Headlines

ഹൈസ്കൂൾ ക്ലാസുകളിൽ ഇന്ന് മുതൽ പുതിയ സമയക്രമം; ക്ലാസുകൾ 9.45 ന് ആരംഭിച്ചു

സംസ്ഥാനത്ത് ഇന്ന് മുതൽ ഹൈസ്കൂൾ പ്രവർത്തന സമയത്തിൽ മാറ്റം. ക്ലാസുകൾ 9.45 ന് ആരംഭിച്ചു. 4.15 വരെയാണ് ക്ലാസ് സമയം. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ അര മണിക്കൂർ അധികസമയം ക്ലാസുണ്ടാകും. സമസ്ത ഉൾപ്പെടെയുള്ള സംഘടനകൾ എതിർപ്പുമായി രംഗത്ത് എത്തിയിരുന്നു. 220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെ തുടർന്നാണ് സമയക്രമത്തിൽ മാറ്റം വരുത്തിയത്.ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിൽ ശനിയാഴ്ച അധിക പ്രവൃത്തിദിനമാക്കില്ല. യുപി വിഭാഗത്തിൽ ആഴ്ചയിൽ ആറ് പ്രവൃത്തി ദിനം തുടർച്ചയായി വരാത്ത രണ്ട്…

Read More

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ്; 7,264 ആക്റ്റീവ് കേസുകൾ

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ്. 7,264 ആക്റ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ പതിനൊന്ന് പേർ കൊവിഡ് ബാധിച്ച് മരിച്ചു. കൂടുതൽ കൊവിഡ് കേസുകൾ കേരളത്തിലാണ്. ഏഴ് കൊവിഡ് മരണമാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. 1920 കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ആക്ടീവ് കേസുകളുടെ എണ്ണം കുറവാണ്. മരണ സംഖ്യം വർ‌ധിക്കുന്നുണ്ട്. ഡൽഹി, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ ഓരോ മരണം വീതം…

Read More

ചാലക്കുടിയിൽ പെയ്ന്റ് ഗോഡൗണിൽ വൻ തീപിടുത്തം; തീ നിയന്ത്രണവിധേയം

ചാലക്കുടിയിൽ വൻ തീപിടുത്തം. നോർത്ത് ചാലക്കുടിയിലെ ഊക്കൻസ് പെയ്ന്റ് ഗോഡൗണിനാണ് തീ പിടിച്ചത്. തീ പൂർണമായി അണക്കാനുള്ള ശ്രമം തുടരുന്നു. തൊട്ടടുത്ത ഗ്യാസ് ഗോഡൗണിൽ നിന്നും സിലിണ്ടറുകൾ നീക്കം ചെയ്തു. മാളയിൽ നിന്നും, അങ്കമാലിയിൽ നിന്നും കൂടുതൽ യൂണിറ്റ് എത്തിച്ച് തീ അണക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ​ഗോഡൗണിന് അകത്തേക്ക് കയറി തീ അണക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പെയിന്റ് സൂക്ഷിച്ച ഭാഗത്തുനിന്നാണു തീ പടർന്നതെന്നാണു വിവരം. പെയിന്റ് കടയായതിനാൽ‌ പുക വലിയ രീതിയിൽ ഉയരുന്നുണ്ട്. പുക കൂടി നിയന്ത്രണവിധേയമാക്കിയാൽ…

Read More

സംസ്ഥാനത്ത് ബ്രേക്കിട്ട് സ്വർണവില; പവന് 120 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന് 120 രൂപയാണ് കുറഞ്ഞത്. 74,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 9305 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. വെള്ളിയാഴ്ചയാണ് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചത്. 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. ശനിയാഴ്ചയും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്നതാണ് കണ്ടത്.ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം അടക്കമുള്ള വിഷയങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില ഉയരാനുള്ള പ്രധാന കാരണം….

