അഞ്ചാം ലോക കേരള സഭ: കുവൈറ്റിലെ പ്രവാസി മലയാളികള്‍ക്ക് കരുത്തായി പതിനൊന്നംഗ പ്രതിനിധികള്‍
ലോകമെമ്പാടുമുള്ള മലയാളി പ്രവാസികളുടെ ക്ഷേമത്തിനും നാടിന്റെ വികസനത്തിനുമായി കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അഞ്ചാം ലോക കേരള സഭയിലേക്ക് കുവൈറ്റില്‍ നിന്നുള്ള പ്രതിനിധികളെ പ്രഖ്യാപിച്ചു. 2026 ജനുവരി 29 മുതല്‍ 31 വരെ തിരുവനന്തപുരം നിയമസഭാ മന്ദിരത്തില്‍ നടക്കുന്ന ഉന്നതതല സമ്മേളനത്തില്‍ കുവൈറ്റിലെ സാമൂഹിക, സാംസ്‌കാരിക, ആരോഗ്യ, വ്യാപാര മേഖലകളില്‍ നിന്നുള്ള പത്ത് പ്രമുഖര്‍ പങ്കെടുക്കും.നാലാം ലോക കേരള സഭയില്‍ അംഗമായിരുന്ന കേരള അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി അംഗം മണിക്കുട്ടന്‍ എടക്കാട്ടിനെ അഞ്ചാം ലോക കേരള സഭയിലേക്കും വീണ്ടും…
