‘വനിത ജീവനക്കാരിയെ കരോൾഗാന സംഘത്തിൽ നിന്ന് ഒഴിവാക്കി’; ഗണഗീതം ആലപിക്കണമെന്ന ആവശ്യത്തിൽ വിശദീകരണവുമായി BMS
തപാൽ വകുപ്പിന്റെ തിരുവനന്തപുരം മേഖലാ ആസ്ഥാനത്തെ ക്രിസ്മസ് ആഘോഷത്തിൽ ഗണഗീതം ആലപിക്കണമെന്ന ആവശ്യത്തിൽ വിശദീകരണവുമായി ബിഎംഎസ്.ബിഎംഎസ് യൂണിയനിലെ വനിത ജീവനക്കാരിയെ കരോൾ ഗാനസംഘത്തിൽ നിന്ന് ഒഴിവാക്കിയതിനാലാണ് ആവശ്യം മുന്നോട്ടുവച്ചതെന്ന് ബിഎംഎസ് പ്രതികരിച്ചു. രാഷ്ട്രീയ ലക്ഷ്യത്തോടെ അല്ല ദേശഭക്തി ഗാനം പാടണമെന്ന് ആവശ്യപ്പെട്ടത്. ഇടത് യൂണിയനാണ് രാഷ്ട്രീയമായി ഉപയോഗിച്ചതെന്നും ബിഎംഎസ് സർക്കിൾ സെക്രട്ടറി എസ് രാജേന്ദ്ര പ്രസാദ് പറഞ്ഞു. ബിഎംഎസ് ആവശ്യത്തിൽ എതിർപ്പുമായി ഇടത് കോൺഗ്രസ് അനുകൂല സംഘടനകൾ രംഗത്ത് എത്തി.ഗണഗീതം ശാഖയിൽ പാടിയാൽ മതിയെന്നും നീക്കം യുവജനങ്ങളെ…
