Headlines

ബീമാപള്ളി ഉറൂസ്, ശനിയാഴ്ച അവധി; തിരുവനന്തപുരം നഗരസഭാ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകം

തിരുവനന്തപുരത്തെ ബീമാപ്പള്ളി ഉറൂസിനോട് അനുബന്ധിച്ച് പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍. തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകമായിരിക്കും അതേസമയം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങൾക്കും അവധി ബാധകമല്ലെന്നും ഉത്തരവിൽ പറയുന്നു. മുൻ നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്കും അവധി ബാധകമായിരിക്കില്ല. നവംബർ 22 മുതൽ ഡിസംബർ രണ്ടുവരെ വരെയാണ് ബീമാപ്പള്ളി ദ‍ര്‍ഗാ ഷെരീഫ് വാര്‍ഷിക ഉറൂസ് മഹോത്സവം. ഉറൂസ് മഹോത്സവത്തിന്റെ ആദ്യ ദിവസം പ്രാദേശിക…

Read More

ഡൽഹി വായു മലിനീകരണം; സ്കൂൾ കായിക മത്സരങ്ങൾ മാറ്റിവെക്കണമെന്ന് സുപ്രീംകോടതി

ഡൽഹി വായു മലിനീകരണവുമായി ബന്ധപ്പെട്ട് ദേശീയ തലസ്ഥാന മേഖലയിലെ സ്കൂളുകളിലെ കായിക മത്സരങ്ങൾ മാറ്റിവെയ്ക്കാൻ സുപ്രീംകോടതി നിർദേശം.ഈ മാസവും അടുത്ത മാസവും നടക്കാനിരിക്കുന്ന എല്ലാ കായിക മത്സരങ്ങളും മാറ്റിവെക്കാനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. എയർ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷനോട് സ്കൂളുകൾക്ക് നിർദേശം നൽകാൻ സുപ്രീംകോടതി അറിയിച്ചു. അമിക്കസ് ക്യൂറി രാജ്യ തലസ്ഥാനത്തെ വിഷയം ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് കോടതിയുടെ ഇടപെടൽ. ഡൽഹിയുടെ പലയിടത്തും വായുഗുണനിലവാര സൂചിക 400 ന് മുകളിലായാണ് തുടരുന്നത്. ഇതുവരെ മലിനീകരണത്തോത് കുറയ്ക്കാനുള്ള ഇടപെടലുകൾ ഫലം…

Read More

ഡൽഹി ചെങ്കോട്ട സ്ഫോടനം; അൽ ഫലാഹ് സർവകലാശാലയിലെ പത്തിലധികം പേരെ കാണാനില്ല

ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിൽ ജോലി ചെയ്യുന്നവരും പഠിക്കുന്നവരും ആയ പത്തിലധികം പേരെ കാണാനില്ല. ഡൽഹി ചെങ്കോട്ട സ്ഫോടനത്തിന് പിന്നാലെ സർവകലാശാലയിലേക്ക് ജമ്മു കശ്മീർ പൊലീസും ഫരീദാബാദ് പൊലീസും പരിശോധന നടത്തിയിരുന്നു. അതിനിടെയാണ് പത്തിലധികം ആളുകളെ കാണാതായ വിവരം പുറത്തറിയുന്നത്. കാണാതായവരിൽ 3 കശ്മീരികളാണ്.ഇവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ആണ്. കാണാതായവരിൽ പലരും തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുള്ളതായി സൂചനയുണ്ട്. കാണാതായവരുടെ പട്ടിക തയ്യാറാക്കിയാണ് അന്വേഷണം ആരംഭിക്കുന്നത്. അതേസമയം, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അൽ ഫലാഹ് സർവകലാശാലയുടെ സ്ഥാപകനും…

Read More

തിരഞ്ഞെടുപ്പ് കമ്മീഷനെ കളങ്കപ്പെടുത്താന്‍ ശ്രമിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ തുറന്ന കത്ത് എഴുതി 272 മുന്‍ ജഡ്ജിമാരും ഉദ്യോഗസ്ഥരും

