Headlines

തിരഞ്ഞെടുപ്പില്‍ തോറ്റതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച സ്ഥാനാര്‍ഥി മരിച്ചു

തിരഞ്ഞെടുപ്പില്‍ തോറ്റതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച സ്ഥാനാര്‍ഥി മരിച്ചു. തിരുവനന്തപുരം അരുവിക്കര ഗ്രാമപഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആയിരുന്ന വിജയകുമാരന്‍ നായരാണ് ചികിത്സയിലിരിക്കേ മരിച്ചത്. വീടിന് പിന്നിലെ മരത്തില്‍ തൂങ്ങിയ നിലയില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് കണ്ടെത്തിയത്. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ശനിയാഴ്ച ഉച്ചയോടെയാണ് വിജയകുമാരന്‍ നായര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മകന്‍ കണ്ടതോടെ ആശുപത്രിയില്‍ എത്തിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.

Read More

‘സര്‍ക്കാര്‍ കൂടെയുണ്ടാകും’; അതിജീവിത ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടു

നടിയെ ആക്രമിച്ച കേസില്‍ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ക്ലിഫ് ഹൗസിലെത്തിയാണ് അതിജീവിത മുഖ്യമന്ത്രിയെ കണ്ടത്. നീതിയ്ക്കായുള്ള പോരാട്ടത്തില്‍ സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും അതിജീവിതയ്ക്ക് മുഖ്യമന്ത്രി ഉറപ്പുനല്‍കി. 20 മിനിറ്റോളം സമയം കൂടിക്കാഴ്ച നീണ്ടുനിന്നു. ഇന്ന് രാവിലെയാണ് അതിജീവിത ക്രിസ്മസ് വിരുന്നില്‍ പങ്കെടുക്കാനായി തലസ്ഥാനത്തെത്തിയത്. ഇന്ന് വൈകീട്ടോടെ മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് അതിജീവിത മുഖ്യമന്ത്രിയുടെ വസതിയില്‍ എത്തുകയായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍…

Read More

ഗാന്ധിജിയുടെ പേര് വെട്ടിമാറ്റിയത് ഗോഡ്സെയിസം നടപ്പാക്കുന്ന മോദി സർക്കാരിന്റെ നയത്തിന്റെ ഭാഗം’: വി.എം.സുധീരൻ

ഗാന്ധിജിയുടെ പേര് വെട്ടിമാറ്റിയത് ഗോഡ്സെയിസം നടപ്പാക്കുന്ന മോദിസർക്കാരിന്റെ നയത്തിന്റെ ഭാഗമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരൻ. ഗ്രാമങ്ങളെയും ഗ്രാമീണ ജനതയെയും ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച് വിജയകരമായി ഇപ്പോഴും നടപ്പിലാക്കിവരുന്ന പദ്ധതിയാണ് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. അതിൽ നിന്ന് മഹാത്മാ ഗാന്ധിയുടെ പേര് വെട്ടിമാറ്റിയും പ്രസ്തുത പദ്ധതിയുടെ ലക്ഷ്യത്തെത്തന്നെ പരാജയപ്പെടുത്തുന്ന നിലയില്‍ ഘടനാപരമായ മാറ്റം നിര്‍ദ്ദേശിക്കപ്പെടുകയും ചെയ്ത് ‘വികസിത് ഭാരത് ഗാരിന്റി ഫോര്‍ റോസ്ഗാര്‍ ആന്റ് അജീവിക വിഷന്‍-ഗ്രാമീണ്‍’…

Read More

‘ ഇത്തരത്തിലുള്ള കത്രികവെക്കലുകള്‍ക്ക് പ്രബുദ്ധ കേരളം വഴങ്ങില്ല’; ഐഎഫ്എഫ്‌കെയില്‍ സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച നടപടിയില്‍ മുഖ്യമന്ത്രി

മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കേണ്ടിയിരുന്ന സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച യൂണിയന്‍ സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് ഭിന്നസ്വരങ്ങളെയും വൈവിധ്യമാര്‍ന്ന സര്‍ഗാവിഷ്‌കാരങ്ങളെയും അടിച്ചമര്‍ത്തുന്ന സംഘപരിവാര്‍ ഭരണകൂടത്തിന്റെ ഏകാധിപത്യ വാഴ്ചയുടെ നേര്‍ക്കാഴ്ചയാണ് ചലച്ചിത്ര മേളയിലുണ്ടായിരിക്കുന്ന സെന്‍സര്‍ഷിപ്പെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള കത്രികവെക്കലുകള്‍ക്ക് പ്രബുദ്ധ കേരളം വഴങ്ങില്ലെന്നും പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ട എല്ലാ സിനിമകളും മേളയില്‍ മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കേണ്ടിയിരുന്ന സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച യൂണിയന്‍ സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി…