Read More

‘വൻ വിജയ പ്രതീക്ഷയിൽ, 75% വോട്ടും തനിക്ക് അനുകൂലമാകും’; പി വി അൻവർ

വൻ വിജയ പ്രതീക്ഷയിലാണ് താനെന്ന് നിലമ്പൂരിലെ സ്ഥാനാർഥി പി. വി. അൻവർ. വോട്ടിംഗിൽ അടിയൊഴുക്ക് മാത്രമല്ല, മുകളിലിരുന്നവരിൽ നിന്ന് പോലും പിന്തുണ ഒഴുകിയെത്തുമെന്നും അദ്ദേഹം പറഞ്ഞു. റോഡ് ഷോയിൽ ഉണ്ടായ വൻജനപങ്കാളിത്തം ഇതിനുള്ള ഉദാഹരണമാണെന്നും അൻവർ അഭിപ്രായപ്പെട്ടു. പോൾ ചെയ്യുന്ന വോട്ടിൽ 75% വോട്ടും തനിക്ക് അനുകൂലമാകും. താൻ രാജിവച്ച് വീണ്ടും മത്സരത്തിലേർപ്പെട്ടത് നിലമ്പൂരിന്റെ അടിസ്ഥാന പ്രശ്നങ്ങൾ ഉയർത്തുന്നതിനായാണ്.ജനങ്ങളെ വഞ്ചിച്ച നേതാക്കൾക്കെതിരെയാണ് താൻ തിരഞ്ഞെടുപ്പ് പോരാട്ടം നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരിന് വേണ്ടത് അന്താരാഷ്ട്ര വിഷയങ്ങൾ അല്ല,…

Read More

‘പെൻഷൻ കൈക്കൂലിയെന്ന പരാമർശം ഹൃദയശൂന്യത’; പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തിനെതിരെ എം സ്വരാജ്

തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പെൻഷൻ കൊടുക്കുന്നുവെന്ന പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തിനെതിരെ എം സ്വരാജ്. പെൻഷനെ കൈക്കൂലി എന്ന് ആക്ഷേപിച്ച കോൺഗ്രസ് നേതാക്കളുടെ ഹൃദയ ശൂന്യത വിമർശിക്കപ്പെടണമെന്ന് എം സ്വരാജ് പറഞ്ഞു. മനുഷ്യനെ കണക്കാക്കുന്ന രീതിയിൽ വന്യജീവി സംരക്ഷണ നിയമം പൊളിച്ചെഴുതണം. സർക്കാർ തയ്യാറാക്കിയ പുതിയ നയം കേന്ദ്രം അംഗീകരിക്കണം. വന്യജീവി പ്രശ്നം കോൺഗ്രസ് ഉയർത്തുകയാണെങ്കിൽ സ്വാഗതാർഹമെന്നും എം സ്വരാജ് പറഞ്ഞു. സർക്കാരിന് തോന്നുമ്പോഴോ തെരഞ്ഞെടുപ്പ് കാലത്തോ അല്ല പെൻഷൻ കൊടുക്കേണ്ടതെന്നും പെൻഷൻ രാഷ്ട്രീയവൽക്കരിച്ചിരിക്കുകയാണെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞിരുന്നു. നിലമ്പൂർ…

Read More

പ്രിയംവദ കൊലപാതകം; ‘ആദ്യം കണ്ടത് ഒരു കൈ, ഭയന്ന് ഒരു ദിവസം മുഴുവൻ ഇക്കാര്യം മറച്ചുവച്ചു’; വിനോദിന്റെ ഭാര്യാ മാതാവ്

തിരുവനന്തപുരം പനച്ചമൂട് വീട്ടമ്മയെ കൊന്ന് കുഴിച്ചിട്ട കേസിൽ നിർണായക വെളിപ്പെടുത്തൽ. പ്രിയംവദയുടെ മൃതദേഹം ആദ്യം കണ്ടത് താനെന്ന് പ്രതി വിനോദിന്റെ ഭാര്യാ മാതാവ് സരസ്വതി അമ്മ. ദുർഗന്ധം അനുഭവപ്പെട്ടപ്പോഴാണ് വീട്ടിൽ വന്ന് നോക്കിയത്. പേടി കാരണം ഒരു ദിവസം മുഴുവൻ ഇക്കാര്യം മറച്ചുവച്ചെന്നും പിന്നീടാണ് പുരോഹിതനോട് പറഞ്ഞതെന്നും സരസ്വതി അമ്മ പറഞ്ഞു. പ്രതി വിനോദിന്റെ മകളെയും കൂട്ടി പോയി നോക്കിയപ്പോഴാണ് കൈ കണ്ടത്. വിശ്വസിക്കാൻ കഴിയാതെ ചെറുമകളെക്കൊണ്ട് വീണ്ടും നോക്കിച്ചു എന്ന് സരസ്വതി അമ്മ പറയുന്നു. അതേസമയം…

