പ് രണ്ട് തവണ എസ്ഐടി നോട്ടിസ് നൽകിയിരുന്നു. എൻ വാസു അറസ്റ്റിലായതിന് പിന്നാലെയാണ് പത്മകുമാറിന് രണ്ടാമതും നോട്ടിസ് അയച്ചത്….

Read More

വൈഷ്ണ സുരേഷിന്റെ വോട്ട് വെട്ടിയതിന് പിന്നില്‍ ആര്യാ രാജേന്ദ്രന്‍; വി ശിവന്‍കുട്ടിയുള്‍പ്പടെ പിന്നിലുണ്ടെന്ന് സംശയം; കെ മുരളീധരന്‍

മുട്ടട വാര്‍ഡില്‍ വൈഷ്ണ സുരേഷിന്റെ വോട്ട് വെട്ടിയതിന് പിന്നില്‍ ആര്യാ രാജേന്ദ്രന്‍ എന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പതിമൂന്നാം തീയതി രാത്രി മേയര്‍ നഗരസഭയില്‍ വന്നു എന്നും ആ വന്ന് അവരുടെ സമ്മര്‍ദത്തിന്റെ ഫലമായി പേര് വെട്ടിച്ചു എന്നുമൊരു വാര്‍ത്ത നഗരസഭയിലുള്ള കോണ്‍ഗ്രസ് യൂണിയന്റെ ആളുകള്‍ തങ്ങളോട് സൂചിപ്പിച്ചിട്ടുണ്ടായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.. ആ കാര്യങ്ങളൊക്കെ അന്വേഷിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ നിയമനടപടികള്‍ ഞങ്ങള്‍ സ്വീകരിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു. പതിനാലാം തിയതി കാലത്ത് തന്നെ ഞങ്ങളുടെ സംഘടനയില്‍പ്പെട്ടവര്‍…

Read More

‘വൈഷ്ണയുടെ വോട്ട് വെട്ടിയതിനു പിന്നില്‍ സി.പി.ഐ.എമ്മിന്റെ ക്രിമിനല്‍ ഗൂഢാലോചന’; വി.ഡി സതീശൻ

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുട്ടട വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ സി.പി.ഐ.എം ക്രിമിനല്‍ ഗൂഡാലോചന നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തിരുവനന്തപുരത്തെ രണ്ട് പ്രധാന സി.പി.ഐ.എം നേതാക്കള്‍ക്ക് ഗൂഢാലോചനയില്‍ നേരിട്ട് പങ്കുണ്ട്. കോര്‍പ്പറേഷനിലെ സി.പി.ഐ.എമ്മുകാരായ ചില ഉദ്യോഗസ്ഥര്‍ കൂടി ഈ ക്രിമിനല്‍ പ്രവര്‍ത്തിയില്‍ പങ്കാളികളാണ്. ഇതേ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സമഗ്രമായി പരിശോധിക്കണം. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും അല്ലെങ്കില്‍ യു.ഡി.എഫ് നിയമ നടപടിസ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു….

Read More

ശബരിമല സ്വർണ്ണക്കൊള്ള; എ.പത്മകുമാർ എസ്ഐടിയ്ക്ക് മുന്നിൽ ഹാജരായി

ശബരിമല സ്വർണ്ണക്കൊള്ളയിൽ മുൻ ദേവസ്വം പ്രസിഡന്റ് എ പത്മകുമാർ എസ്ഐടിയ്ക്ക് മുന്നിൽ ഹാജരായി. എസ്ഐടി തലവൻ എസ്.പി ശശിധരന്റെ നേതൃത്വത്തിൽ ചോദ്യംചെയ്യും. ഉണ്ണികൃഷ്ണൻ പോറ്റിയുമായി നടത്തിയ സാമ്പത്തിക ഇടപാടുകളിൽ ഉൾപ്പടെയുള്ള ചോദ്യങ്ങൾ പത്മകുമാറിന് നേരിടേണ്ടി വരും. തിരുവനന്തപുരത്ത് വെച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. 2019 ൽ ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വർണവും കട്ടിളപ്പാളികളും അറ്റകുറ്റപണിയ്ക്കായി കൊണ്ടുപോകുമ്പോൾ ചുമതയിലുണ്ടായിരുന്നത് എ പത്മകുമാർ ആയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയെ സഹായിക്കാൻ എ പത്മകുമാർ നിർബന്ധിച്ചെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന് ദേവസ്വം ജീവനക്കാർ…

Read More

‘എസ്‌ഐആര്‍ റദ്ദാക്കണം’; സുപ്രീംകോടതിയെ സമീപിച്ച് സിപിഐയും; ഹര്‍ജി സമര്‍പ്പിച്ച് ബിനോയ് വിശ്വം

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ സിപിഐയും സുപ്രിംകോടതിയിലേക്ക്. എസ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഹര്‍ജി സമര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരും സിപിഐഎമ്മും കോണ്‍ഗ്രസും മുസ്ലീം ലീഗും നേരത്തെ എസ്‌ഐആറിനെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ബിഎല്‍ഒമാരുടെ ആത്മഹത്യയുള്‍പ്പടെയുള്ള കാര്യങ്ങളും ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് വിവരം. കേരളത്തിലെ എസ്‌ഐആറുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ നാളെ പരിഗണിക്കാനിരിക്കെക്കൂടിയാണ് നടപടി. സിപിഐഎം, മുസ്ലിം ലീഗ്, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജികള്‍ ഇന്നലെ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിക്ക് മുന്‍പാകെ മെന്‍ഷന്‍ ചെയ്തിരുന്നു….