വോട്ട് കൊള്ള ആരോപണം രാഹുൽ ഗാന്ധിയെ വിമർശിച്ചു തുറന്ന കത്ത്. 272 പ്രമുഖരാണ് രാഹുലിനെ വിമർശിച്ച തുറന്ന കത്തിൽ ഒപ്പുവെച്ചത്. 16 ജഡ്ജിമാരും, 14 അംബാസഡർമാരും, 133 വിമുക്തഭടന്മാരും കത്തിൽ ഒപ്പു വച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന് എതിരായ രാഹുലിന്റെ വിമർശനത്തെ അപലപിച്ചാണ് കത്ത്. എസ്‌ഐആര്‍ പ്രക്രിയയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും രാഹുല്‍ ഗാന്ധി തുടര്‍ച്ചയായി വിമര്‍ശിക്കുന്നതിനിടയിലാണ് ഈ സംഭവം. ഇന്ത്യയുടെ ജനാധിപത്യം ബലപ്രയോഗത്തിലൂടെയല്ല, മറിച്ച്‌ അതിന്റെ അടിസ്ഥാന സ്ഥാപനങ്ങള്‍ക്കെതിരെയുള്ള വിഷലിപ്തമായ ആരോപണത്തിന്റെ വര്‍ദ്ധിച്ചുവരുന്ന വേലിയേറ്റത്തിലൂടെയാണ് ആക്രമിക്കപ്പെടുന്നതെന്ന് സിവില്‍ സമൂഹത്തിലെ…

Read More

ശബരിമലയിൽ ദര്‍ശനം കിട്ടാതെ മടങ്ങിയ തീര്‍ത്ഥാടകരെ തിരികെ വിളിച്ച് എഡിജിപി ശ്രീജിത്ത്, ‘പൊലീസ് സുരക്ഷയിൽ ദര്‍ശനം ഉറപ്പാക്കും’

പത്തനംതിട്ട: ശബരിമലയിൽ ദര്‍ശനം കിട്ടാതെ മടങ്ങിയ പാരിപ്പള്ളിയിൽ നിന്നുള്ള തീര്‍ത്ഥാടകരെ ഫോണിൽ തിരികെ വിളിച്ച് ശബരിമലയിലെ പൊലീസ് കോഓര്‍ഡിനേറ്റര്‍ എഡിജിപി എസ് ശ്രീജിത്ത്. ഒരാളും മടങ്ങിപോകരുതെന്നും പൊലീസ് സുരക്ഷയിൽ ദര്‍ശനം ഉറപ്പാക്കുമെന്നും ശ്രീജിത്ത് ഫോണിലൂടെ തീര്‍ത്ഥാടകര്‍ക്ക് ഉറപ്പുനൽകി. പാരിപ്പള്ളിയിൽ നിന്ന് എത്തിയ സ്ത്രീകളടക്കമുള്ള 17 അംഗ തീര്‍ത്ഥാടക സംഘവും ദര്‍ശനം നടത്താതെ മടങ്ങിയത് വാര്‍ത്തയായി നൽകിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് പമ്പയിൽ എത്തിയ സംഘം മരക്കൂട്ടം വരെ എത്തിയിരുന്നു.എന്നാൽ, തുടര്‍ന്നുള്ള മലകയറ്റം വലിയ തിരക്ക് മൂലം നടന്നില്ലെന്നും മടങ്ങിപോവുകയാണെന്നുമായിരുന്നു…

Read More

വി എം വിനുവിനെ കോൺ​ഗ്രസ് അപമാനിച്ചു; സാംസ്കാരിക കേരളത്തോട് കോൺ​ഗ്രസ് നേതൃത്വം മാപ്പ് പറയണമെന്ന് സിപിഎം