Read More

‘കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തെ തകര്‍ക്കാന്‍ അനുവദിക്കില്ല: IFFK-യിലെ മുഴുവന്‍ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും’ മന്ത്രി സജി ചെറിയാന്‍

കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (IFFK) മുപ്പതാം എഡിഷനില്‍ പ്രദര്‍ശനത്തിനായി തിരഞ്ഞെടുക്കപ്പെട്ട 19 സിനിമകള്‍ക്ക് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ‘സെന്‍സര്‍ ഇളവ്’ (Censor Exemption) ലഭിക്കാത്തതിനെ തുടര്‍ന്ന് ഉടലെടുത്ത പ്രതിസന്ധിയില്‍ ശക്തമായ നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍. മുന്‍നിശ്ചയിച്ച പ്രകാരം മുഴുവന്‍ ചിത്രങ്ങളും മുടക്കമില്ലാതെ പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ സംസ്ഥാന ചലച്ചിത്ര അക്കാദമിക്ക് നിര്‍ദ്ദേശം നല്‍കി. കേന്ദ്ര നടപടി മൂന്ന് പതിറ്റാണ്ടുകള്‍ പിന്നിടുന്ന ഐഎഫ്എഫ്‌കെയില്‍ അസാധാരണ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ്, മുന്‍കൂര്‍…

Read More

മസാല ബോണ്ടിൽ കിഫ്ബിക്ക് ആശ്വാസം; ഇ ഡി നോട്ടീസ് സ്റ്റേ ചെയ്‌ത്‌ ഹൈക്കോടതി

കിഫ്ബി മസാല ബോണ്ട് കേസിലെ ഇ ഡി നോട്ടീസിൽ തുടർനടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി. കിഫ്ബിയുടെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഇ ഡിക്ക് ഹൈക്കോടതി നോട്ടീസ് നൽകി.3 മാസത്തേക്കാണ് ഹൈക്കോടതിയുടെ സ്റ്റേ. മസാല ബോണ്ട് ഇടപാടിലെ ഇ.ഡി നോട്ടീസിനെതിരെ കിഫ്ബി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഹർജിയിൽ തീരുമാനമാവും വരെ നോട്ടീസിലെ നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി. മസാല ബോണ്ട് വഴി സമാഹരിച്ച പണം വികസന പദ്ധതികള്‍ക്ക് ഉപയോഗിച്ചെന്ന് കിഫ്ബി ചൂണ്ടിക്കാട്ടി. മസാല ബോണ്ട് വഴി സമാഹരിച്ച…

Read More

‘തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം സിപിഐഎം അക്രമം അഴിച്ചുവിടുന്നു, പിണറായി വിജയൻ തന്നെയാണ് ഇതിന്റെയും കാരണഭൂതൻ’: ജെബി മേത്തർ

തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം സിപിഐഎം അക്രമം അഴിച്ചുവിടുന്നുവെന്ന് ജെബി മേത്തർ എം പി. വനിതാ പ്രവർത്തകർക്ക് നേരെയാണ് അക്രമം. കണ്ണൂരിൽ സിപിഐഎം അക്രമം അഴിച്ചുവിടുകയാണ്. സിപിഐഎമ്മിന്റെ ഏതൊരു അക്രമത്തെയും ന്യായീകരിക്കുന്ന പിണറായി വിജയൻ തന്നെയാണ് ഇതിന്റെയും കാരണഭൂതൻ എന്ന് ജെ ബി മേത്തർ വ്യക്തമാക്കി. പാനൂരിൽ യുഡിഎഫ് വനിതാ സ്ഥാനാർഥിയെയും ഭർത്താവിനെയും ആക്രമിക്കുന്ന സാഹചര്യമുണ്ടായി. പരാജയ ഭീതിയിൽ അക്രമം നടത്തുന്ന സിപിഐഎം സമീപനം അവസാനിപ്പിക്കണം. ആക്രമണം നടത്തുന്നവർക്കെതിരെ ഇതുവരെയും ഒരു നടപടിയും സ്വീകരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. അവരെ…