Read More

ജി-7 ഉച്ചകോടി; പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കാനഡയിലെത്തും, ട്രംപ് അടക്കമുള്ളവരെ കണ്ടേക്കും

ജി-സെവൻ ഉച്ചകോടിയിൽ പങ്കെടുക്കാനായി യാത്ര തിരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കാനഡയിലെത്തും. ത്രിരാഷ്ട്ര സന്ദർശനത്തിൻറെ ഭാഗമായി മോദി നിലവിൽ സൈപ്രസിലാണ് ഉള്ളത്. ജി സെവൻ ഉച്ചകോടിക്കിടെ ഡോണൾഡ് ട്രംപ് അടക്കമുള്ളവരെ പ്രധാനമന്ത്രി കണ്ടേക്കും. ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യം ജി-സെവനിൽ പ്രധാന ചർച്ചയാകാനാണ് സാധ്യത. രണ്ടു രാജ്യങ്ങളും ചർച്ചയിലൂടെ പ്രശ്നം അവസാനിപ്പിക്കണം എന്ന നിലപാട് ഇന്ത്യ അറിയിക്കും. ഹർദീപ് സിംഗ് നിജ്ജറിൻറെ കൊലപാതകത്തിനു ശേഷം ഇന്ത്യ കാനഡ നയതന്ത്ര ബന്ധം വഷളായിരുന്നു. അതിന് ശേഷം ഇതാദ്യമായാണ്…

Read More

അഹമ്മദാബാദ് വിമാന അപകടം; അപകടത്തെ കുറിച്ച് പഠിക്കാൻ പാർലിമെന്റ് കമ്മിറ്റി

അഹമ്മദാബാദ് വിമാനാപകടത്തെ കുറിച്ച് പഠിക്കാൻ പാർലമെന്റ് കമ്മിറ്റി. ജെഡിയു എംപി സഞ്ജയ്‌ ഝായുടെ നേതൃത്വത്തിലുള്ള കമ്മിറ്റി അന്വേഷണം നടത്തും. വിമാന യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കും. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച ഉന്നതതല സമിതിയുടെ യോഗം ഇന്ന് ചേരും. സിവിൽ ഏവിയേഷനുമായി ബന്ധപ്പെട്ട വിഷയങ്ങളും ഈ കമ്മിറ്റിയുടെ കീഴിലാണ് വരുന്നത്. അതേസമയം അഹമ്മദാബാദ് വിമാന അപകടത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി തുടങ്ങി. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടേതടക്കം 45 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ…

Read More

ഇറാനിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കി, വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി; ഇന്ത്യൻ എംബസി

ഇറാനിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി ടെഹ്റാനിലെ ഇന്ത്യൻ എംബസി. ചില ഇന്ത്യൻ വിദ്യാർഥികളെ എംബസി തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. സഹായത്തിനായി ഹെൽപ്പ് ലൈൻ നമ്പറുകൾ പ്രവർത്തിക്കുന്നുണ്ടെന്നും എംബസി അറിയിച്ചു. ഇറാൻ–ഇസ്രയേൽ സംഘർഷം അതിരൂക്ഷമായി തുടരുകയാണ്. ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാന്റെ റെവല്യൂഷണറി ഗാർഡിന്റെ ഇന്റലിജൻസ് വിഭാഗ മേധാവിയായ മുഹമ്മദ് ഖസേമി ഉൾപ്പെടെ രണ്ട് ജനറൽമാർ കൂടി കൊല്ലപ്പെട്ടു. ഇസ്രയേലിന്റെ തുറമുഖ നഗരം ആയ ഹൈഫയിൽ ഇറാൻ മിസൈൽ ആക്രമണം നടത്തി. ആക്രമണത്തിൽ…

Read More