വിഎം വിനുവിന് വോട്ടില്ലെന്ന് കാര്യം കോൺ​ഗ്രസ് നേതൃത്വത്തിന് നേരത്തെ അറിയാമായിരുന്നെന്ന് സിപിഎം. രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ വിഎം വിനുവിന്റെ വീട്ടിൽ പോയി സമ്മർദം ചെലുത്തി സ്ഥാനാർത്ഥിയാക്കിയതാണെന്നും സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ പറഞ്ഞു. കോഴിക്കോട്: കോഴിക്കോട് കോർപറേഷൻ യുഡിഎഫ് മേയർ സ്ഥാനാർത്ഥിയും സംവിധായകനുമായ വിഎം വിനുവിന് വോട്ടില്ലെന്ന് കാര്യം കോൺ​ഗ്രസ് നേതൃത്വത്തിന് നേരത്തെ അറിയാമായിരുന്നെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ. രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ വിഎം വിനുവിന്റെ വീട്ടിൽ പോയി സമ്മർദം…

Read More

ശബരിമലയിൽ മുന്നൊരുക്കങ്ങളെല്ലാം നടത്തി പക്ഷെ ഒന്നും പൂർത്തിയാക്കിയില്ല; പ്രശ്നങ്ങൾ 2 ദിവസത്തിനകം പരിഹരിക്കും, കെ ജയകുമാർ

ശബരിമലയിൽ നടത്തിയ മുന്നൊരുക്കങ്ങളിൽ വീഴ്ച സമ്മതിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. മുന്നൊരുക്കങ്ങളെല്ലാം നടത്തി പക്ഷെ ഒന്നും പൂർത്തിയാക്കിയില്ല. ഹൈക്കോടതി പറഞ്ഞതെല്ലാം ശെരിയാണ്. മുന്നൊരുക്കങ്ങൾ ആറ് മാസത്തിനുള്ളിൽ ആരംഭിക്കണമായിരുന്നു.മാത്രമല്ല നിലവിൽ ഇക്കാര്യങ്ങളെല്ലാം പൂർത്തിയാക്കികൊണ്ടിരിക്കുകയാണ്. രണ്ട് ദിവസത്തിനകം ഇത്തരം കാര്യങ്ങളിലെ ആശങ്ക പരിഹരിക്കാൻ സാധിയ്ക്കും. പൂർണമായും മുന്നൊരുക്കങ്ങൾ ആരംഭിച്ചില്ല എന്നല്ല ഉദേശിച്ചത് ഒന്നും വിചാരിച്ച രീതിയിൽ പൂർത്തിയാക്കാൻ കഴിഞ്ഞില്ല എന്നാണ് പറയുന്നത് കെ ജയകുമാർ വ്യക്തമാക്കി. ഭക്തർക്ക് ഇന്നലെയുണ്ടായ ബുദ്ധിമുട്ടുകളിൽ ഖേദം പ്രകടിപ്പിക്കുകയാണ്. ഇനി ഇങ്ങനെ ഒരു…

Read More

RSS മേധാവി മോഹൻ ഭഗവത് നാളെ മണിപ്പൂർ സന്ദർശിക്കും; മണിപ്പൂർ കലാപത്തിന് ശേഷമുള്ള ആദ്യ സന്ദർശനം

ആർഎസ്എസ് മേധാവി മോഹൻ ഭഗവത് നാളെ മണിപ്പൂർ സന്ദർശിക്കും. മണിപ്പൂർ കലാപം ആരംഭിച്ച ശേഷമുള്ള ആദ്യ സന്ദർശനമാണ്. മൂന്ന് ദിവസത്തേക്കാണ് സന്ദർശനം. നവംബർ 21 ന് ജെപി നദ്ദയും മണിപ്പൂർ സന്ദർശിച്ചേക്കും. മൂന്ന് ദിവസത്തെ സന്ദർശനത്തിനിടെ ഭഗവത് പൗരന്മാരുമായും സംരംഭകരുമായും ആദിവാസി സമൂഹ പ്രതിനിധികളുമായും സംവദിക്കുമെന്ന് ആർഎസ്എസ് സംസ്ഥാന ജനറൽ സെക്രട്ടറി തരുൺകുമാർ ശർമ്മ പിടിഐയോട് പറഞ്ഞു. ആർ.എസ്.എസിന്റെ ശതാബ്ദി ആഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് സർസംഘചാലക് സംസ്ഥാന സന്ദർശനം നടത്തുന്നത്. നവംബർ 20 ന് ഗുവാഹത്തിയിൽ നിന്ന് അദ്ദേഹം…

