Headlines

കിഫ്ബി മസാലബോണ്ട് കേസ്: ഇഡിക്ക് താത്ക്കാലിക ആശ്വാസം; തുടര്‍ നടപടി തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ

കിഫ്ബി മസാലബോണ്ട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന് താത്ക്കാലിക ആശ്വാസം. ഇ ഡി നോട്ടീസിന് മേലുള്ള തുടര്‍നടപടികള്‍ തടഞ്ഞ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്‌റ്റേ. ഇഡിയുടെ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. ജസ്റ്റിസ് വി ജി അരുണിന്റെ ബെഞ്ചാണ് ഇഡി കിഫ്ബിക്ക് അയച്ച നോട്ടീസിന്മേലുള്ള തുടര്‍നടപടികള്‍ സ്റ്റേ ചെയ്തിരുന്നത്. മൂന്ന് മാസത്തേക്കായിരുന്നു സ്റ്റേ. ഇതിന് പിന്നാലെ ഇഡി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയും ഡിവിഷന്‍ ബെഞ്ച് ഈ സ്റ്റേ നീക്കുകയുമായിരുന്നു. വിഷയം സിംഗിള്‍ ബെഞ്ചിന്റെ അധികാര പരിധിയ്ക്ക് പുറത്തുള്ളതാണെന്നും…

Read More

ശബരിമല സ്വര്‍ണക്കൊള്ള: സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയും ബെല്ലാരിയിലെ സ്വര്‍ണവ്യാപരി ഗോവര്‍ധനും അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിര്‍ണായ അറസ്റ്റ്. സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയും ബെല്ലാരിയിലെ സ്വര്‍ണവ്യാപരി ഗോവര്‍ധനും അറസ്റ്റില്‍. ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം കൈമാറിയത് സ്മാര്‍ട്ട് ക്രിയേഷന്‍സിനാണ്. കേസില്‍ പങ്കജ് ഭണ്ഡാരിയെ നേരത്തെ ചോദ്യം ചെയ്തിരുന്നു. സ്മാര്‍ട്ട് ക്രിയേഷനില്‍ എത്തിച്ച സ്വര്‍ണ്ണപ്പാളികളില്‍ നിന്ന് സ്വര്‍ണ്ണം വേര്‍തിരിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറി എന്നാണ് പങ്കജ് ഭണ്ഡാരിയുടെ മൊഴി. ഇതില്‍ കൂടുതല്‍ പേരുടെ പങ്ക് സംശയിച്ചാണ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിരുന്നത്. വൈകിട്ട് 3.30ഓടെയാണ് ഇരുവരെയും ഈഞ്ചക്കലിലെ എസ്‌ഐടി ഓഫീസില്‍…

Read More

‘ശബരിമല സ്വർണകൊള്ള, ED അന്വേഷണം ബിജെപി സ്വാഗതം ചെയ്യുന്നു, അന്വേഷണം കടകംപള്ളി സുരേന്ദ്രനിലേക്ക് എത്തണം’; എം ടി രമേശ്‌

ശബരിമല സ്വർണക്കവർച്ച കേസിൽ സർക്കാരിനെതിരെ BJP ജനറൽ സെക്രട്ടറി എം ടി രമേശ്. ED അന്വേഷണം ബിജെപി സ്വാഗതം ചെയ്യുന്നു. ശബരിമല സ്വർണകൊള്ളയിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യമാണ് എന്ന നിലയിലുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. പദ്മകുമാറിന്റെ അറസ്റ്റിന് ശേഷം സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ഇടപെടൽ അന്വേഷണത്തിലുണ്ടായി. പദ്മകുമാറോടെ അന്വേഷണം അവസാനിപ്പിക്കാനാണ് നീക്കം. പദ്മകുമാറിന്റെ മൊഴി SIT എന്താണ് പരിഗണിക്കാത്തത്. അന്വേഷണം കടകംപള്ളി സുരേന്ദ്രനിലേക്ക് എത്തണം. SIT അന്വേഷണം അട്ടിമറിക്കുന്നു. അന്താരാഷ്ട്ര തലത്തിലുള്ള ഗൂഢാലോചന തെളിയണമെന്നും എം ടി…