Read More

‘പോറ്റിയെ കേറ്റിയെ’…. പാട്ടിനെതിരെ ഡിജിപിക്ക് പരാതി; ശരണമന്ത്രത്തെ രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്‌തെന്ന് സിപിഐഎം

പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പരാതിക്കാരൻ. മനോഹരമായ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു. രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത്.രാഷ്ട്രീയ ലാഭത്തിനുള്ള പാട്ടിനൊപ്പം അയ്യപ്പനെ ചേർത്തത് വേദനിപ്പിച്ചു. ഭക്തരെ അപമാനിച്ചെന്നും, പാട്ട് പിൻവലിക്കണം എന്നും പരാതിയിൽ വ്യക്തമാക്കുന്നു. പാർട്ടി പരിശോധിക്കും, പരാതി കിട്ടിയാലും ഇല്ലെങ്കിലും പാർട്ടി പരിശോധിക്കുമെന്ന് സിപിഐഎം ജില്ല സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. പരാതികൾ ഉന്നയിക്കേണ്ടിയിരുന്നത് പാർട്ടി ഘടകത്തിൽ.18ന് ചേരുന്ന ജില്ലാ നേതൃയോഗം വിഷയം…

Read More

‘തോൽവി എന്നത് സത്യം, കപ്പൽ മുങ്ങി പോയിട്ടില്ല; തിരഞ്ഞെടുപ്പ് ഫലം ആഴത്തിൽ പരിശോധിക്കും’; ടി പി രാമകൃഷ്ണൻ

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിശദമായി പരിശോധിക്കുമെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ‌. തിരുത്തൽ വരുത്തേണ്ട കാര്യങ്ങൾ ഉണ്ടെങ്കിൽ വരുത്തി മുന്നോട്ടു പോകും. ജനവിധി മാനിച്ച് ഭാവി പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകും. തിരഞ്ഞെടുപ്പിൽ ആകെ തോറ്റു പോയിട്ടൊന്നുമില്ലെന്നും മാധ്യമങ്ങൾ പറയുന്നതുപോലെ കപ്പൽ മുങ്ങി പോയിട്ടില്ലെന്നും ടിപി രാമകൃഷ്ണൻ‌ പറഞ്ഞു. എൽഡിഎഫിന് അധികാര തുടർച്ച ഉണ്ടാകുന്നതിനെ നിഷേധിക്കുന്ന ജനവിധി ഉണ്ടായിട്ടില്ല. തോൽവി എന്നത് സത്യമാണെന്നും പ്രതീക്ഷിച്ച വിജയം ഉണ്ടായില്ല എന്ന് പറഞ്ഞാൽ തോറ്റെന്നു തന്നെയാണെന്നും ടിപി രാമകൃഷ്ണൻ‌ പറഞ്ഞു. ജനങ്ങൾ…

Read More

ക്ലാസിലിരുന്ന് വിദ്യാർത്ഥിനികളുടെ പരസ്യ മദ്യപാനം; ആറ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികൾക്ക് സസ്പെൻഷൻ

സ്കൂളിൽ വിദ്യാർത്ഥിനികളുടെ പരസ്യ മദ്യപാനം. ആറ് ഒൻപതാം ക്ളാസ് വിദ്യാർത്ഥിനികൾക്ക് സസ്പെൻഷൻ. തമിഴ്നാട് തിരുനെൽവേലിയിലാണ് സംഭവം. തമിഴ്‌നാട് തിരുനെല്‍വേലി പാളയംകോട്ടയിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളിലാണ് സംഭവം. യൂണിഫോമണിഞ്ഞ കുട്ടികള്‍ ക്ലാസ് മുറിയില്‍ വട്ടത്തിലിരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്ലാസിക് ഗ്ലാസുകളിലേക്ക് മദ്യം ഒഴിക്കുകയും വെള്ളം ചേര്‍ത്ത് കുടിക്കുകയുമാണ് ദൃശ്യങ്ങളില്‍. ദൃശ്യങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ സ്‌കൂള്‍ നടത്തിയ അന്വേഷണത്തില്‍ സംഭവം സ്ഥിരീകരിച്ചു. ഇതിന് ശേഷമാണ് നടപടിയെടുത്തത്. സഹപാഠി പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. പിന്നാലെ ആറ്…

Read More