Headlines

ഗണഗീതം ആർഎസ്എസ് ശാഖയിൽ പാടിയാൽ മതി; നീക്കം പ്രതിഷേധാർഹം, DYFI

തപാൽ വകുപ്പ് തിരുവനന്തപുരം മേഖലാ ആസ്ഥാനത്ത് നാളെ സംഘടിപ്പിക്കുന്ന ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ ആർഎസ്എസ് ശാഖകളിൽ ആലപിക്കുന്ന ഗണഗീതംചൊല്ലാനുള്ള നീക്കം പ്രതിഷേധാർഹമാണെന്ന് ഡിവൈഎഫ്ഐ. ദേശീയ ചിഹ്നങ്ങൾക്കും ഗീതങ്ങൾക്കും ബദലായി മത രാഷ്ട്ര ആശയങ്ങൾ കുത്തിനിറച്ച് വർഗീയമായി ജനങ്ങളെ വിഭജിക്കാനാണ് ആർഎസ്എസ് പരിശ്രമിക്കുന്നത്. ഇത്തരം നീക്കങ്ങളെ പ്രതിരോധിച്ചാണ് ദേശീയ പ്രസ്ഥാനം ആധുനിക ഇന്ത്യ കെട്ടിപ്പടുത്തത്. മതനിരപേക്ഷ ഇന്ത്യയെ തകർക്കാനുള്ള നീക്കങ്ങളെ പ്രതിരോധിക്കാൻ യുവജനങ്ങളെ രംഗത്തിറക്കും. മനുഷ്യനെ കശാപ്പ് ചെയ്യാനും, വർഗീയത വളർത്താനും വേണ്ടിയുള്ള പരിശീലന ക്യാമ്പായ ശാഖകളിൽ ആലപിക്കുന്ന…

Read More

‘സര്‍ക്കാരുമായി സഹകരിച്ച് മുന്നോട്ട് പോകും’; സാങ്കേതിക സര്‍വകലാശാല വിസിയായി ഡോ.സിസ തോമസ് ചുമതലയേറ്റു

സാങ്കേതിക സര്‍വകലാശാല വിസിയായി ഡോ.സിസ തോമസ് ചുമതലയേറ്റു. അക്കാദമിക് കാര്യങ്ങളാണ് ലക്ഷ്യമെന്നും രാഷ്ട്രീയം പറയുന്നില്ലെന്നും ചുമതലയേറ്റ ശേഷം പ്രതികരിക്കവേ സിസ തോമസ് പറഞ്ഞു. എല്ലാവരുമായി ചര്‍ച്ച നടത്തിയേ മുന്നോട്ട് പോകും. മുകളില്‍ നിന്ന് തീരുമാനങ്ങള്‍ അടിച്ചേല്‍പിക്കാന്‍ കഴിയില്ല. ചുമതല ഏല്‍ക്കുന്നതില്‍ സന്തോഷം ഉണ്ട്. പഴയത് ഓര്‍ക്കേണ്ടതില്ല. ഇപ്പോഴത്തെ സ്വീകരണത്തില്‍ സന്തോഷം ഉണ്ട്. സര്‍ക്കാരുമായി സഹകരിച്ച് മുന്നോട്ട് പോകും. ഒരു ഭരണ സ്തംഭനവും ഉണ്ടായിട്ടില്ല. മുന്നോട്ട് നോക്കിയാല്‍ പോരെ. ഗവര്‍ണറുടെ പിന്തുണയ്ക്ക് നന്ദി ഉണ്ട് – സിസ തോമസ്…

Read More

ക്രിസ്മസ് ആഘോഷത്തിൽ ‘ഗണഗീതവും’, ഭരണഘടനാ വിരുദ്ധമെന്ന് ജോൺ ബ്രിട്ടാസ്; കേന്ദ്രമന്ത്രിക്ക് കത്തയച്ചു