Read More

ശബരിമലയിൽ കേന്ദ്രസർക്കാർ ഇടപെടും, ബിജെപി പ്രതിനിധിസംഘം ഉടൻ ശബരിമല സന്ദർശിക്കും: പി കെ കൃഷ്‌ണദാസ്‌

ശബരിമല തീർത്ഥാടനം ആരംഭത്തിലെ പാളിയെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി. കെ. കൃഷ്ണദാസ്. മുന്നൊരുക്കങ്ങൾ ഒന്നും നടത്തിയില്ല. തീർത്ഥാടന ചരിത്രത്തിലെ ആദ്യ സംഭവം. ഒരു മുന്നൊരുക്കങ്ങളും നടത്താത്ത തീർത്ഥാടനകാലം. ശബരിമലയിൽ നടന്നത് മനുഷ്യാവകാശ ലംഘനം. സർക്കാർ മുന്നൊരുക്കങ്ങൾ നടത്താതിരുന്നത് ബോർഡും മനപ്പൂർവ്വമെന്നും കൃഷ്‌ണദാസ്‌ വിമർശിച്ചു. ശബരിമലയിൽ കേന്ദ്രസർക്കാർ ഇടപെടലുണ്ടാകും. അതിനായി ബിജെപി മുൻകൈയെടുക്കും. രാജ്യത്തെ മറ്റ് തീർത്ഥാടന കേന്ദ്രങ്ങളിൽ മികച്ച സൗകര്യങ്ങൾ ഉണ്ട്. ശബരിമലയിലെ സർക്കാരിന്റെ അലംഭാവം ബോധപൂർവ്വം. ബിജെപി പ്രതിനിധി സംഘം ഉടൻ…

Read More

‘സീസൺ തുടങ്ങുന്നതിന് ഒരാഴ്ച മുൻപാണോ തയ്യാറെടുപ്പ് ആരംഭിക്കേണ്ടത്?, ഉമ്മൻചാണ്ടി പമ്പയിൽ പോയിരുന്നിട്ടാണ് കോർഡിനേഷൻ നടത്തിയത്’; വി ഡി സതീശൻ

ശബരിമലയിലേത് ദൗർഭാഗ്യകരമായ സംഭവമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ഈ മാസം 17 ആണ് വൃശ്ചികം 1. എന്നാൽ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് പത്താം തീയതിയാണ്.സീസൺ തുടങ്ങുന്നതിന് ഒരാഴ്ച മുൻപാണോ തയ്യാറെടുപ്പ് ആരംഭിക്കേണ്ടത്. യുഡിഎഫിന്റെ കാലത്ത് ഉമ്മൻ‌ചാണ്ടി പമ്പയിൽ പോയി ഇരുന്നിട്ടാണ് എല്ലാ കോർഡിനേഷനും നടത്തിയിരുന്നത്. എന്നാൽ ഇവിടെ ആരും ഒരു ചുക്കും ചെയ്തില്ല. ആഗോള അയ്യപ്പ സംഗമം നടത്തിയവർ ഇത്തവണത്തെ മണ്ഡലകാലം മനഃപൂർവ്വം വികലമാകുകയാണ് ചെയ്തത്. ശബരിമലയിലെ സ്ഥിതി ഭയാനകമാണെന്നാണ് നിലവിലെ ദേവസ്വം പ്രസിഡണ്ട് കെ…

Read More