ആഭരണങ്ങൾ, ഡ്യൂട്ടി ഫ്രീ സന്ദർശനം കുറയ്ക്കുക; ക്യാബിൻ ക്രൂവിന് പുതിയ നിർദേശങ്ങളുമായി എയർ ഇന്ത്യ
ടാറ്റ സ്വന്തമാക്കിയതിന് ശേഷം കാബിൻ ക്രൂവിന് പുതിയ മാർഗനിർദേശങ്ങളുമായി എയർ ഇന്ത്യ. ആഭരണങ്ങൾ പരമാവധി കുറയ്ക്കുക, യാത്രക്കാർ കയറുന്നതിന് മുൻപ് ഭക്ഷണ-പാനീയങ്ങൾ കഴിക്കാതിരിക്കുക തുടങ്ങിയവയാണ് ഇന്ന് എയർ ഇന്ത്യ തങ്ങളുടെ കാബിൻ ക്രൂവിന് നൽകിയ നിർദേശങ്ങളിൽ ഉള്ളത്. എയർ ഇന്ത്യയുടെ പ്രവർത്തനം മികവ് ഉയർത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ നിർദേശങ്ങളെന്ന് കമ്പനി പറയുന്നു. പ്രധാന നിർദേശങ്ങൾ ഇവയാണ്: * കാബിൻ ക്രൂ തങ്ങളുടെ യൂണിഫോം നിബന്ധനകൾ കർശനമായി പാലിക്കണം. കസ്റ്റംസ്, സുരക്ഷാ പരിശോധനകളിൽ വൈകുന്നത് ഒഴിവാക്കാനായി…