കേരള പോസ്റ്റൽ സർക്കിളിലെ ക്രിസ്തുമസ് ആഘോഷത്തിൽ ആർ.എസ്.എസ് ഗണഗീതം ആലപിക്കണമെന്ന ആവശ്യത്തിനെതിരെ ഡോ. ജോൺ ബ്രിട്ടാസ് എംപി കേന്ദ്രമന്ത്രിക്ക് കത്തയച്ചു. തപാൽ വകുപ്പ് തിരുവനന്തപുരം മേഖല ആസ്ഥാനത്ത് നാളെ (18 ഡിസംബർ 2025) നടക്കുന്ന ഔദ്യോഗിക ക്രിസ്മസ് ആഘോഷത്തിനിടെ ആർ.എസ്.എസ് ഗണഗീതം ആലപിക്കുവാൻ അനുവാദം നൽകണമെന്ന ബിജെപി അനുകൂല തൊഴിലാളി സംഘടനയുടെ ആവശ്യത്തിനെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട് ഡോ. ജോൺ ബ്രിട്ടാസ് എംപി കേന്ദ്രമന്ത്രി ശ്രീ ജ്യോതിരാദിത്യ സിന്ധ്യയ്ക്കും കേന്ദ്ര പോസ്റ്റൽ വകുപ്പ് സെക്രട്ടറിക്കും കേരള പോസ്റ്റൽ സർക്കിൾ…

Read More

പരാതിക്കാരന് മുപ്പത് ലക്ഷം രൂപ നൽകണം, മേജർ രവിക്ക് തിരിച്ചടി; കർമ്മയോദ്ധ സിനിമയുടെ തിരക്കഥ മേജർ രവിയുടേത് അല്ല

കർമ്മയോദ്ധ സിനിമയുടെ തിരക്കഥ മേജർ രവിയുടേത് അല്ലെന്ന് കോടതിയുടെ കണ്ടെത്തൽ. കർമ്മയോദ്ധയുടെ തിരക്കഥ പുതുപ്പള്ളി സ്വദേശിയും തിരക്കഥാകൃത്തുമായ റെജി മാത്യുവിന്റെയെന്ന് കോട്ടയം കോമേഴ്‌സ്യൽ കോടതിയുടെ വിധി. പരാതിക്കാരന് മുപ്പത് ലക്ഷം രൂപയും സിനിമയുടെ പകർപ്പ് അവകാശവും നൽകണമെന്ന് കോടതി വിധിച്ചു. 12 വർഷം നീണ്ട കോടതി നടപടികൾക്ക് ശേഷമാണ് വിധി. കര്‍മ്മ യോദ്ധയുടെ തിരക്കഥ തന്റെ പക്കല്‍ നിന്നും മേജര്‍ രവി വാങ്ങിക്കൊണ്ടു പോയതാണെന്നും അതിന്റെ ക്രെഡിറ്റ് തനിയ്ക്ക് തന്നിട്ടില്ലെന്നുമായിരുന്നു റെജി മാത്യുവിന്റെ പരാതി.വംശം, ആയിരം മേനി…

Read More

‘തിരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം മഹാത്മാഗാന്ധിയുടെ പ്രതിമ തല്ലി തകർക്കുന്നു, ഇന്ദിര ഗാന്ധിയുടെ പ്രതിമ വികൃതമാക്കി, ശക്തമായ പ്രതികരണം ഞങ്ങളിൽനിന്നുണ്ടാകും’: വി ഡി സതീശൻ

