Headlines

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ തത്കാലം ഒഴിയേണ്ട; കോൺഗ്രസിന് ആശ്വാസം

ആസ്ഥാനമന്ദിരങ്ങൾ ഒഴിയണം എന്നാവശ്യപ്പെട്ട് കോൺഗ്രസിനും യൂത്ത് കോൺഗ്രസിനും കേന്ദ്രം നോട്ടീസ് അയച്ച സംഭവത്തിൽ താത്കാലിക ആശ്വാസം. അക്ബര്‍ റോഡിലെയും റെയ്‌സീന റോഡിലെയും കോണ്‍ഗ്രസ് ഓഫിസുകള്‍ നാളെ ഒഴിയേണ്ട. നടപടികളില്‍ തത്കാലത്തേക്ക് ഇളവ് ലഭിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. നാളേയ്ക്കകം പഴയ ഓഫിസുകളില്‍നിന്ന് മാറണം എന്നായിരുന്നു കേന്ദ്ര എസ്റ്റേറ്റ് വകുപ്പിന്‍റെ നിര്‍ദേശം.1978 മുതല്‍ എഐസിസി അസ്ഥാനമായിരുന്നു 24 അക്ബര്‍ റോഡ്.2025 ജനുവരിയിലാണ് കോൺഗ്രസ് പുതിയ ആസ്ഥാന മന്ദിരത്തിലേക്ക് മാറിയത്. ഇന്ദിര ഭവൻ എന്ന് പേരിട്ട മന്ദിരം സോണിയയാണ് ഉദ്ഘാടനം ചെയ്തത്. കോട്ല മാർഗിൽ ആണ് പുതിയ ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്നത്. ഐടിഒയ്‌ക്ക് സമീപമുള്ള പുതിയ ഇന്ദിരാ ഭവനിലെ ആസ്ഥാനത്തേക്ക് പാർട്ടി പ്രവർത്തനങ്ങൾ ഇതിനകം മാറ്റിയെങ്കിലും, അക്ബർ റോഡ് വിലാസം അവർ നിലനിർത്തിയിരിക്കുകയാണ്.