സം​സ്ഥാ​ന​ത്ത് വീ​ണ്ടും പ​ക്ഷി​പ്പ​നി; കു​ട്ട​നാ​ട്ടി​ൽ താ​റാ​വു​ക​ളെ കൊ​ന്നൊ​ടു​ക്കും

 

ആലപ്പുഴ: സം​സ്ഥാ​ന​ത്ത് വീ​ണ്ടും പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. പു​റ​ക്കാ​ട്ട് താ​റാ​വു​ക​ൾ ചാ​കാ​ൻ കാ​ര​ണം പ​ക്ഷി​പ്പ​നി​യെ​ന്നാ​ണ് ഭോ​പ്പാ​ലി​ലെ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹൈ ​സെ​ക്യൂ​രി​റ്റി ആ​നി​മ​ൽ ഡി​സീ​സ​സ് സം​സ്ഥാ​ന മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​നെ അ​റി​യി​ച്ച​ത്.

ഇ​തേ തു​ട​ർ​ന്ന് ത​ക​ഴി പ​ഞ്ചാ​യ​ത്തി​ൽ താ​റാ​വു​ക​ളെ കൊ​ന്നൊ​ടു​ക്കാ​ൻ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി. ഇ​തി​നാ​യി 10 ടീ​മു​ക​ളെ നി​യോ​ഗി​ച്ചു. എ​ച്ച്5​എ​ൻ1 ഇ​ൻ​ഫ്ലു​വ​ൻ​സ ഇ​ന​ത്തി​ൽ പെ​ട്ട വൈ​റ​സു​ക​ൾ താറാവുകൾക്ക് ബാ​ധി​ച്ച​താ​യാ​ണ് പരിശോധനയിലെ ക​ണ്ടെ​ത്ത​ൽ.

എ​ച്ച്5​എ​ൻ1 ഇ​ൻ​ഫ്ലു​വ​ൻ​സ വൈറസ് വാ​യു​വി​ലൂ​ടെ​യും പ​ക​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. പ​ക്ഷി​ക​ളി​ൽ അ​തി​വേ​ഗം വ്യാ​പി​ക്കു​ക​യും മ​ര​ണ​കാ​ര​ണ​മാ​കു​ക​യും ചെ​യ്യും. എ​ന്നാ​ൽ മ​നു​ഷ്യ​രെ ബാ​ധി​ക്കു​ന്ന​ത് അ​പൂ​ർ​വ​മാ​ണ്