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കണ്ണൂരിൽ വ്യാപക അതിക്രമമാണ് സിപിഐഎമ്മിന്‍റെ നേൃത്വത്തിൽ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പയ്യന്നൂരിലും പാനൂരിലും ബോംബുകളും വടിവാളുകളുമായി ചില അക്രമിസംഘങ്ങള്‍ അഴിഞ്ഞാടുകയാണ്. പല സ്ഥലത്തും ഇതെല്ലാം പൊലീസ് നോക്കിനിൽക്കുകയാണ്. മുഖ്യമന്ത്രിയുടെ സ്വന്തം ഗ്രാമത്തിൽ ബോംബ് പൊട്ടി കൈ പോയതിന് പടക്കം പൊട്ടി എന്നാണ് പൊലീസ് പറയുന്നത്. സ്വന്തം നാട്ടിൽ, സ്വന്തം പാർട്ടിക്കാർ എതിരാളികളെ കൊല്ലാൻ ബോംബ് നിർമിക്കുമ്പോൾ മുഖ്യമന്ത്രി അതിന് കൂട്ടുനില്‍ക്കുകയാണ്. മുഖ്യമന്ത്രി ഈ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ല. പൊലീസിനെ…

Read More

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വടിവാളുമായി അക്രമം; പാനൂരിൽ 5 സിപിഐഎം പ്രവർത്തകർ കൂടി അറസ്റ്റിൽ, മൈസൂരിൽ നിന്ന് പിടികൂടി

പാനൂരിനടുത്ത് പാറാട് വടിവാളുമായി അക്രമം നടത്തിയ സംഭവത്തിൽ 5 പേർ കൂടി അറസ്റ്റിൽ. സിപിഐഎം പ്രവർത്തകരായ അഞ്ച് പേരെ മൈസൂരിൽ നിന്നാണ് പിടി കൂടിയത്. ശരത്, ശ്രീജി, അശ്വന്ത്, ശ്രെയസ് അതുൽ എന്നിവരാണ് പിടിയിലായത്. മുസ്ലീം ലീഗ് പ്രവർത്തകരായ 3 പേർ നേരത്തെ അറസ്റ്റിലായിരുന്നു. ഇതോടെ അക്രമ സംഭവങ്ങളിൽ ഇരു പാർട്ടികളിലും പെട്ട 11 പേർ പിടിയിലായി. മേഖലയിൽ പൊലീസ് നിരീക്ഷണം ശക്തമായി തുടരുകയാണ്. കൂത്തുപറമ്പ് എ.സി പി എം.പി ആസാദിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സംഭവത്തിൽ…

Read More

2025 ഫിഫ ഇലവന്‍ പ്രഖ്യാപിച്ചു; ഉസ്മാന്‍ ഡെംബെലെ മികച്ച ഫിഫ പുരുഷ താരം, ആധിപത്യം നേടി പിഎസ്ജി താരങ്ങള്‍

ഫിഫയുടെ മികച്ച പുരുഷ കളിക്കാരനായി ഉസ്മാന്‍ ഡെംബെലെ തെരഞ്ഞെടുക്കപ്പെട്ടു. പാരീസ് സെന്റ് ജെര്‍മെയ്ന്‍, ഫ്രാന്‍സ് ദേശീയ ടീം എന്നിവക്കായി ബൂട്ടണിഞ്ഞിട്ടുള്ള ഉസ്മാന്‍ ഡെംബെലെ 2025ലെ മികച്ച പുരുഷ കളിക്കാരനെന്ന നിലയിലാണ് ആദരിക്കപ്പെടുന്നത്. കൂടുതലും പാരീസ്-സെന്റ് ജെര്‍മെയ്ന്‍ കളിക്കാരാണ് ഓള്‍-സ്റ്റാര്‍ ടീമില്‍ അംഗമായിട്ടുള്ളത്. പാരീസ് സെന്റ് ജെര്‍മെനായി യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാനും ഫിഫ ക്ലബ് ലോകകപ്പ് ഫൈനലില്‍ എത്താനും സഹായിച്ച ആറ് കളിക്കാര്‍ 2025 ഫിഫ പുരുഷ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇറ്റാലിയന്‍ താരവും മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക്…

Read More

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണ രേഖകള്‍ ആവശ്യപ്പെട്ട ഇഡി ഹര്‍ജിയില്‍ വിധി മറ്റന്നാള്‍