Read More

സ്കൂൾ കലോത്സവം 2026; മോഹൻലാൽ മുഖ്യാതിഥിയാവുമെന്ന് മന്ത്രി വി ശിവൻകുട്ടി

സംസ്ഥാന സ്കൂള്‍ കലോത്സവം- സമാപന ചടങ്ങിൽ മോഹൻലാൽ മുഖ്യാതിഥിയാകുമെന്ന് മന്ത്രി വി ശിവൻകുട്ടി. അറുപത്തി നാലാമത് കേരള സംസ്ഥാന സ്കൂള്‍ കലോത്സവം 2026 ജനുവരി 14 മുതല്‍ 18 വരെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിലെ വിവിധ വേദികളിലായി നടക്കും. കലോത്സവത്തിന്‍റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനും പ്രധാന ഔദ്യോഗിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുമായി 2025 ഡിസംബര്‍ 20ന് വിപുലമായ പരിപാടികള്‍ തൃശ്ശൂരില്‍ വെച്ച് സംഘടിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ….

Read More

വാളയാറിലെ ആള്‍ക്കൂട്ടക്കൊല; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

പാലക്കാട് വാളയാറിലെ ആള്‍ക്കൂട്ടക്കൊലയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പാലക്കാട് ജില്ലാ പൊലീസ് മേധാവി അന്വേഷിച്ച് മൂന്നാഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. വാളയാര്‍ അട്ടപ്പള്ളത്താണ് ആള്‍ക്കൂട്ട മര്‍ദനമേറ്റ് അതിഥിതൊഴിലാളി മരിച്ചത്. മണിക്കൂറുകള്‍ നീണ്ട വിചാരണയും കൊടും ക്രൂരതയുമാണ് ഇയാള്‍ നേരിട്ടത് എന്നാണ് പോസറ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മോഷ്ടാവാണെന്നു സംശയിച്ചാണ് ആള്‍ക്കൂട്ടം ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണന്‍ ബയ്യയെ മര്‍ദിച്ചത്. സംഭവത്തില്‍ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി കഞ്ചിക്കോട് കിംഫ്രയില്‍…

Read More

ശബരിമല സ്വർണക്കൊള്ള പ്രതികൾക്ക് ജാമ്യമില്ല; എൻ. വാസു, മുരാരിബാബു, കെ.എസ്.ബൈജു എന്നിവരുടെ ജാമ്യ ഹർജി തള്ളി

ശബരിമല സ്വർണക്കവ‍ർച്ച കേസുകളിലെ പ്രതികളായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ വാസു, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, കെ.എസ്.ബൈജു എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ശ്രീകോവിലിന്‍റെ കട്ടിളപ്പാളിയിൽ പതിച്ചിരുന്ന സ്വർണപ്പാളികൾ ചെമ്പ് പാളികളാണെന്ന് രേഖപ്പെടുത്തി അവ ഇളക്കിമാറ്റാൻ ശുപാർശ നൽകി എന്നതാണ് എൻ വാസുവിനെതിരായ കേസ്. ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളികൾ മാറ്റിയ കേസിൽ രണ്ടാം പ്രതിയും ശ്രീകോവിൽ കട്ടിളപ്പാളി കേസിൽ ആറാം പ്രതിയുമാണ് മുരാരി ബാബു. സ്വർണപ്പാളികൾക്ക് പകരം ചെമ്പ് പാളികൾ എന്ന്…

Read More

ഭീഷണി കോളുകള്‍ മറ്റൊരു തരം ക്വട്ടേഷനാണ്, അല്ലെങ്കില്‍ അയാള്‍ ഫാന്‍സിനോട് ഇത് നിര്‍ത്താന്‍ പറയുമായിരുന്നു: ഭാഗ്യലക്ഷ്മി

തനിക്കെതിരെ സോഷ്യല്‍ മീഡിയയിലും ഫോണ്‍ കോളുകളിലൂടെയും വരുന്ന ഭീഷണി സന്ദേശങ്ങള്‍ ഗൗരവതരമെന്ന് ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മി. ദിലീപുമായി ഈ ഭീഷണി സന്ദേശങ്ങള്‍ക്ക് ബന്ധമില്ലെങ്കില്‍ ഫാന്‍സുകാരോട് ഈ ഭീഷണി നിര്‍ത്തൂ എന്ന് പരസ്യമായി പറയാന്‍ ദിലീപ് തയ്യാറാകണമായിരുന്നു. ഇത് തന്നെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നുവെന്ന് ദിലീപ് തന്നെ ആരാധകരോട് പറയുമായിരുന്നു. ദിലീപ് ഇതൊന്നും തള്ളിപ്പറയാത്തിടത്തോളം ഇതില്‍ ദിലീപിന് പങ്കുണ്ടെന്ന് തോന്നിപ്പോകുന്നത് സ്വാഭാവികമാണെന്നും ഭാഗ്യലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു. ‘കുറച്ച് തമാശയായിക്കൂടി പറയട്ടേ. എനിക്കിനി എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി ദിലീപായിരിക്കും. കാരണം…

