Headlines

ഉത്തരേന്ത്യയിൽ മൂടൽ മഞ്ഞ് ശക്തം; യാത്രക്കാർക്ക് മുന്നറിയിപ്പുമായി ഡൽഹി വിമാനത്താവളം

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മൂടൽ മഞ്ഞ് ശക്തം. 10 സംസ്ഥാനങ്ങളിൽ കടുത്ത മൂടൽ മഞ്ഞാണ് അനുഭവപ്പെടുന്നത്. പഞ്ചാബ്, ഹരിയാന, ദക്ഷിണ ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബീഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, മേഘാലയ, ഛത്തീസ്ഗഢ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ മഞ്ഞ് ശക്തമാണ്. വ്യോമ- റെയിൽ- റോഡ് ഗതാഗതത്തെ മൂടൽമഞ്ഞ് ബാധിച്ചു. ഡൽഹി വിമാനത്താവളം യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ സർവീസുകൾ സാധാരണ നിലയിലെന്ന് ഡൽഹി വിമാനത്താവളം അറിയിച്ചു. യാത്രക്കാർ വിമാന കമ്പനികളുമായി ബന്ധപ്പെടണമെന്നാണ് നിർദേശം. വടക്കേ ഇന്ത്യയിലുടനീളം അനുഭവപ്പെടുന്ന അതിശക്തമായ മൂടൽമഞ്ഞ് വിമാന…

Read More

ശബരിമല സ്വര്‍ണക്കൊള്ള; പണം കൊടുത്താണ് സ്വര്‍ണ്ണം വാങ്ങിയതെന്ന് അറസ്റ്റിലായ ഗോവര്‍ദ്ധന്‍

പണം കൊടുത്താണ് സ്വര്‍ണ്ണം വാങ്ങിയതെന്ന് ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ ഗോവര്‍ദ്ധന്‍. ഇതിനായി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കോടികള്‍ കൈമാറിയെന്നും മൊഴിനല്‍കിയിട്ടുണ്ട്. സ്വര്‍ണ്ണം വാങ്ങാന്‍ ഡെപ്പോസിറ്റ് ആയി ഒന്നരക്കോടി നല്‍കി. പണം നല്‍കിയതിന്റെ തെളിവുകളും എസ്‌ഐടിക്ക് മുമ്പില്‍ ഹാജരാക്കി. റിമാന്‍ഡിലുള്ള പങ്കജ് ഭണ്ടാരി ഗോവര്‍ദ്ധന്‍ എന്നിവരെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. ശബരിമല സ്വര്‍ണക്കൊള്ളയില്‍ കൂടുതല്‍ അറസ്റ്റിന് മുതിരുകയാണ് പ്രത്യേക അന്വേഷണസംഘം. ദേവസ്വം ബോര്‍ഡ് മുന്‍ അംഗങ്ങളായ എന്‍ വിജയകുമാറിനെയും കെ പി ശങ്കര്‍ദാസിനെയും പ്രതി ചേര്‍ക്കുന്നതില്‍ തീരുമാനം ഉടനുണ്ടാകും….

Read More

ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവം; അരൂര്‍ എസ്എച്ച്ഒ കെ.ജി. പ്രതാപചന്ദ്രനെതിരെ വകുപ്പുതല അന്വേഷണം തുടങ്ങി

ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ അരൂര്‍ എസ്എച്ച്ഒ കെ.ജി. പ്രതാപചന്ദ്രനെതിരെ വകുപ്പുതല അന്വേഷണം തുടങ്ങി. അന്വേഷണം വേഗത്തിലാക്കാന്‍ എഡിജിപി എച്ച് വെങ്കടേഷ്, അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കി. മര്‍ദനത്തിന് കൂട്ടുനിന്ന സ്റ്റേഷനിലുണ്ടായിരുന്ന മറ്റ് പൊലീസുകാര്‍ക്കെതിരെയും നടപടിക്ക് സാധ്യതയുണ്ട്. പ്രതാപചന്ദ്രനെതിരായ കേസ് പിന്‍വലിക്കില്ലെന്ന നിലപാടിലാണ് ഷൈമോളും കുടുംബവും. ഷൈമോളുടെയും, ഭര്‍ത്താവ് ബെന്‍ജോ ബേബിയുടെയും നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ ക്രൂരമര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഇതിന് പിന്നാലെയായിരുന്നു കെ ജി പ്രതാപചന്ദ്രന് സസ്‌പെന്‍ഷന്‍. മര്‍ദനം നേരിട്ട എന്‍ ജെ…

