
അദർ ഡ്യൂട്ടിക്കാർക്ക് ഹാജരും ശമ്പളവും നൽകില്ല; ഉത്തരവിറക്കി കെഎസ്ആർടിസി
ചീഫ് ഓഫീസ് അനുമതിയില്ലാതെ അദർ ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാർക്ക് ഹാജരും ശമ്പളവും നൽകില്ലെന്ന് കെഎസ്ആർടിസി ഉത്തരവ്. യൂണിറ്റ് ചീഫുമാരുടെ അനുവാദത്തോടെ പല ഡിപ്പോകളിലും അദർ ഡ്യൂട്ടി ചെയ്യുന്നത് പരിശോധനയിൽ കണ്ടെത്തിയിരുന്നു. കുളത്തൂർപ്പുഴ, പുനലൂർ,പത്തനാപുരം തുടങ്ങിയ ഡിപ്പോകളിൽ അദർ ഡ്യൂട്ടി സംവിധാനം ഉള്ളതായി കണ്ടെത്തി.അദർ ഡ്യൂട്ടി എന്നപേരിൽ മെക്കാനിക്കൽ വിഭാഗം ജീവനക്കാർ ഡ്രൈവർ, കണ്ടക്ടർ തസ്തികകളിലേക്ക് പോകുകയും ഒരുസ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറി ഡ്യൂട്ടി ചെയ്യുമ്പോൾ ഇവർക്ക് ശമ്പളത്തിന് പുറമെ അധികതുക ഓരോദിവസത്തെ വേതനം അനുസരിച്ച് കൊടുക്കേണ്ടി…