Headlines

ദിലീപിന് ആശ്വാസം; പാസ്പോർട്ട് തിരിച്ചു നൽകും

നടിയെ ആക്രമിച്ച കേസിൽ ദിലീപിൻ്റെ പാസ്പോർട്ട് തിരിച്ചു നൽകും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് തീരുമാനം. ദിലീപിൻ്റെ അപേക്ഷ അംഗീകരിച്ചു. പുതിയ സിനിമ ഇന്ന് റിലീസായെന്നും ഇതിൻ്റെ പ്രമോഷൻ ആവശ്യത്തിനായി വിദേശത്തേക്ക് പോകേണ്ടിവരുമെന്നും ദിലീപ് അറിയിച്ചു. കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യ ബോണ്ടുകൾ അവസാനിച്ചെന്ന് കോടതി വ്യക്തമാക്കി. ഇത് പരിഗണിച്ചാണ് പാസ്പോർട്ട് തിരികെ നൽകാനുള്ള തീരുമാനം. ശിക്ഷാവിധി വന്ന ദിവസം ഈ ഹര്‍ജി കോടതിയ്ക്ക് മുന്നിലെത്തിയിരുന്നുവെങ്കിലും ഡിസംബര്‍ 18ന് പരിഗണിക്കാമെന്ന് കോടതി പറയുകയായിരുന്നു. തൊഴിലിന്റെ ഭാഗമായി വിദേശത്ത് പോകേണ്ടതുണ്ട് എന്നുള്‍പ്പെടെയുള്ള…

Read More

വിദ്യാർഥികൾക്കെതിരെ ലൈംഗികാതിക്രമം; ഹോസ്റ്റൽ വാർഡനായ അധ്യാപകൻ അറസ്റ്റിൽ

വിദ്യാർഥികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം വാണിയമ്പലം മടശ്ശേരി സ്വദേശിയാണ് അറസ്റ്റിലായത്. തൃശൂർ കുന്നംകുളത്തെ സ്വകാര്യ സ്കൂളിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾ ചൈൽഡ് ലൈനിന് നൽകിയ പരാതിയിലാണ് നടപടി. ഹോസ്റ്റൽ വാർഡൻ കൂടിയായ അധ്യാപകൻ ഏഴ് വിദ്യാർത്ഥികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയതാണ് പരാതി. തൃശൂർ കുന്നംകുളത്തെ സ്വകാര്യ സ്കൂളിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾ ചൈൽഡ് ലൈനിന് നൽകിയ പരാതിയിലാണ് നടപടി. താൽക്കാലിക അധ്യാപകനായ പ്രതി കഴിഞ്ഞ ഒരു വർഷത്തിനിടയിലാണ് വിദ്യാർത്ഥികളെ ക്രൂരമായ പീഡനരയാക്കിയത്. കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ…

Read More

എസ്ഐആർ ഫോം നൽകാനുള്ള അവസാന ദിവസം ഇന്ന്

വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണത്തില്‍ (എസ്‌ഐആര്‍) എന്യൂമറേഷന്‍ ഫോം പൂരിപ്പിച്ചുനല്‍കേണ്ട സമയം ഇന്ന് അവസാനിക്കും. വിതരണം ചെയ്ത ഫോമുകളില്‍ 99.9 ശതമാനത്തോളവും പൂരിപ്പിച്ചുകിട്ടിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കരട് വോട്ടര്‍പട്ടിക 23ന് പ്രസിദ്ധീകരിക്കും.മുമ്പ് വോട്ടര്‍ പട്ടികയിലുണ്ടായിരുന്ന 25 ലക്ഷത്തിലേറെപ്പേരെ കണ്ടെത്താനായില്ലെന്ന് കമ്മീഷന്‍ അറിയിച്ചു. രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രതിനിധികളായ ബിഎല്‍എമാരുമായിച്ചേര്‍ന്ന് ഇവരെ കണ്ടെത്താന്‍ ശ്രമിക്കും. കണ്ടെത്താനായില്ലെങ്കില്‍ കരട് പട്ടികയില്‍ ഉണ്ടാവില്ല. ഫോം പൂരിപ്പിച്ചു നല്‍കിയവരെല്ലാം കരട് പട്ടികയില്‍ ഉണ്ടാകും. അതിനിടെ സമഗ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്ഐആർ) വഴി പട്ടികയിൽനിന്നു പുറത്താകുന്ന 24.95…

Read More

വി സി നിയമനത്തിലെ ഒത്തുതീര്‍പ്പ്: ‘സിപിഐഎമ്മിനുള്ളില്‍ അഭിപ്രായ ഭിന്നതയില്ല’; വാര്‍ത്തകള്‍ തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍

ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനത്തിലെ ഒത്തുതീര്‍പ്പില്‍ സിപിഐഎമ്മിനുള്ളില്‍ അഭിപ്രായ ഭിന്നതയെന്ന വാര്‍ത്ത എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയാണ് ഇത്തരമൊരു തീരുമാനത്തില്‍ സര്‍ക്കാര്‍ എത്തിയതെന്നും അതില്‍ മുഖ്യമന്ത്രി വിമര്‍ശിക്കപ്പെടുന്നു എന്ന വാര്‍ത്ത തെറ്റെന്നും ടി പി രാമകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല വളരെ ഗൗരവമുള്ളതാണ്. ഈ മേഖല കാലങ്ങളായി സംഘര്‍ഷഭരിതമായി മുന്നോട്ടുപോകുന്നത് വിദ്യാര്‍ഥികള്‍ക്ക് സഹായകരമാകില്ല. സര്‍വകലാശാലകളില്‍ ചില സാഹചര്യങ്ങളില്‍ ചില പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നു. അത് അവസാനിപ്പിക്കണം എന്ന…

Read More

കൈക്കൂലിക്കേസ്; ഡിഐജി എം കെ വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്യും

പണം വാങ്ങി തടവുകാർക്ക് അനധികൃതമായി സൗകര്യങ്ങൾ ചെയ്തെന്ന കണ്ടെത്തലിൽ ജയിൽ ഡിഐജി എം കെ വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്യും. പത്തിലധികം തടവുകാരിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നും, അനധികൃത പരോൾ അനുവദിച്ചെന്നുമാണ് വിജിലസിന്റെ കണ്ടെത്തൽ. തടവുകാർക്ക് ലഹരി എത്തിച്ചോ എന്നതിലും അന്വേഷണമുണ്ടാകും. ജയിൽ ഡിഐജിക്കെതിരെ ഇന്നലെ വിജിലൻസ് കേസെടുത്തിരുന്നു ജയില്‍ ആസ്ഥാനത്തെ ഡിഐജി എം കെ വിനോദ് കുമാറിനെതിരേ വിജിലന്‍സ് കേസെടുത്തുത്തിന് പിന്നാലെയാണ് ഗുരുതര വിവരങ്ങള്‍ പുറത്തുവരുന്നത്. ടിപി വധക്കേസിലെ പ്രതി കൊടി സുനി അടക്കം തടവുകാര്‍ക്ക്…

Read More

തുടര്‍ച്ചയായി മൂന്നാമതും ഉത്തേജക മരുന്നടിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്; 91 സാമ്പിളുകള്‍ പോസിറ്റീവായി ഫ്രാന്‍സ് രണ്ടാമത്

ലോക ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ലോകത്ത് ഏറ്റവും കൂടുതല്‍ ഉത്തേജക മരുന്ന് ഉപയോഗിച്ച രാജ്യമായി മാറി കായിക ലോകത്തിന് നാണക്കേടുണ്ടാക്കിയിരിക്കുകയാണ് ഇന്ത്യ. ലോക ഉത്തേജക വിരുദ്ധ ഏജന്‍സി 2024-ല്‍ ഇന്ത്യന്‍ താരങ്ങളില്‍ നടത്തിയ 537 പരിശോധനകളില്‍ 160 എണ്ണമാണ് പോസിറ്റീവായി മാറിയത്. 2022-ല്‍ 125 ഉം 2023-ല്‍ 213 ഉം പരിശോധനകള്‍ പോസിറ്റീവായി. ഭാരദ്വാഹന, ഗുസ്തി താരങ്ങളാണ് കുടുതലും പിടിക്കപ്പെട്ടത്. 91 സാമ്പിളുകള്‍ പോസിറ്റീവായ ഫ്രാന്‍സ് രണ്ടാം സ്ഥാനത്തുണ്ട്. 85…

Read More

ശബരിമല സ്വർണക്കൊള്ള; പ്രവാസി വ്യവസായിയിൽ നിന്ന് മൊഴിയെടുത്ത് എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ പ്രവാസി വ്യവസായിയിൽ നിന്നും എസ്ഐടി മൊഴിയെടുത്തു. ഇന്നലെ വൈകുന്നേരമാണ് പന്തളം സ്വദേശിയായ പ്രവാസി വ്യവസായിയിൽ നിന്നാണ് എസ്ഐടി വിശദമായ മൊഴിയെടുത്തത്. കഴിഞ്ഞ ദിവസം ഫോൺ വഴി വിശദാംശങ്ങൾ ചോദിച്ചിരുന്നു. കേട്ടറിഞ്ഞ കാര്യങ്ങളാണ് പ്രവാസി അന്വേഷണ സംഘത്തിന് കൈമാറിയത്. ചിലരുടെ നമ്പറും കൈമാറിയിട്ടുണ്ട്. പ്രവാസി വ്യവസായിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിശദ അന്വേഷണത്തിന് ഒരുങ്ങുകയാണ് എസ്ഐടി. ശബരിമല സ്വർണ്ണക്കൊള്ളയ്ക്ക് പിറകിൽ അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘമുണ്ടെന്ന് തനിക്ക് വിവരം ലഭിച്ചെന്ന രമേശ് ചെന്നിത്തലയുടെ പരാതിയിൽ…