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണ രേഖകള്‍ ആവശ്യപ്പെട്ട ഇഡി ഹര്‍ജിയില്‍ വിധി മറ്റന്നാള്‍. സമാന്തര അന്വേഷണം ഇഡി നടത്തുന്നത് ശരിയല്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.കള്ളപ്പണ ഇടപാട് പരിശോധിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഇഡി അന്വേഷണം എങ്ങനെ എസ്‌ഐടിയെ ബാധിക്കുമെന്ന് ഇഡി ചോദിച്ചു. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എഫ്‌ഐആറും അന്വേഷണ രേഖകളും ആവശ്യപ്പെട്ടാണ് ഇഡി കൊല്ലം വിജിലന്‍സ് കോടതിയെ സമീപിപ്പിച്ചത്. എന്നാല്‍, കേസിന്റെ എല്ലാ രേഖകളും നല്‍കാന്‍ കഴിയില്ലെന്ന് എസ്‌ഐടി കോടതിയില്‍ നിലപാട് എടുത്തു. എഫ്‌ഐആര്‍ നല്‍കുന്നതില്‍ എതിര്‍പ്പ് ഇല്ലെന്നും…

Read More

‘ദിലീപും പൻസർസുനിയും ഒരുമിച്ചുള്ള ചിത്രം ഫോട്ടോഷോപ്പ്, ദിലീപിനും അമ്മയും പെൺമക്കളുമുണ്ട്’; രാഹുൽ ഈശ്വർ

തന്നെ 16 ദിവസം ജയിലിലാക്കിയത് അനീതിയെന്ന് രാഹുൽ ഈശ്വർ. ദിലീപിനെ എത്ര നാൾ വേട്ടയാടി. ദിലീപിനും അമ്മയും പെൺമക്കളുമുണ്ട്. ദിലീപും പൻസർസുനിയും ഒരുമിച്ചുള്ള ചിത്രം ഫോട്ടോഷോപ്പ്. ആ ഫോട്ടോ കോടതിയിൽ എത്തിയില്ല. പൊലീസ് ഇങ്ങനെയൊക്കെ ചെയ്യുന്നത് തെറ്റല്ലെ. 8 വർഷം ദിലീപിനെ വേട്ടയാടിയെന്നും രാഹുൽ ഈശ്വർ പറഞ്ഞു. വനിത ജഡ്ജിയെ അധിക്ഷേപിച്ചവർക്ക് എതിരെ പോലും നടപടിയില്ല. താൻ ജയിലിൽ കിടന്നപ്പോൾ പരിചയപ്പെട്ട 4 പേർക്ക് വേണ്ടി കേസ് നടത്തും. അവർ നാല് പേരും നിരപരാധികൾ ആണ്. പോക്സോ…

Read More

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ ആണ് അറസ്റ്റിലായത്. സ്വര്‍ണപ്പാളി കൊണ്ടുപോകുമ്പോള്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആയിരുന്നു ശ്രീകുമാര്‍. ഇന്ന് രാവിലെയാണ് ശ്രീകുമാറിനെ തിരുവനന്തപുരം ഈഞ്ചയ്ക്കലുള്ള എസ്‌ഐടി ഓഫീസിലേക്ക് വിളിച്ചു വരുത്തിയത്. തുടര്‍ന്ന് വിശദമായ ചോദ്യം ചെയ്യല്‍ നടന്നു. ഇതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സര്‍ണപ്പാളി കൊണ്ടുപോകാന്‍ തീരുമാനമെടുത്തത് മുരാരി ബാബു അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആയിരുന്ന സമയത്താണ്. എന്നാല്‍, ഇത് ഇളക്കിക്കൊണ്ടുപോയത് ശ്രീകുമാര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആയിരുന്ന സമയത്താണ്. ഇദ്ദേഹത്തിനും…

Read More