രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ. കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടയിലും നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടുള്ള ജനകീയ ബജറ്റ് ആയിരിക്കും ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കുക. തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ് സംസ്ഥാന സർക്കാർ നടത്തിയ ആനുകൂല്യ പ്രഖ്യാപനങ്ങൾ ഗുണമുണ്ടാക്കിയില്ലെങ്കിലും സംസ്ഥാന ബജറ്റിലും പ്രഖ്യാപനങ്ങൾ ആവർത്തിക്കും.ഇതിനിടെ ഇന്നും നിയമസഭാ പ്രക്ഷുബ്ധമായേക്കും. സ്വർണക്കൊളള ഉൾപ്പടെ സർക്കാരിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കാൻ തന്നെയാണ് തീരുമാനം.നജീബ് കാന്തപുരം, സിആർ മഹേഷ് തുടങ്ങി യുഡിഎഫ് എംഎൽഎമാർ സഭക്ക് മുന്നിൽ നടത്തുന്ന സത്യാഗ്രഹസമരം തുടരുകയാണ്.
സഭ തടസ്സപ്പെടുത്താതെയുള്ള പ്രതിഷേധമാണ് യുഡിഎഫ് നടത്തുന്നതെങ്കിലും ഇനി പുതിയ ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധ തന്ത്രം മുന്നോട്ടുവയ്ക്കുമോ എന്നുള്ളതാണ് ഉറ്റു നോക്കുന്നത്. പ്രതിപക്ഷ സമരം സർക്കാരിന് എതിരാണെങ്കിലും അത് ഹൈക്കോടതിക്ക് എതിരാണെന്ന് ആയിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്.