Read More

ഇൻഡിഗോ പ്രതിസന്ധി; മറുപടികളിൽ പാർലമെൻററി സമിതിക്ക് അതൃപ്തി

വിമാന പ്രതിസന്ധിയിൽ, ഇൻഡിഗോയുടെ മറുപടികളിൽ പാർലമെൻററി സമിതിക്ക് അതൃപ്തി. പ്രതിസന്ധിക്ക് കാരണം സാങ്കേതിക തകരാറും പ്രതികൂല കാലാവസ്ഥയും എന്ന് ഇൻഡിഗോയുടെ വിശദീകരണം. ഇൻഡിഗോ സിഇഒ അടക്കമുളള ഉദ്യോഗസ്ഥരെ വീണ്ടും പാർലമെൻററി സമിതി വിളിച്ചുവരുത്തിയേക്കും. അതേസമയം ഇൻഡിഗോ വിമാനസർവീസ് പ്രതിസന്ധികാരണം ദുരിതത്തിലായ യാത്രക്കാർക്ക് കൂടുതൽ നഷ്ടപരിഹാരമാവശ്യപ്പെട്ട് നൽകിയ പൊതുതാത്‌പര്യഹർജി സുപ്രീംകോടതി തള്ളി. യാത്രക്കാർക്ക് ടിക്കറ്റുനിരക്കിന്റെ നാലിരട്ടി തുക നഷ്ടപരിഹാരമായി നൽകാൻ കേന്ദ്രസർക്കാരിനും ഇൻഡിഗോയ്ക്കും നിർദേശംനൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. സമാനവിഷയം കോടതിയുടെ പരിഗണനയിലുള്ളതാണെന്നും അതിൽ കക്ഷിചേരാനും ചീഫ് ജസ്റ്റിസ് ദേവേന്ദ്രകുമാർ…

Read More

കോടതിയില്‍ സമര്‍പ്പിച്ച പാസ്‌പോര്‍ട്ട് തിരികെ വേണം; ദിലീപിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ വിധേയമായി കോടതിയില്‍ സമര്‍പ്പിച്ച പാസ്‌പോര്‍ട്ട് തിരികെ വേണമെന്ന് ആവശ്യപ്പെട്ടുള്ള നടന്‍ ദിലീപിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുക. കേസില്‍ കുറ്റവിമുക്തനായതിന് പിന്നാലെയാണ് നീക്കം. ശിക്ഷാവിധി വന്ന ദിവസം ഈ ഹര്‍ജി കോടതിയ്ക്ക് മുന്നിലെത്തിയിരുന്നുവെങ്കിലും ഡിസംബര്‍ 18ന് പരിഗണിക്കാമെന്ന് കോടതി പറയുകയായിരുന്നു. ഹൈക്കോടതിയില്‍ പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കാനിരിക്കുന്ന സാഹചര്യത്തില്‍ പ്രോസിക്യൂഷന്‍ ഈ ഹര്‍ജിയെ എതിര്‍ത്തേക്കും. തൊഴിലിന്റെ ഭാഗമായി വിദേശത്ത് പോകേണ്ടതുണ്ട് എന്നുള്‍പ്പെടെയുള്ള വാദങ്ങളാകും ദിലീപ് മുന്നോട്ടുവയ്ക്കുക….

Read More

നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുപ്പുമായി ലീഗ്; തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനം ഓഡിറ്റ് ചെയ്യും

തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനം ഓഡിറ്റ് ചെയ്യാൻ ലീഗ്. മുസ്ലിം ലീഗിന് ഭരണനേതൃത്വം ലഭിക്കുന്ന തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനമാണ് ഓഡിറ്റ് ചെയ്യുക. ആറുമാസത്തിൽ ഒരിക്കൽ പെർഫോമൻസ് അവലോകനം ചെയ്യും. മലപ്പുറം ജില്ലാ പഞ്ചായത്ത് അടക്കമുള്ള തദ്ദേശസ്ഥാപനങ്ങളിൽ പ്രതിപക്ഷമില്ലാത്തതാണ് ഓഡിറ്റിന് പ്രേരിപ്പിച്ചത്. അടുത്ത ആഴ്ച യോഗം ചേർന്ന് ചുമതലകൾ നൽകും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെയും പഞ്ചായത്ത് -മണ്ഡലം കമ്മിറ്റി ഭാരവാഹികളെയും പങ്കെടുപ്പിച്ച് ഉടൻ ശില്പശാല നടത്തും. തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആവേശം ചോരുന്നതിനു മുൻപേ നിയമസഭക്ക് തയ്യാറെടുക്കുകയാണ് ലക്ഷ്യം. മലപ്പുറം പൊന്മുണ്ടം പഞ്ചായത്തിൽ…

Read More