വയനാട്ടിൽ ഡെപ്യൂട്ടി കളക്ടറെ സസ്പെന്റ് ചെയ്ത ഉത്തരവിൽ അവ്യക്തത എന്ന ആരോപണവുമായി എൻജിഒ അസോസിയേഷൻ. ഭൂമി തരം മാറ്റത്തിന് 10000 രൂപ കൈക്കൂലി വാങ്ങി എന്ന് ആരോപിച്ചാണ് കളക്ടർ സി ഗീതയ്ക്കെതിരെ നടപടിയെടുത്തത്. എന്നാൽ ഡെപ്യൂട്ടി കളക്ടർ പണം വാങ്ങി എന്ന കാര്യം ഉത്തരവിൽ ഇല്ല. നിരൊഴുക്കിന് തടസം വരുന്നരീതിയിൽ വയൽ മണ്ണിട്ട് നികത്തി അനധികൃതമായി ഭൂമി തരം മാറ്റാൻ കൂട്ടുനിൽക്കാത്തതിന്റെ വൈരാഗ്യമാണ് നടപടിക്ക് പിന്നിൽ എന്നും എൻജിഒ അസോസിയേഷൻ വ്യക്തമാക്കുന്നു. ഭരണകക്ഷി നേതാക്കൾക്ക് ഇതിൽ ബന്ധമുണ്ടെന്നും എൻജിഒ അസോസിയേഷൻ ആരോപിച്ചു.ജില്ലാ കളക്ടർ വ്യക്തമായ അന്വഷണം നടത്തുകയോ കാരണം കാണിക്കൽ നോട്ടിസ് കൊടുക്കുകയോ ചെയ്യാതെയാണ് ഉത്തരവിറക്കിയത്. ഇത്തരം നടപടികൾ സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസം ഇല്ലാതാക്കുമെന്നും അസോസിയേഷൻ വ്യക്തമാക്കി. ഡെപ്യൂട്ടി കളക്ടർ സി ഗീതയെ ഇന്നലെയാണ് സസ്പെൻഡ് ചെയ്തത്.
അനധികൃതമായി ഭൂമി തരം മാറ്റാൻ കൂട്ടുനിൽക്കാത്തതിന്റെ വൈരാഗ്യം; വയനാട്ടിൽ ഡെപ്യൂട്ടി കളക്ടറെ സസ്പെന്റ് ചെയ്തതിൽ എൻജിഒ അസോസിയേഷൻ







