വാ​യ്പാ ത​ട്ടി​പ്പ്; എ​ബി​ജി ക​പ്പ​ൽ​ശാ​ല​യ്ക്കെ​തി​രെ സി​ബി​ഐ കേ​സ്

 

ന്യൂഡെൽഹി: രാ​ജ്യ​ത്തെ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ ക​പ്പ​ൽ​ശാ​ല​യാ​യ എ​ബി​ജി ക​പ്പ​ൽ​ശാ​ല​യ്ക്കെ​തി​രെ കോ​ടി​ക​ളു​ടെ വാ​യ്പാ ത​ട്ടി​പ്പ് കേ​സ്. എ​ബി​ജി ക​പ്പ​ൽ​ശാ​ല​യ്ക്കെ​തി​രെ വി​വി​ധ ബാ​ങ്കു​ക​ളി​ൽ​നി​ന്നാ​യി 22,842 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ൽ സി​ബി​ഐ കേ​സെ​ടു​ത്തു. എ​ബി​ജി ക​പ്പ​ൽ​ശാ​ല ഡ​യ​റ​ക്ട​ർ​മാ​രാ​യ റി​ഷി അ​ഗ​ർ​വാ​ൾ, സ​ന്താ​നം മു​ത്തു​സ്വാ​മി, അ​ശ്വി​നി കു​മാ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് സി​ബി​ഐ കേ​സെ​ടു​ത്ത​ത്.

28 ബാ​ങ്കു​ക​ളി​ൽ​നി​ന്നാ​യി 22,842 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പു ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്. നീ​ര​വ് മോ​ദി, മെ​ഹു​ൽ ചോ​ക്സി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​നേ​ക്കാ​ൾ വ​ലി​യ ത​ട്ടി​പ്പാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ൽ​നി​ന്ന് 2925 കോ​ടി രൂ​പ, ഐ​സി​ഐ​സി​ഐ ബാ​ങ്കി​ൽ​നി​ന്ന് 7,089 കോ​ടി, ഐ​ഡി​ബി​ഐ ബാ​ങ്കി​ൽ​നി​ന്ന് 3,634 കോ​ടി, ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യി​ൽ​നി​ന്ന് 1,614 കോ​ടി, പ​ഞ്ചാ​ബ് നാ​ഷ​ന​ൽ ബാ​ങ്കി​ൽ​നി​ന്ന് 1,614 കോ​ടി, ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് ബാ​ങ്കി​ൽ​നി​ന്ന് 1,228 കോ​ടി എ​ന്നി​ങ്ങ​നെ ത​ട്ടി​പ്പു ന​ട​ത്തി​യെ​ന്നാ​ണു പ​രാ​തി. 2012 ഏ​പ്രി​ലി​നും 2017 ജൂ​ലൈ​യ്ക്കും ഇ​ട​യി​ലാ​ണ് ത​ട്ടി​പ്പ് ന​ട​ന്ന​തെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.

എ​ബി​ജി ഗ്രൂ​പ്പി​ന്‍റെ, ക​പ്പ​ൽ നി​ർ​മാ​ണ​വും റി​പ്പ​യ​റി​ങ്ങും ന​ട​ത്തു​ന്ന പ്ര​ധാ​ന​പ്പെ​ട്ട ക​മ്പ​നി​യാ​ണ് എ​ബി​ജി ഷി​പ്‌‍​യാ​ർ​ഡ് ലി​മി​റ്റ​ഡ്. ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ലും ധ​യേ​ജി​ലു​മാ​ണ് ക​പ്പ​ൽ​ശാ​ല​ക​ൾ സ്ഥി​തി​ചെ​യ്യു​ന്ന​ത്.