Read More

ശബരിമല സ്വര്‍ണക്കൊള്ള: ‘ ഉന്നതന്മാരിലേക്ക് അന്വേഷണം എത്തിയിട്ടില്ല, എസ്‌ഐടിയെ സര്‍ക്കാര്‍ നിയന്ത്രിച്ച് നിര്‍ത്തുന്നു’; സണ്ണി ജോസഫ്

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘത്തെ വിമര്‍ശിച്ച ഹൈക്കോടതി നടപടിയില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഹൈക്കോടതി വിമര്‍ശനം സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഹൈക്കോടതി അന്വേഷണത്തെപ്പറ്റി വസ്തുനിഷ്ഠമായ ഉത്തരവ് പുറപ്പെടുവിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ കൂടുതല്‍ ഉന്നതന്‍മാര്‍ക്ക് പങ്കുണ്ടെന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. ആ ഉന്നതന്‍മാരിലേക്ക് അന്വേഷണ സംഘം എത്തിയിട്ടില്ല. ആ ഉന്നതന്‍മാരെ പ്രതിചേര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. ആ ഉന്നതന്‍മാരെ ചോദ്യം ചെയ്യുന്നതില്‍ പോലും അന്വേഷണ സംഘം മടിച്ച് നില്‍ക്കുകയാണ്. അന്വേഷണ സംഘത്തെ…

Read More

മസാല ബോണ്ടിലെ കാരണം കാണിക്കൽ നോട്ടീസ്; ഇ ഡി നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും

മസാല ബോണ്ടിലെ കാരണം കാണിക്കൽ നോട്ടീസ് സ്റ്റേ ചെയ്ത സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റിൻ്റെ അപ്പീല്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ശുശ്രുത് അരവിന്ദ് ധർമ്മാധികാരി, പി.വി.ബാലകൃഷ്ണൻ എന്നിവരുടെ ബെഞ്ചാണ് അപ്പീൽ പരിഗണിക്കുന്നത്. സിംഗിൾ ബെഞ്ച് അധികാരപരിധി മറികടന്നെന്ന് അപ്പീലിൽ ഇ.ഡി വ്യക്തമാക്കുന്നു. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും ഇ.ഡി ആവശ്യപ്പെട്ടു. കിഫ്ബിയുടെ ഹർജിയിലായിരുന്നു നോട്ടീസിലെ തുടർനടപടികൾ സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തത്. ഹർജിയിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ഇ.ഡിക്ക് സിംഗിൾ ബെഞ്ച്…

Read More

മൈസൂരിൽ കെഎസ്ആർടിസി ബസ് കത്തിനശിച്ചു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യാത്രക്കാർ

മൈസൂരിന് സമീപം നഞ്ചൻഗോഡിൽ കെഎസ്ആർടിസി ബസ് കത്തിനശിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയ്ക്കായിരുന്നു സംഭവം. ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട കെഎസ്ആർടിസി സ്വിഫ്റ്റ് ബസാണ് പൂർണമായും കത്തിനശിച്ചത്. ബസിലുണ്ടായിരുന്ന നാല്പതിലേറെ യാത്രകാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിതമായ ഇടപെടലിലൂടെയാണ് യാത്രക്കാരെ ബസിൽ നിന്ന് പുറത്തിറക്കാൻ സാധിച്ചത്. ബസിന് മുൻഭാഗത്ത് തീ പടരുകയായിരുന്നു. യാത്രകാരുടെ ഫോൺ,പാസ്പോർട്ട് തുടങ്ങിയ രേഖകൾ അപകടത്തിൽ കത്തിനശിച്ചു. യാത്രക്കാരെ മറ്റ് ബസുകളിലായി കയറ്റി വിട്ടു.

Read More