Read More

ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി ഇല്ല; പ്രസിഡന്‍ഷ്യല്‍ റഫറന്‍സില്‍ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിയ്ക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി ഇല്ലെന്ന് സുപ്രീംകോടതിയ സമയപരിധി നിശ്ചയിച്ച രണ്ടംഗ ബെഞ്ചിന്റെ വിധി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാബെഞ്ച് തള്ളി. കേരളം ഉള്‍പ്പെടെ എന്‍ഡിഎ ഇതര സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയാണ് സുപ്രീംകോടതി വിധി. ബില്ലിന്മേല്‍ തീരുമാനമെടുക്കുന്നത് സംബന്ധിച്ച രാഷ്ട്രപതിയുടെ പതിനാല് ചോദ്യങ്ങള്‍ അടങ്ങിയ റഫറന്‍സിലാണ് സുപ്രീംകോടതിയുടെ സുപ്രധാന തീര്‍പ്പ്. രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും ബില്ലുകളില്‍ തീരുമാനം എടുക്കുന്നതിന് സമയപരിധി പാടില്ലെന്ന് കോടതി വ്യക്തമാക്കി. ബില്ലുകള്‍ അനിശ്ചിതകാലത്ത് തടഞ്ഞുവെക്കാന്‍ അധികാരമില്ലെന്ന് അഭിപ്രായപ്പെട്ട കോടതി ഗവര്‍ണറുടെ വിവേചനാധികാരം പരിമിതപ്പെടുത്തുന്നത് യുക്തിസഹമല്ലെന്നും…

Read More

നിതീഷ്‌ കുമാർ 10.0; ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ബിഹാർ മുഖ്യമന്ത്രിയായി പത്താം തവണയും നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആണ് സത്യപ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തത്. ഉപ മുഖ്യമന്ത്രിയായി സാമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്തു. പാറ്റ്നയിലെ ഗാന്ധി മൈതാനത്ത് വെച്ചാണ് ചടങ്ങുകള്‍ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, ജെ പി നദ്ദ, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, ധർമ്മേന്ദ്ര പ്രധാൻ ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു. ജെഡിയുവും ഭാരതീയ ജനതാ പാർട്ടിയും (ബിജെപി) നേതൃത്വം നൽകുന്ന…

Read More

നടി ആക്രമിക്കപ്പെട്ട കേസ്; വിധി പറയാനുള്ള തീയതി വിചാരണ കോടതി ഇന്ന് തീരുമാനിക്കും

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ വിധി പറയാനുള്ള തീയതി വിചാരണ കോടതി ഇന്ന് തീരുമാനിച്ചേക്കും. കേസിൽ നടൻ ദിലീപ് ഉൾപ്പെടെ 14 പ്രതികളാണുള്ളത്. മുഖ്യപ്രതി പൾസർ സുനിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു.കേസിന്റെ വിചാരണ നടപടികൾ ആരംഭിച്ചിട്ട് ഏകദേശം ഏഴര വർഷമായി. കേസിൽ ഏറ്റവും പ്രതിയാണ് നടൻ ദിലീപ്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് കേസിൽ വിധി പറയുന്നത്. 2017 ഫെബ്രുവരിയിൽ, കൊച്ചിയിൽ വെച്ച് അതിജീവിതയായ നടിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന വാഹനത്തിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ…

Read More

അനധികൃത ഫ്ലെക്സ് ബോർഡുകളും പോസ്റ്ററുകളും മാറ്റണം; തെരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതി നിർദേശം

തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നിർദേശങ്ങളുമായി ഹൈക്കോടതി. അനധികൃത ഫ്ലെക്സ് ബോർഡുകളും പോസ്റ്ററുകളും എടുത്തു മാറ്റണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയുടെ നിർദേശം. കോടതി രണ്ടാഴ്ച സമയമാണ് ഇതിനായി അനുവദിച്ചത്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നിർദേശം നൽകണമെന്ന് കോടതി പറഞ്ഞു. മൂന്ന് ദിവസത്തിനുള്ളിൽ മാതൃകാ പെരുമാറ്റ ചട്ടം തയ്യാറാക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷനോട് കോടതി നിർദേശിച്ചു. ഒരു തരത്തിലും അനധികൃതമായ ഫ്ലക്സ് ബോർഡുകളും പോസ്റ്റളും ഒട്ടിക്കുന്നതും അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾ വിഷയത്തിൽ കുറച്ചുകൂടി…

Read More

വി എം വിനുവിന് പകരം സെലിബ്രിറ്റി സ്ഥാനാർത്ഥിയില്ല, കല്ലായിയിൽ കാളക്കണ്ടി ബൈജുവിന് മുൻ​ഗണന

തദ്ദേശ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള തീയതി നാളെ അവസാനിക്കാനിരിക്കെ മുന്നണികളിൽ തർക്കങ്ങളും വിമത നീക്കങ്ങളും തുടരുന്നു. കോഴിക്കോട് കല്ലായിയിൽ വിഎം വിനുവിന് പകരക്കാരനായി പൊതുസമ്മതനെ രംഗത്തിറക്കാൻ കഴിയാതെ കോൺഗ്രസ്. മത്സരിക്കാൻ ഇല്ലെന്ന് എഴുത്തുകാരൻ യു കെ കുമാരൻ അറിയിച്ചു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് കാളകണ്ടി ബൈജുവിനെ സ്ഥാനാർഥിയാക്കാൻ ധാരണ. സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കും വോട്ടർ പട്ടികയിൽ പേര് ഇല്ലാത്തതിനെ തുടർന്ന് സംവിധായകൻ വി എം വിനുവിന് മത്സരിക്കാൻ ആയിരുന്നില്ല. ഇതേ തുടർന്നാണ് കോൺഗ്രസ്‌ നേതൃത്വം പുതിയ…

Read More