Read More

കൊച്ചിയില്‍ റിട്ടയേര്‍ഡ് അധ്യാപികയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കൊച്ചി നഗരത്തില്‍ റിട്ടയേര്‍ഡ് അധ്യാപികയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പോണേക്കര സ്വദേശി വനജ ആണ് മരിച്ചത്. വീട്ടിനുള്ളിലെ കിടക്കയില്‍ രക്തം വാര്‍ന്ന് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്നലെ പകല്‍ മുഴുവന്‍ വീട്ടില്‍ വനജ തനിച്ചായിരുന്നു. രാത്രി ഒമ്പതരയോടെ ബന്ധുക്കള്‍ എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

Read More

സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങളിൽ അമേരിക്കയുടെ ഓപ്പറേഷൻ ഹോക്കി, ജോർദാനിൽ നിന്നെത്തി യുദ്ധ വിമാനം

ഡമാസ്കസ്: സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ രൂക്ഷമായ ആക്രമണവുമായി അമേരിക്ക. അമേരിക്കൻ സൈനികർ കൊല്ലപ്പെട്ട ആക്രമണത്തിന് ശക്തമായ മറുപടിയായാണ് ആക്രമണം എന്നാണ് അമേരിക്ക വിശദമാക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ അടിസ്ഥാന സൗകര്യങ്ങളും ആയുധ കേന്ദ്രങ്ങളും ലക്ഷ്യമിട്ടുള്ളതായിരുന്നു അമേരിക്കയുടെ ഓപ്പറേഷൻ ഹോക്കിയെന്നാണ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വിശദമാക്കുന്നത്. സിറിയയുടെ മധ്യ ഭാഗത്തായുള്ള നിരവധി ലക്ഷ്യ സ്ഥാനങ്ങളിൽ യുദ്ധ വിമാനം, ഹെലികോപ്ടർ, പീരങ്ക അടക്കമുള്ളവ ഉപയോഗിച്ചാണ് അമേരിക്ക ആക്രമിച്ചിട്ടുള്ളത്. ജോർദ്ദാനിൽ നിന്നുള്ള വിമാനങ്ങളും ഇതിൽ ഉൾപ്പെടുമെന്നാണ് അമേരിക്കൻ ഉദ്യോഗസ്ഥരെ ഉന്നയിച്ച് ബിബിസി…

Read More

പണമുണ്ടെങ്കില്‍ ലേണേഴ്‌സ് ലൈസന്‍സ് റെഡി; തിരൂര്‍ RTO ഓഫീസില്‍ പണം വാങ്ങി ലേണേഴ്‌സ് ടെസ്റ്റില്‍ ജയിപ്പിച്ചതായി വിജിലന്‍സ് കണ്ടെത്തല്‍

മലപ്പുറം തിരൂരില്‍ ലേണേഴ്‌സ് ടെസ്റ്റിന്റെ പേരില്‍ വന്‍ അഴിമതി. പണം വാങ്ങി ലേണേഴ്‌സ് ടെസ്റ്റില്‍ ജയിപ്പിച്ചതായി വിജിലന്‍സിന്റെ കണ്ടെത്തല്‍. വിദേശ രാജ്യങ്ങളില്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് നടത്തുന്ന പരീക്ഷയിലാണ് ക്രമക്കേട്. ചോദ്യങ്ങള്‍ കഠിനമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ്. വിദേശരാജ്യങ്ങളില്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് ഇന്ത്യയില്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കണമെങ്കില്‍ അവര്‍ക്ക് റോഡ് ടെസ്റ്റ് പാസാകേണ്ടതില്ല. മറിച്ച് ലേണേഴ്‌സ് പരീക്ഷ മാത്രം പാസായാല്‍ മതി എന്നുള്ളതാണ്. ഈ പരീക്ഷ പാസാകണമെങ്കില്‍ വലിയ ബുദ്ധിമുട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ഏജന്റുമാര്‍ മുഖേന ആര്‍ടിഒ ഓഫീസിലേക്ക് ലൈസന്‍സ് ആവശ്യമുള്ള…

Read More

‘ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റത്തിന് മുന്നില്‍ മുട്ടുമടക്കില്ല; ഫാസിസ്റ്റ് നടപടികളെ ചെറുത്തുകൊണ്ട് IFFK ഇവിടെ തന്നെയുണ്ടാകും’; മുഖ്യമന്ത്രി

ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റത്തിന് മുന്നില്‍ മുട്ടുമടക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള രാജ്യാന്തര ചലച്ചിത്രോല്‍ത്സവത്തിന്റെ സമാപന ചടങ്ങ് ഉദ്ഘടാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം അസാധാരണമായ പ്രതസന്ധി മേളയിലുണ്ടാക്കിയെന്നും 19 സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചുകൊണ്ട് മേളയുടെ ആവിഷ്‌കാര സ്വാതന്ത്രത്തിന് മേലുള്ള കടന്നുകയറ്റം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ഭിന്നസ്വരങ്ങളേയും വൈവിധ്യമാര്‍ന്ന സര്‍ഗാവിഷ്‌കാരങ്ങളെയും അടിച്ചമര്‍ത്തുന്ന സംഘപരിവാര്‍ നയങ്ങളുടെ ഒടുവിലത്തെ ഉദാഹരണമായി വേണം ഇതിനെ കാണാന്‍. അങ്ങേയറ്റം അപഹാസ്യമായ തീരുമാനങ്ങളായിരുന്നു മന്ത്രാലയത്തിന്റേത്. ബീഫ് എന്ന…

Read More

മണ്ഡല പൂജയ്ക്ക് എട്ട് ദിവസം മാത്രം ബാക്കി; ശബരിമലയിൽ വൻ ഭക്തജനതിരക്ക്, ഇന്നെത്തിയത് 75,000 ത്തിലധികം തീർത്ഥാടകർ

പത്തനംതിട്ട: മണ്ഡല പൂജയ്ക്ക് എട്ട് ദിവസം മാത്രം ശേഷിക്കെ ശബരിമലയിൽ വൻ ഭക്തജനതിരക്ക്. ഇന്ന് വൈകീട്ട് 6 മണി വരെ 75000 ത്തിലധികം തീർത്ഥാടകരാണ് സന്നിധാനത്ത് എത്തിയത്. ഇന്നലെ ഒരു ലക്ഷത്തോളം തീർത്ഥാടകർ ദർശനം നടത്തിയിരുന്നു. 27ന് മണ്ഡല പൂജ കഴിഞ്ഞാൽ പിന്നെ മൂന്ന് ദിവസം നട അടയ്ക്കുന്നതിനാൽ ഇനിയുള്ള ദിവസങ്ങളിൽ തിരക്ക് കൂടാൻ തന്നെയാണ് സാധ്യത. തിരക്ക് കൂടുന്നതിനാൽ ദർശനവും അഭിഷേകവും കഴിഞ്ഞ ശേഷം സന്നിധാനത്ത് തങ്ങരുതെന്ന് പൊലീസ് അറിയിച്ചു. കോൺഗ്രസ് നേതാവ് കെ. മുരളീധരൻ…

Read More

‘വോട്ടര്‍ പട്ടികയില്‍ നിന്ന് 25 ലക്ഷം പേര്‍ പുറത്തായെന്ന വാര്‍ത്ത ആശങ്കയുണ്ടാക്കുന്നു’: മുഖ്യമന്ത്രി

എസ്‌ഐആര്‍ നടപടികളുടെ ഭാഗമായി കരട് വോട്ടര്‍ പട്ടികയില്‍ നിന്നും 25 ലക്ഷം പേര്‍ പുറത്തായി എന്ന മാധ്യമ വാര്‍ത്ത ആശങ്ക സൃഷ്ടിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അപാകതകള്‍ നിറഞ്ഞ പട്ടികയാണ് തയ്യാറാവുന്നത് എന്ന കാര്യത്തില്‍ സംശയമില്ലെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. സമ്മതിദാനാവകാശം നിഷേധിക്കുന്നത് ജനാധിപത്യത്തിന്റെ അടിത്തറ തകര്‍ക്കുന്നതിന് തുല്യമാണ്. വോട്ടര്‍ പട്ടിക പരിഷ്‌കരണം അനാവശ്യ തിടുക്കത്തോടെ നടപ്പിലാക്കിയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

Read More

വടിവാൾ കൊണ്ട് കേക്ക് മുറിച്ച് ജന്മദിനാഘോഷം; സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കി, KSU നേതാവിനെ പുറത്താക്കി

വടിവാൾ കൊണ്ട് കേക്ക് മുറിച്ച് ജന്മദിനാഘോഷം. KSU നേതാവിനെ പുറത്താക്കി. കാട്ടാക്കട നിയോജകമണ്ഡലം പ്രസിഡണ്ട് ഗോകുൽ പള്ളിച്ചലിനെതിരെയാണ് നടപടി. സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്ന് KSU അറിയിച്ചു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയുടെ റിപ്പോർട്ട് പ്രകാരമാണ് നടപടി. പാരൂർക്കുഴി ജംഗ്ഷനിലാണ് ഗുണ്ടാ സ്റ്റൈൽ പിറന്നാളാഘോഷം നത്തിയത്. ഗുണ്ടാ നേതാക്കൾക്കൊപ്പം വാളുപയോഗിച്ച് കേക്ക് മുറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തിരുന്നു. പള്ളിച്ചൽ പഞ്ചായത്തിൽ കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാർഥി കൂടിയായിരുന്നു ഗോകുൽ. പിടിച്ചുപറി, മയക്ക് മരുന്ന് കടത്ത്, വധശ്രമം അടക്കമുള്ള…

Read More